Movie prime

കൊറോണ- എവറസ്റ്റ് കയറുന്നതിനും വിലക്ക്

എവറസ്റ്റ് ആരോഹണ പെർമിറ്റുകളെല്ലാം റദ്ദാക്കി നേപ്പാൾ. ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിക്കുകയും തങ്ങളുടെ ഭാഗത്തുനിന്നുള്ള പ്രവേശനം ചൈന നിർത്തിവെയ്ക്കുകയും ചെയ്ത സാഹചര്യത്തിലാണ് എവറസ്റ്റ് ആരോഹണ പെർമിറ്റുകൾ മുഴുവൻ റദ്ദാക്കാനുള്ള തീരുമാനം നേപ്പാൾ കൈക്കൊണ്ടത്. എവറസ്റ്റ് കയറ്റത്തിന് അനുവദിച്ചിരുന്ന പെർമിറ്റുകളെല്ലാം റദ്ദാക്കിയതായി ടൂറിസം മന്ത്രി യോഗേഷ് ഭട്ടറെ അറിയിച്ചു. അടുത്തമാസം സ്ഥിതിഗതികൾ വിലയിരുത്തിയതിനുശേഷം മാത്രമേ പുതിയ പെർമിറ്റുകൾ അനുവദിക്കൂ. ഏപ്രിൽ 30 വരെ ടൂറിസ്റ്റുകൾക്ക് വിസ അനുവദിക്കുകയില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സെക്രട്ടറി നാരായൺ പ്രസാദ് ബിദാരി അറിയിച്ചു. എവറസ്റ്റ് ആരോഹണത്തിനുള്ള പെർമിറ്റിലൂടെ കോടിക്കണക്കിന് രൂപയാണ് നേപ്പാൾ നേടുന്നത്. ഇതിനു പുറമെയാണ് More
 
കൊറോണ- എവറസ്റ്റ് കയറുന്നതിനും വിലക്ക്
എവറസ്റ്റ് ആരോഹണ പെർമിറ്റുകളെല്ലാം റദ്ദാക്കി നേപ്പാൾ. ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിക്കുകയും തങ്ങളുടെ ഭാഗത്തുനിന്നുള്ള പ്രവേശനം ചൈന നിർത്തിവെയ്ക്കുകയും ചെയ്ത സാഹചര്യത്തിലാണ് എവറസ്റ്റ് ആരോഹണ പെർമിറ്റുകൾ മുഴുവൻ റദ്ദാക്കാനുള്ള തീരുമാനം നേപ്പാൾ കൈക്കൊണ്ടത്. എവറസ്റ്റ് കയറ്റത്തിന് അനുവദിച്ചിരുന്ന പെർമിറ്റുകളെല്ലാം റദ്ദാക്കിയതായി ടൂറിസം മന്ത്രി യോഗേഷ് ഭട്ടറെ അറിയിച്ചു. അടുത്തമാസം സ്ഥിതിഗതികൾ വിലയിരുത്തിയതിനുശേഷം മാത്രമേ പുതിയ പെർമിറ്റുകൾ അനുവദിക്കൂ. ഏപ്രിൽ 30 വരെ ടൂറിസ്റ്റുകൾക്ക് വിസ അനുവദിക്കുകയില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സെക്രട്ടറി നാരായൺ പ്രസാദ് ബിദാരി അറിയിച്ചു.
എവറസ്റ്റ് ആരോഹണത്തിനുള്ള പെർമിറ്റിലൂടെ കോടിക്കണക്കിന് രൂപയാണ് നേപ്പാൾ നേടുന്നത്. ഇതിനു പുറമെയാണ് എവറസ്റ്റ് കേന്ദ്രമായ ടൂറിസത്തിലൂടെ നേടുന്ന വിദേശനാണ്യം. രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥക്ക് കൊറോണ കനത്ത തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുന്നു. നേപ്പാളിൽ ഇതേവരെ ഒരാൾക്ക് മാത്രമേ വൈറസ് ബാധ സ്ഥിരീകരിച്ചിള്ളൂ.
നൂറ്റിപതിനെട്ട് രാജ്യങ്ങളിലായി നൂറ്റിമുപ്പത് ലക്ഷത്തോളം ജനങ്ങളെ കൊറോണ ബാധിച്ചതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പറയുന്നു. നാലായിരത്തി എഴുന്നൂറിലേറെ ആളുകളാണ് മരണപ്പെട്ടത്. പ്രഭവ കേന്ദ്രമായ ചൈനയിൽ രോഗബാധക്ക് ശമനമുണ്ടായിട്ടുണ്ട്. വുഹാനിൽ പുതിയതായി രോഗം ബാധിക്കുന്നവരുടെ എണ്ണം ഒറ്റയക്കത്തിലേക്ക് ഒതുങ്ങിയിട്ടുണ്ട്. എന്നാൽ ദക്ഷിണ കൊറിയ, ജപ്പാൻ, ഇറ്റലി, ഇറാൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ മരണ നിരക്ക് ഉയരുകയാണ്.
യൂറോപ്പിൽ ഏറ്റവുമധികം ബാധിച്ചത് ഇറ്റലിയെ ആണ്. ആയിരത്തിലധികം മരണങ്ങൾ ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യം മുഴുവൻ ഏതാണ്ട് പൂർണമായി ഒറ്റപ്പെട്ട നിലയിലാണ്. ഇറാനിൽ മരണം അഞ്ഞൂറിനടുത്താണ്. അമേരിക്കയിൽ ആയിരത്തി എഴുന്നൂറോളം പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. നൂറിലേറെ പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ച കാനഡയിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നിരീക്ഷണത്തിലാണ്. അദ്ദേഹത്തിന്റെ ഭാര്യ സോഫി ഗ്രിഗറിക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഒരാൾ മരിക്കുകയും 75 പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.