Movie prime

ദൂരയാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് സഹായകരമായി ഫ്രഷ് അപ് സെന്ററുകള്‍

തിരുവനന്തപുരം: വനിതാ വികസന കോര്പ്പറേഷന്റെ നേതൃത്വത്തില് ദൂരയാത്ര ചെയ്യുന്ന സ്ത്രീകള്ക്ക് സഹായകരമായ ഫ്രഷ് അപ് സെന്ററുകള് ആരംഭിക്കുന്നതിന് ഒരു കോടി രൂപയുടെ ഭരണാനുമതി നല്കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്. ദൂരയാത്ര ചെയ്യുന്ന സ്ത്രീകള് നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ശുചിത്വമുളളതും സ്ത്രീ സൗഹൃദവുമായ ശുചിമുറിയുടെ ലഭ്യത. ഇക്കാര്യം പരിഹരിക്കുന്നതിനായാണ് യാത്രയുടെ ഇടവേളകളില് സ്ത്രീകള്ക്ക് വിശ്രമിക്കുന്നതിനും മറ്റുമായി ഫ്രഷ് അപ് സെന്ററുകള് ആരംഭിയ്ക്കാന് തീരുമാനിച്ചത്. ആദ്യഘട്ടമായി ഈ സാമ്പത്തിക വര്ഷം രണ്ട് More
 
ദൂരയാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് സഹായകരമായി ഫ്രഷ് അപ് സെന്ററുകള്‍

തിരുവനന്തപുരം: വനിതാ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ദൂരയാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് സഹായകരമായ ഫ്രഷ് അപ് സെന്ററുകള്‍ ആരംഭിക്കുന്നതിന് ഒരു കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ദൂരയാത്ര ചെയ്യുന്ന സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ശുചിത്വമുളളതും സ്ത്രീ സൗഹൃദവുമായ ശുചിമുറിയുടെ ലഭ്യത. ഇക്കാര്യം പരിഹരിക്കുന്നതിനായാണ് യാത്രയുടെ ഇടവേളകളില്‍ സ്ത്രീകള്‍ക്ക് വിശ്രമിക്കുന്നതിനും മറ്റുമായി ഫ്രഷ് അപ് സെന്ററുകള്‍ ആരംഭിയ്ക്കാന്‍ തീരുമാനിച്ചത്. ആദ്യഘട്ടമായി ഈ സാമ്പത്തിക വര്‍ഷം രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളോടനുബന്ധിച്ച് ഒരോ ഫ്രഷ് അപ്പ് സെന്റര്‍ ആരംഭിയ്ക്കുന്നതിനാണ് തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

വൃത്തിയുള്ള ശൗചാലയങ്ങളുടെ ആവശ്യം വനിതകള്‍ക്ക് കൂടുതലും യാത്രാ മദ്ധ്യേയാണ്. ആയതിനാല്‍ തന്നെ കേരളത്തിലെ പ്രധാന പാതയോരങ്ങളില്‍ ശൗചാലയങ്ങള്‍ ലഭ്യമാക്കിയാല്‍ കൂടുതല്‍ പ്രയോജനകരമാകും. ഈ ഉദ്ദേശം മുന്‍ നിര്‍ത്തി വനിത വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ഫ്രഷ് അപ് സെന്റര്‍. മൂന്ന് ശൗചാലയങ്ങള്‍, അമ്മമാര്‍ക്ക് മുലയൂട്ടല്‍ മുറി, നാപ്കിന്‍ ഇന്‍സിനറേറ്റര്‍, സ്‌നാക്ക് ബാര്‍ തുടങ്ങിയ വിവിധ വനിതാ സൗഹൃദ സൗകര്യങ്ങള്‍ ഫ്രഷ് അപ് സെന്ററില്‍ ലഭ്യമായിരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനം പദ്ധതിക്കായി നല്‍കുന്ന സ്ഥലത്താണ് തദ്ദേശ ഭരണ വകുപ്പ് എഞ്ചിനിയേര്‍സ് അസോസിയേഷന്‍ സെന്റര്‍ നിര്‍മ്മിക്കുന്നത്. സെന്ററിന്റെ മേല്‍നോട്ടം കോര്‍പ്പറേഷന്‍ നിര്‍വഹിക്കും.

യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സുരക്ഷിതവും വൃത്തിയുള്ളതുമായ പൊതു ശൗചാലയങ്ങള്‍ നല്‍കുന്നതിനോടൊപ്പം ഈ പദ്ധതിയിലൂടെ കുറഞ്ഞത് നാല് സ്തീകള്‍ക്ക് തൊഴിലവസരവും ലഭിക്കുന്നു. ലഘുഭക്ഷണശാലയുടെ സംരംഭകത്വം, ഫ്രഷ് അപ് സെന്ററിന്റെ മേല്‍നോട്ടം, യൂണിറ്റിന്റെ ശുചീകരണം എന്നിവയുടെ കൂടി ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനം കണ്ടെത്തുന്ന വനിതാ സംരംഭകരെ ഏല്‍പ്പിക്കും. കൂടാതെ സെന്ററിന്റെ മികച്ച പരിപാലനത്തിനായി എസ്.ഒ.പി. (standard operating procedure) വനിതാ വികസന കോര്‍പ്പറേഷന്‍ വിഭാവനം ചെയ്ത് സംരംഭകര്‍ക്ക് പരിശീലനം നല്‍കുന്നതാണ്.

വൃത്തിയുള്ള പൊതു ശൗചാലയങ്ങളുടെ അഭാവം പരിഹരിക്കാനായി സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ വനിതാ വികസന കോര്‍പ്പറേഷന്‍ ഷീ ടോയ്‌ലറ്റ് പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. സ്ത്രീ സൗഹൃദകരമായ ഇ-ടോയ്‌ലറ്റുകളാണ് ഈ സംവിധാനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 58 ഷീ ടോയ്‌ലറ്റുകള്‍ കോര്‍പ്പറേഷന്‍ സ്ഥാപിച്ചിട്ടുണ്ട്. ഒരു സ്വകാര്യ ഏജന്‍സിയുടെ സാങ്കേതിക സഹായത്തോടെ അതിന്റെ ശുചീകരണവും നടത്തിപ്പും കോര്‍പറേഷന്‍ തന്നെയാണ് നടത്തി വരുന്നത്.