Movie prime

കൊച്ചിയിൽ റോഡ് ഷോയുമായി പെനാങ്ങ് കൺവെൻഷൻ & എക്സിബിഷൻ ബ്യൂറോ

നാല് ഇന്ത്യൻ നഗരങ്ങളിൽ നടത്തുന്ന റോഡ്ഷോയുടെ ഭാഗമായി പെനാങ്ങ് കൺവെൻഷൻ & എക്സിബിഷൻ ബ്യൂറോ (പി സി ഇ ബി) കൊച്ചിയിൽ റോഡ്ഷോ സംഘടിപ്പിക്കുന്നു. കോർപ്പറേറ്റ് മീറ്റിങ്ങുകൾ, കോൺഫറൻസുകൾ, കൺവെൻഷനുകൾ എന്നിവക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമെന്ന നിലയിൽ പെനാങ്ങിനെ അവതരിപ്പിക്കുകയാണ് ലക്ഷ്യം. 15 അംഗ സംഘത്തെ നയിക്കുന്നത് പെനാങ്ങ് ടൂറിസം മന്ത്രി ഇയോ സൂങ് ക്യെൻ, പി സി ഇ ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അശ്വിൻ ഗുണശേഖരൻ എന്നിവരാണ്. ഹോട്ടലുകൾ, ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്പനികൾ, പ്രൊഫഷണൽ കോൺഫറൻസ് സംഘാടകർ, ഈവന്റ്റ് പ്ലാനർമാർ തുടങ്ങി വിവിധ മേഖലകളെ പ്രതിനിധീകരിച്ച് പങ്കാളിത്തമുണ്ടാകും. ജനപ്രതിനിധിയായ സതീശ് മുനിയാണ്ടിയും More
 
കൊച്ചിയിൽ റോഡ് ഷോയുമായി പെനാങ്ങ് കൺവെൻഷൻ & എക്സിബിഷൻ ബ്യൂറോ

നാല് ഇന്ത്യൻ നഗരങ്ങളിൽ നടത്തുന്ന റോഡ്‌ഷോയുടെ ഭാഗമായി പെനാങ്ങ് കൺവെൻഷൻ & എക്സിബിഷൻ ബ്യൂറോ (പി സി ഇ ബി) കൊച്ചിയിൽ റോഡ്‌ഷോ സംഘടിപ്പിക്കുന്നു. കോർപ്പറേറ്റ് മീറ്റിങ്ങുകൾ, കോൺഫറൻസുകൾ, കൺവെൻഷനുകൾ എന്നിവക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമെന്ന നിലയിൽ പെനാങ്ങിനെ അവതരിപ്പിക്കുകയാണ് ലക്ഷ്യം. 15 അംഗ സംഘത്തെ നയിക്കുന്നത് പെനാങ്ങ് ടൂറിസം മന്ത്രി ഇയോ സൂങ് ക്യെൻ, പി സി ഇ ബി ചീഫ് എക്സിക്യൂട്ടീവ്‌ ഓഫീസർ അശ്വിൻ ഗുണശേഖരൻ എന്നിവരാണ്. ഹോട്ടലുകൾ, ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്പനികൾ, പ്രൊഫഷണൽ കോൺഫറൻസ് സംഘാടകർ, ഈവന്റ്റ് പ്ലാനർമാർ തുടങ്ങി വിവിധ മേഖലകളെ പ്രതിനിധീകരിച്ച് പങ്കാളിത്തമുണ്ടാകും. ജനപ്രതിനിധിയായ സതീശ് മുനിയാണ്ടിയും ടി ഐ എൻ മീഡിയ, ബി 2 ബി ട്രാവൽ ഇൻഡസ്ട്രി മീഡിയ, മലേഷ്യൻ എയർലൈൻസ് എന്നിവയുടെ പ്രതിനിധികളും സംഘത്തിലുണ്ടാകും.

മലേഷ്യയിലെ വടക്കൻ സംസ്ഥാനമായ പെനാങ്ങ് ലോകത്തെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ്. അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന മനോഹരമായ ഈ ദ്വീപ് നഗരം യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. നിബിഡമായ മഴക്കാടുകളും സുന്ദരമായ മലമ്പ്രദേശങ്ങളും ഷോപ്പിംഗ് ഉത്സവങ്ങളും രുചികരമായ വിഭവങ്ങളുമായി ലോക ടൂറിസം ഭൂപടത്തിൽ പെനാങ്ങ് ശ്രദ്ധേയമായ സ്ഥാനം കൈവരിച്ചിട്ടുണ്ട്. പെനാങ്ങിലേക്കുള്ള ഇന്ത്യൻ സഞ്ചാരികളുടെ എണ്ണത്തിൽ അടുത്തകാലത്തായി അഭൂതപൂർവമായ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൂടി പരിഗണിച്ചാണ് രാജ്യത്തെ നാലു പ്രധാന നഗരങ്ങളിൽ റോഡ്ഷോ നടത്തുന്നത്. ബി 2 ബി സെഷനുകളോടൊപ്പം മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ചകളും ഉണ്ടാകും.

ഇന്ത്യൻ വിപണിക്കുവേണ്ടി പ്രത്യേകമായി രൂപകല്പന ചെയ്ത പെനാങ്ങ് സ്പെഷ്യലിസ്റ്റ് പ്രോഗ്രാം റോഡ് ഷോയിൽ അവതരിപ്പിക്കും. ബി 2 ബി സെഷനൊപ്പം ഒരു മുഴുവൻ ദിന ഏകദിന ശില്പശാലയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ട്രാവൽ ഏജൻസികൾക്കൊപ്പം മീറ്റിങ്, ഇൻസെന്റീവ്, കോൺഫറൻസ്, എക്സിബിഷൻ(എം ഐ സി ഇ), വെഡ്‌ഡിങ്, സിനിമാ ചിത്രീകരണ ഏജൻസികളും ശില്പശാലയുടെ ഭാഗമാകും. പെനാങ്ങ് ട്രോപ്പിക്കൽ സ്‌പൈസ് ഗാർഡൻ എം ഡി കാതറിൻ ച്വാ ആണ് ശില്പശാല നയിക്കുന്നത് .

പെനാങ്ങിലേക്കുള്ള ഇന്ത്യൻ സഞ്ചാരികളുടെ എണ്ണത്തിൽ അടുത്ത കാലത്തായി വലിയ വർധനവ് വന്നിട്ടുണ്ടെന്ന് പെനാങ്ങ് കൺവെൻഷൻ ആൻഡ് എക്സിബിഷൻ ബ്യൂറോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അശ്വിൻ ഗുണശേഖരൻ അഭിപ്രായപ്പെട്ടു. “2019 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ പെനാങ്ങിലെത്തിയ ഇന്ത്യക്കാരുടെ എണ്ണം 61, 847 ആണ്. പെനാങ്ങ് അന്താരാഷ്ട്ര വിമാനത്താവളം വഴിയും സ്വെറ്റ്നം തുറമുഖം വഴിയും എത്തിയവരുടെ കണക്കാണിത്. ഇതേകാലയളവിൽ 2018-ൽ എത്തിയവരുടെ എണ്ണം 43,537 ആയിരുന്നു. 42 % വർധനവാണ് വന്നിരിക്കുന്നത്. ഇതേവരെ കൈവരിച്ചതിൽവെച്ച് ഏറ്റവും ആരോഗ്യകരമായ വളർച്ചയാണ് ഇതെന്ന് പറയാം” – അദ്ദേഹം പറഞ്ഞു. “പെനാങ്ങിലെ ബിസിനസ് ഈവന്റുകൾ കണക്കിലെടുക്കുമ്പോൾ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇന്ത്യവരുന്നുണ്ട്. ഈവന്റുകളും കോൺഫറൻസുകളും സംഘടിപ്പിക്കുന്നവരിൽ നിന്നുള്ള ഈ കണക്കുകൾ ആത്മവിശ്വാസം വർധിപ്പിക്കുന്നു. പോയവർഷം ഏഷ്യ- പസഫിക് മേഖലയിൽ നിന്നുള്ള ബിസിനസ് ഈവന്റുകളിൽ നാലു ശതമാനവും ഇന്ത്യയിൽ നിന്നായിരുന്നു. 268.6 ദശലക്ഷം മലേഷ്യൻ റിങിറ്റിന്റെ വ്യാപാരമാണ് നടന്നത്”- അദ്ദേഹം കൂട്ടിച്ചേർത്തു.

കൺവെൻഷൻ, കോൺഫറൻസ് വിപണി ലാക്കാക്കി വൻ ഇളവുകളോടെയുള്ള പ്രത്യേക പിന്തുണാ പാക്കേജിനും പി സി ഇ ബി രൂപം കൊടുത്തിട്ടുണ്ട്. ഏറെ ആകർഷകമായ നിരക്കുകളാണ് സപ്പോർട്ട് പാക്കേജ് മുന്നോട്ടുവെക്കുന്നത്. എയ്‌സ്‌ കോൺഫറൻസസ് & ഈവന്റ്സ്, ഏഷ്യൻ ഔട്ട് ലാൻഡ് ടൂർസ് & സർവീസസ്, അപ്പോളോ ഹോളിഡേയ്‌സ് മലേഷ്യ, ഗോച്ചേ കോർപറേഷൻ, ഹോട്ടൽ ഇക്വറ്റോറിയൽ പെനാങ്ങ്, മലേഷ്യ എയർലൈൻസ്, മലേഷ്യ ഇന്റർനാഷണൽ ട്രെയ്ഡ് & എക്സിബിഷൻ സെന്റർ(എം ഐ ടി ഇ സി), മെർകുറെ പെനാങ്ങ് ബീച്ച്, സെറ്റിയ സ്‌പൈസ് കൺവെൻഷൻ സെന്റർ, ഷാങ്‌രി-ലാസ് റാസ സയാങ് റിസോർട്ട് & സ്പാ ആൻഡ് ഗോൾഡൻ സാൻഡ്‌സ് റിസോർട്ട്, ദി ഹാബിറ്റാറ്റ് പെനാങ്ങ് ഹിൽ, ട്രോപ്പിക്കൽ സ്‌പൈസ് ഗാർഡൻ, ദി വെഡ്‌ഡിങ് കമ്പനി ഏഷ്യ, ടി ഐ എൻ മീഡിയ എന്നിവയും റോഡ് ഷോയിൽ പങ്കാളികളാണ്.