Movie prime

പൊതു സ്വകാര്യ പങ്കാളിത്തത്തെ പ്രകീര്‍ത്തിച്ച് ടൂറിസം മേഖലയിലെ പ്രമുഖര്‍

ആഗോളതലത്തില് ടൂറിസം മേഖലയിലെ മികച്ച ഉല്പ്പന്നങ്ങളിലും സേവനങ്ങളിലും നിക്ഷേപം ആകര്ഷിക്കുന്നതിന് പൊതു സ്വകാര്യ പങ്കാളിത്തം ശക്തമാക്കണമെന്ന് ആഗോള നിക്ഷേപ സംഗമമായ അസെന്ഡ് കേരള-2020 ആവശ്യപ്പെട്ടു. ഈ പങ്കാളിത്തം ഉറപ്പാക്കിയ സംസ്ഥാന വിനോദസഞ്ചാരമേഖലയുടെ വിജയത്തില് സര്ക്കാരിനെ സംഗമത്തില് പങ്കെടുത്ത പ്രമുഖര് പ്രകീര്ത്തിച്ചു. ടൂറിസം ആതിഥേയമേഖലകളിലെ മുപ്പതോളം പദ്ധതികള് സമ്മേളനത്തില് അവതരിപ്പിച്ചു. സ്വകാര്യമേഖലയില്നിന്ന് നിരവധി നിക്ഷേപ അവസരങ്ങള് ലഭ്യമാക്കിയതുകൊണ്ടാണ് കേരളത്തിലെ വിനോദസഞ്ചാരമേഖലയ്ക്ക് ഉയരങ്ങളിലെത്താനായതെന്ന് ‘വിനോദസഞ്ചാര, ആതിഥേയ മേഖലകളിലെ പദ്ധതികള്’ എന്ന വിഷയത്തില് നടന്ന ചര്ച്ചയില് മന്ത്രി കടകംപള്ളി സുരേന്ദ്രന് More
 
പൊതു സ്വകാര്യ പങ്കാളിത്തത്തെ പ്രകീര്‍ത്തിച്ച് ടൂറിസം മേഖലയിലെ പ്രമുഖര്‍

ആഗോളതലത്തില്‍ ടൂറിസം മേഖലയിലെ മികച്ച ഉല്‍പ്പന്നങ്ങളിലും സേവനങ്ങളിലും നിക്ഷേപം ആകര്‍ഷിക്കുന്നതിന് പൊതു സ്വകാര്യ പങ്കാളിത്തം ശക്തമാക്കണമെന്ന് ആഗോള നിക്ഷേപ സംഗമമായ അസെന്‍ഡ് കേരള-2020 ആവശ്യപ്പെട്ടു.

ഈ പങ്കാളിത്തം ഉറപ്പാക്കിയ സംസ്ഥാന വിനോദസഞ്ചാരമേഖലയുടെ വിജയത്തില്‍ സര്‍ക്കാരിനെ സംഗമത്തില്‍ പങ്കെടുത്ത പ്രമുഖര്‍ പ്രകീര്‍ത്തിച്ചു. ടൂറിസം ആതിഥേയമേഖലകളിലെ മുപ്പതോളം പദ്ധതികള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു.

സ്വകാര്യമേഖലയില്‍നിന്ന് നിരവധി നിക്ഷേപ അവസരങ്ങള്‍ ലഭ്യമാക്കിയതുകൊണ്ടാണ് കേരളത്തിലെ വിനോദസഞ്ചാരമേഖലയ്ക്ക് ഉയരങ്ങളിലെത്താനായതെന്ന് ‘വിനോദസഞ്ചാര, ആതിഥേയ മേഖലകളിലെ പദ്ധതികള്‍’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

സ്വകാര്യമേഖലയ്ക്കൊപ്പം പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണ് ചെയ്യുന്നത്. മികച്ച നിക്ഷേപ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നതായി മന്ത്രി അറിയിച്ചു.

കഴിഞ്ഞവര്‍ഷം വിജയകരമായ നടപ്പിലാക്കിയ ചാമ്പ്യന്‍സ് ബോട്ട് ലീഗിന് അനന്തമായ നിക്ഷേപസാധ്യതയുണ്ട്. മൈസ് ടൂറിസം, മലബാര്‍ ക്രൂസ്, വിവിധ പ്രദേശങ്ങളിലെ സാംസ്കാരിക-പൈതൃക പദ്ധതികള്‍, സാഹസിക വിനേദസഞ്ചാരം എന്നിവ നിക്ഷേപകര്‍ക്ക് മികച്ച വരുമാനം ഉറപ്പുവരുത്തുന്നവയാണെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാന വരുമാനത്തിന്‍റെ 10-12 ശതമാനവും ടൂറിസം മേഖലയുടെ സംഭാവനയാണ്. പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുള്ള സുസ്ഥിര വിനോദസഞ്ചാര വികസനത്തിനാണ് ഊന്നല്‍ നല്‍കുന്നത്. വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങള്‍ ഒരു കാരണവശാലും തടസ്സപ്പെടരുതെന്ന് പൊതുവായ ധാരണയുണ്ട്. ഇതിനു വിരുദ്ധമായുണ്ടാകുന്ന ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

പ്രളയം നേരിട്ട 2018 ല്‍ 10.9 ലക്ഷം വിദേശ വിനോദസഞ്ചാരികളും 1.56 കോടി ആഭ്യന്തര സഞ്ചാരികളും കേരളം സന്ദര്‍ശിച്ചതായി ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു. 2019 ന്‍റെ ആദ്യ മൂന്നു പാദത്തിലും 15.73 വളര്‍ച്ച കൈവരിക്കാനായി. മൈസ് ടൂറിസത്തിന്‍റെ വളര്‍ച്ചയ്ക്കായി സൗകര്യങ്ങളുയര്‍ത്തേണ്ടതുണ്ട്. സുസ്ഥിരവും പ്രാദേശിക കേന്ദ്രീകൃത ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്ന ഉത്തരവാദിത്ത വിനോദസഞ്ചാര മിഷനിലൂന്നിയ കേരളത്തിന്‍റെ ടൂറിസം വികസനമാണ് പ്രധാന സവിശേഷതയെന്നും അവര്‍ വ്യക്തമാക്കി.

സമ്പൂര്‍ണമായ അനുഭവം ലക്ഷ്യമാക്കുന്നവര്‍ക്കായി ആകര്‍ഷകമായ നൂതന ഉല്‍പ്പന്നങ്ങള്‍ ആവിഷ്കരിക്കുന്നതിനാണ് ഇപ്പോള്‍ മുന്‍തൂക്കമെന്ന് ടൂറിസം ഡയറക്ടര്‍ ശ്രീ പി ബാലകിരണ്‍ വ്യക്തമാക്കി. ഇതിലൂടെ അടുത്തിടെയുള്ള കണക്കുകളില്‍ മികച്ച പ്രതിഫലനം സൃഷിക്കുന്നതിന് തുടക്കം കുറിക്കാനായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമ്പന്നര്‍ക്ക് ആഡംബരത്തിനുള്ള മാര്‍ഗമാണ് ടൂറിസമെന്ന് കണ്ടിരുന്ന സ്ഥിതിവിശേഷത്തില്‍ നിന്ന് നാലു ദശാബ്ദം കൊണ്ട് ടൂറിസം അതിവേഗം മുന്നേറിയെന്ന് ചര്‍ച്ചയില്‍ മോഡറേറ്ററായിരുന്ന സിജിഎച്ച് എര്‍ത്ത് ഹോട്ടല്‍സ് സിഇഒ ജോസ് ഡൊമനിക് പറഞ്ഞു. ടൂറിസം മേഖലയില്‍ നാം ഇപ്പോള്‍ പിന്‍ഗാമികളല്ല, ആഗോള നേതാക്കളാണെന്നും കേരളത്തിന്‍റെ മാതൃക മറ്റുള്ളവര്‍ അനുകരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ടൂറിസം മേഖലയുടെ വികസനം ഉറപ്പാക്കുന്നതിന് പ്രത്യേകിച്ച് റോഡ് സംവിധാനങ്ങള്‍ മികച്ചതാക്കണമെന്നും മാലിന്യ നിര്‍മാര്‍ജനം ഗൗരവമായി കണക്കാക്കണമെന്നും ഇന്‍റര്‍സൈറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഏബ്രഹാം ജോര്‍ജ് പറഞ്ഞു.

സംസ്ഥാനത്ത് അതിഥേയമേഖലയ്ക്ക് അനന്തസാധ്യതയുണ്ടെന്ന് താമര ലീഷര്‍ ആന്‍ഡ് എക്സ്പീരിയന്‍സസ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ ശ്രുതി ഷിബുലാല്‍ പറഞ്ഞു. തീര്‍ത്ഥാടന ടൂറിസവും സാംസ്കാരിക ടൂറിസവും വാഗ്ദത്ത മേഖലകളാണ്. ഇവയില്‍ മികച്ച അത്യാധുനിക സൗകര്യങ്ങളുടെ അഭാവമുണ്ട്. തൊഴിലവസരങ്ങളും പ്രാദേശിക സമൂഹത്തിന് കൈത്താങ്ങേകുന്നതുമായ വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍ സംസ്ഥാനത്തേയ്ക്ക് കൊണ്ടുവരാനാകുമെന്നും അവര്‍ വ്യക്തമാക്കി.