in

യെസ് ന്യൂസ് സംപ്രേഷണം തുടങ്ങി; അമേരിക്കയില്‍ ജൂണില്‍ ആരംഭിക്കും

കൊച്ചി : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തിയുള്ള ഇന്ത്യയിലെ ആദ്യത്തെ ഭാഷാ വാര്‍ത്താ ചാനലായ യെസ് ന്യൂസ് പ്രവര്‍ത്തനം തുടങ്ങി.  കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന  വാര്‍ത്താ ചാനലില്‍ ഇരുപത്തിനാലു മണിക്കൂറും തുടര്‍ച്ചയായി വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യും. രാഷ്ട്രീയം, അന്തര്‍ദേശീയം, ബിസിനസ്സ് , ആരോഗ്യം, സാംസ്കാരികം, കായികം, വിനോദം, പരിസ്ഥിതി തുടങ്ങി വൈവിധ്യമാര്‍ന്ന ഏതു മേഖലയിലെ വാര്‍ത്തയും താത്പര്യപ്രകാരം  തെരഞ്ഞെടുക്കാന്‍ സാധിക്കുന്നുയെന്നുള്ളതാണ്  യെസ് ന്യൂസിനെ വ്യത്യസ്ഥമാക്കുന്നത്. 

വാര്‍ത്തകള്‍ കാണുവാന്‍ പ്രേക്ഷകനു വിനിയോഗിക്കാവുന്ന  സമയം തീരുമാനിക്കാനുള്ള സൗകര്യവും ഈ സംവിധാനത്തിലുണ്ട്.  അഞ്ച്, പതിനഞ്ച്, മുപ്പത് മിനുറ്റുകളിലായാണ് ഇതു ക്രമീകരിച്ചിരിക്കുന്നത്.  ഇഷ്ടപ്പെട്ട  വാര്‍ത്തകള്‍ പ്രേക്ഷകനു ഷെയര്‍ ചെയ്യുവാനുള്ള സാങ്കേതികവിദ്യയും യെസ് ന്യൂസിലുണ്ട് .   തിരക്കുപിടിച്ച ലോകത്ത് ഇഷ്ടപ്പെട്ട വാര്‍ത്തകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ കണ്ടെത്താനും അറിയാനുമുള്ള സംവിധാനമാണ് യെസ് ന്യൂസ് ഒരുക്കിയിരിക്കുന്നത് ചാനലിന്റെ എം.ഡി.യും  മാനേജിങ് എഡിറ്ററുമായ മിൽട്ടൺ  ഫ്രാന്‍സിസ് പറഞ്ഞു.

പക്ഷപാതരഹിതമായ വാര്‍ത്തകളാണ്  യെസ് ന്യൂസിനെ വ്യത്യസ്ഥമാക്കുത്.   ദൃശ്യവാര്‍ത്താ മേഖലയിലെ ദീര്‍ഘമായ അവതരണ ശൈലിയില്‍ നിന്ന്  വ്യത്യസ്ഥമാണ്  യെസ് ന്യൂസ് വാര്‍ത്തകള്‍.  വാര്‍ത്തകളുടെ ദൈര്‍ഘ്യം പരമാവധി അമ്പത് സെക്കന്റായാണ് ക്രമീകരിച്ചിരിക്കുന്നത്.  ദൈര്‍ഘ്യമുള്ള വാര്‍ത്തകള്‍ കാണണമെന്നുള്ളവര്‍ക്ക് അതിനുള്ള സൗകര്യവും യെസ് ന്യൂസ് സംവിധാനത്തിലുണ്ട്.

വാര്‍ത്തയുടെ പ്രഭവകേന്ദ്രങ്ങളില്‍ സോഷ്യല്‍ മീഡിയയുടെ പങ്ക് വിപുലമാകുകയും കപടവാര്‍ത്തകളുടെ പ്രചാരണം ആശങ്കാജനകമാംവിധം വര്‍ദ്ധിക്കുകയും ചെയ്യുന്ന  സാഹചര്യത്തില്‍ കൃത്യതയാര്‍ന്ന വാര്‍ത്തകള്‍ പ്രേക്ഷകരിലെത്തിക്കുക എന്ന ദൗത്യമാണ് യെസ് ന്യൂസ് ഏറ്റെടുത്തിരിക്കുതെന്ന് മുതിര്‍ന്ന  മാധ്യമപ്രവര്‍ത്തകനായ മിൽട്ടൺ  ഫ്രാന്‍സിസ് പറഞ്ഞു.  

യെസ് ന്യൂസിന്റെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ ജൂണില്‍ തുടങ്ങുമെന്ന്  യു. എസ്. ഡയറക്ടര്‍ സുധാ കര്‍ത്താ അറിയിച്ചു.  അമേരിക്കന്‍ മലയാളികളുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിശേഷങ്ങളും എല്ലാ ദിവസവും സംപ്രേഷണം ചെയ്യുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിക്കഴിഞ്ഞുവെന്നും  ഫിലാഡെല്‍ഫിയയില്‍ വാര്‍ത്താ ചാനലിന്റെ പ്രത്യേക ഓഫീസ്ഉണ്ടായിരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.  

സാറ്റലൈറ്റ് ചാനലുകള്‍ക്കുള്ളതുപോലെ തത്സമയ സംപ്രേഷണം നടത്തുവാനുള്ള സംവിധാനവും യെസ് ന്യൂസിനുണ്ട്.  ടെലിവിഷന്‍, പ്രിന്റ് മാധ്യമ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മുതിര്‍ മാധ്യമ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് യെസ് ന്യൂസ് സംപ്രേഷണം തുടങ്ങിയിട്ടുള്ളത്.  സാങ്കേതിക രംഗത്തും മാര്‍ക്കറ്റിങ് വിഭാഗത്തിലും പരിചയസമ്പരാണ് ചുക്കാന്‍ പിടിക്കുന്നത്.  കേരളത്തിലുടനീളമുള്ള ന്യൂസ് ബ്യൂറോകളും എഴുപത്തിയഞ്ചിലധികം വാര്‍ത്താ ലേഖകരും യെസ് ന്യൂസിന്റെ വാര്‍ത്താ ശൃംഖലയെ ശക്തിപ്പെടുത്തുന്ന  ഘടകങ്ങളായി വര്‍ത്തിക്കുന്നു. ഡല്‍ഹി, ചെന്നൈ, ബംഗളൂർ, ഹൈദരാബാദ്, അമരാവതി,  ബീഹാര്‍ എന്നിവിടങ്ങളില്‍ ലേഖകരുമുണ്ട്.  

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

സൈന്യത്തെ രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപയോഗിക്കുന്നത് കർശനമായി വിലക്കണം, രാഷ്ട്രപതിക്ക് നൂറ്റമ്പതോളം മുൻസൈനികരുടെ കത്ത് 

ലിയോനാർഡോ ഡാവിഞ്ചി: അനശ്വരതയുടെ 500 വർഷങ്ങൾ