Movie prime

മൂന്ന് മാസത്തിനിടയില്‍ 1 കോടി 14 ലക്ഷം വീഡിയോകൾ യൂട്യൂബ് നീക്കം ചെയ്തു

YOUTUBE ഏപ്രിൽ മുതൽ ജൂൺ വരെ 1 കോടി 14 ലക്ഷം വീഡിയോകൾ യൂട്യൂബ് നീക്കം ചെയ്തതായി കമ്പനി കമ്മ്യൂണിറ്റി ഗൈഡ്ലൈൻസ് എൻഫോഴ്സ്മെന്റ് റിപ്പോർട്ടിൽ അറിയിച്ചു. കഴിഞ്ഞ വര്ഷം ഇതേ സമയം 9 ദശലക്ഷത്തിൽ താഴെ വീഡിയോകള് മാത്രമാണ് യൂട്യൂബ് നീക്കം ചെയ്തത്. മനുഷ്യര്ക്ക് പകരം കമ്പനി കൃത്രിമ ബുദ്ധിയും അൽഗോരിതങ്ങളും ഉപയോഗിച്ചാണ് ഇത്രയും വീഡിയോകള് നീക്കം ചെയ്തത്.YOUTUBE ഈ കാലയളവിൽ 1,998,635 ചാനലുകളും 2,132,367,731 കമന്റ്റുകളും യൂട്യൂബ് നീക്കം ചെയ്തു. ഓട്ടോമാറ്റിക് ഫ്ലാഗിംഗിലൂടെ 10,849,643 വീഡിയോകൾ More
 
മൂന്ന് മാസത്തിനിടയില്‍ 1 കോടി 14 ലക്ഷം വീഡിയോകൾ യൂട്യൂബ് നീക്കം ചെയ്തു

YOUTUBE

ഏപ്രിൽ മുതൽ ജൂൺ വരെ 1 കോടി 14 ലക്ഷം വീഡിയോകൾ യൂട്യൂബ് നീക്കം ചെയ്തതായി കമ്പനി കമ്മ്യൂണിറ്റി ഗൈഡ്‌ലൈൻസ് എൻഫോഴ്‌സ്‌മെന്റ് റിപ്പോർട്ടിൽ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ സമയം 9 ദശലക്ഷത്തിൽ താഴെ വീഡിയോകള്‍ മാത്രമാണ് യൂട്യൂബ് നീക്കം ചെയ്തത്. മനുഷ്യര്‍ക്ക് പകരം കമ്പനി കൃത്രിമ ബുദ്ധിയും അൽഗോരിതങ്ങളും ഉപയോഗിച്ചാണ് ഇത്രയും വീഡിയോകള്‍ നീക്കം ചെയ്തത്.YOUTUBE

ഈ കാലയളവിൽ 1,998,635 ചാനലുകളും 2,132,367,731 കമന്റ്റുകളും യൂട്യൂബ് നീക്കം ചെയ്തു.

ഓട്ടോമാറ്റിക് ഫ്ലാഗിംഗിലൂടെ 10,849,643 വീഡിയോകൾ യൂട്യൂബ് എടുത്തുമാറ്റിയതായി റിപ്പോർട്ടിൽ പറയുന്നു. ഏകദേശം 382,499 വീഡിയോകൾ ഉപയോക്തൃ റിപ്പോർട്ടുകൾ വഴി എടുത്തുമാറ്റി. യൂട്യൂബിന്‍റെ വ്യക്തിഗത വിശ്വസനീയ ഫ്ലാഗറുകൾ 167,318 വീഡിയോകൾ നീക്കംചെയ്യാൻ സഹായിച്ചു.

നീക്കം ചെയ്ത വീഡിയോകളുടെ എണ്ണം കാണിക്കുന്നതിനുള്ള ഒരു ചാർട്ട് കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ഭൂരിഭാഗം വീഡിയോകളും, ഏകദേശം 33.5% കുട്ടികളുടെ സുരക്ഷ (child safety issues) മുന്‍നിര്‍ത്തിയാണ് നീക്കംചെയ്‌തത്. സ്‌പാം, തെറ്റിദ്ധരിപ്പിക്കൽ എന്നിങ്ങനെ ഫ്ലാഗുചെയ്‌ത 28.3% വീഡിയോകളും നീക്കം ചെയ്തവയില്‍ ഉള്‍പ്പെടുന്നു.

ഏറ്റവും കൂടുതല്‍ നീക്കം ചെയ്ത വീഡിയോകള്‍ യുഎസിൽ നിന്നുള്ളവയാണ്‌. യുഎസില്‍ നിന്നുള്ള 2,061,733 വീഡിയോകൾ നീക്കം ചെയ്തു. 1,446,772 നീക്കം ചെയ്ത വീഡിയോകളുമായി ഇന്ത്യ രണ്ടാം സ്ഥാനത്തും ബ്രസീൽ, ഇന്തോനേഷ്യ, റഷ്യ എന്നിവ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടം നേടി.