More stories

 • in

  ശബരിമലയിലെ ക്രമീകരണങ്ങള്‍ തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കായി: പോലീസ് 

  തിരുവനന്തപുരം:  ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങള്‍ തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും വേണ്ടിയാണെന്ന് കേരള പോലീസ് . തീര്‍ത്ഥാടകര്‍ക്ക് സുഗമമായി സന്നിധാനത്ത് എത്തി പ്രാര്‍ത്ഥിക്കുന്നതിനും നെയ്യഭിഷേകം നടത്തുന്നതിനും ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുന്നതിന് പോലീസിന്‍റെ നേതൃത്വത്തില്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്ത് ഭക്തര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഒരുവിഭാഗം മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമാണ്. ശബരിമലയില്‍ നേരത്തെ നടത്തിവന്നിരുന്ന എല്ലാ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇപ്പോഴും തുടരുന്നതിന് തടസ്സമുണ്ടാകുകയോ നിയന്ത്രണം ഏര്‍പ്പെടുത്തുകയോ ചെയ്തിട്ടില്ല. നെയ്യഭിഷേകത്തിന് എത്തിയവര്‍ക്ക് ആ ചടങ്ങ് നിര്‍വ്വഹിക്കാന്‍ കഴിയാതെ തിരിച്ച് […] More

 • in

  ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് ധനസഹായം

  തിരുവനന്തപുരം: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് ധനസഹായം നല്‍കുന്നതിന് 20 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അര്‍ഹരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ച് സാമൂഹ്യനീതി വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഒരു സാങ്കേതിക സമിതി പരിശോധിച്ചാണ് തുക അനുവദിക്കുന്നത്. ഒരാള്‍ക്ക് 2 ലക്ഷം രൂപയാണ് അനുവദിക്കുന്നത്. സംസ്ഥാനത്ത് നടപ്പിലാക്കുന്ന നൂതന പദ്ധതിയുടെ പ്രാരംഭഘട്ടമെന്ന നിലയില്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ 10 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കാണ് ധനസഹായം നല്‍കുന്നതെന്നും മന്ത്രി […] More

 • in

  മത്സ്യത്തൊഴിലാളികൾക്ക് നാവികും സാറ്റലൈറ്റ് ഫോണും: പ്രൊപ്പോസൽ അംഗീകരിച്ചു

  തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക് നാവിക് നൽകുന്നതിനുള്ള പ്രൊപ്പോസലിന് അംഗീകാരം നൽകിയും ആവശ്യമായ ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (ഓഖി ഫണ്ട്) യിൽ നിന്നും കണ്ടെത്തുന്നതിന് അനുമതി നൽകിയും ഉത്തരവായി. 15,000 മത്സ്യബന്ധന യാനങ്ങൾക്ക് നാവിക് നൽകുന്നതിന് യൂണിറ്റൊന്നിന് 10,620 രൂപ നിരക്കിൽ 15.93 കോടി രൂപയുടെ പദ്ധതിക്കാണ് വ്യവസ്ഥകൾക്ക് വിധേയമായി അംഗീകാരം നൽകിയത്. ഇതോടൊപ്പം ആഴക്കടൽ മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് സാറ്റലൈറ്റ് ഫോൺ നൽകുന്നതിനുള്ള പ്രൊപ്പോസലിനും അംഗീകാരം നൽകി. ഇതിനുള്ള ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ (ഓഖി ഫണ്ട്) നിന്നും […] More

 • in

  കേന്ദ്രം നൽകിയത് 18 കോടി മാത്രം; കണ്ണന്താനം കളവ് പറയുന്നു: ദേവസ്വം മന്ത്രി

  തിരുവനന്തപുരം: സ്‌പിരിച്വല്‍ സര്‍ക്യൂട്ട് പ്രോജക്‌ട് എന്ന നിലയില്‍ 2016 ലാണ് 99.98 കോടി രൂപ കേന്ദ്രത്തിന്റെ ടൂറിസം മന്ത്രാലയം സംസ്ഥാനത്ത് ശബരിമലക്കും അനുബന്ധ വികസന പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി അനുവദിക്കുന്നതെന്നും ഇതില്‍ 18 കോടി മാത്രമാണ് ഇതുവരെ അനുവദിച്ചതെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അതിന്റെ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കേണ്ടത് 36 മാസം കൊണ്ടാണെന്നും ഇതുപ്രകാരം 2019 ഏഴാം മാസമാണെന്നും കടകംപള്ളി പറഞ്ഞു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വിമര്‍ശനങ്ങള്‍ക്ക്‌ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. അല്‍ഫോണ്‍സ് കണ്ണന്താനം ഇതൊക്കെ മനസിലാക്കുന്നുണ്ടോ എന്നറിയില്ലെന്നും […] More

 • in

  കിം കി ഡുക്കിന്റെ ഏറ്റവും പുതിയ ചിത്രം ഗോവൻ മേളയിൽ  

  യാഥ്യാർഥ്യവും ഫാന്റസിയും കെട്ടിപിണച്ച് അവതരിപ്പിക്കുന്ന ഹ്യൂമൻ സ്പേസ് ടൈം ആൻഡ് ഹ്യൂമൻ എന്ന  ഡുക്കിന്റെ പുതിയ ചിത്രമാണ് നാല്പത്തിയൊമ്പതാമത്‌ ഗോവൻ  ചലച്ചിത്ര മേളയുടെ ഭാഗമാകുന്നത്.  കാലിഡോസ്കോപ്പ് വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുക. രണ്ടാം ലോക മഹായുദ്ധകാലമാണ് പശ്ചാത്തലം . ഒരു യുദ്ധക്കപ്പലിൽ യാത്രചെയ്യുന്ന ഒരു കൂട്ടം പേരില്ലാത്ത കഥാപാത്രങ്ങൾ. അവരിൽ പലതരക്കാറുണ്ട് . തെമ്മാടികൾ, ലൈംഗിക തൊഴിലാളികൾ, പുതുതായി വിവാഹിതരായ സ്ത്രീപുരുഷന്മാർ, ഒരു സെനറ്റർ, അയാളുടെ മകൻ, നിഗൂഢ സ്വഭാവക്കാരനായ ഒരു വൃദ്ധൻ തുടങ്ങി നിരവധിപേർ… അപ്രതീക്ഷിത സംഭവങ്ങളുടെ […] More

 • in

  സർക്കാർ ശബരിമലയെ യുദ്ധഭൂമിയാക്കുന്നു: അൽഫോൺസ് കണ്ണന്താനം

  പമ്പ: സർക്കാർ ശബരിമലയെ യുദ്ധഭൂമിയാക്കുകയാണെന്നു കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൺസ് കണ്ണന്താനം. നിലയ്ക്കലിൽ എത്തിയ മന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. എന്തിനാണ് ശബരിമലയിൽ 144 പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മനസിലാകുന്നില്ല. ഭക്തരെ പീഡിപ്പിക്കുന്ന രീതിയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കണ്ടു വരുന്നത്. അയ്യപ്പ ഭക്തരെ അറസ്റ്റ് ചെയ്യുന്നതുൾപ്പടെയുള്ള കാര്യങ്ങളാണ് പോലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യത്തിൽ ഇങ്ങനെയൊന്നുമല്ല കാര്യങ്ങൾ നടക്കേണ്ടത്. ഇത് സർക്കാരിന് ഭൂഷണമല്ലായെന്നും മന്ത്രി കണ്ണന്താനം പറഞ്ഞു. ശബരിമലയുടെയും പമ്പയുടെയും വികസനിത്തിനായി കേന്ദ്ര സർക്കാർ 100 കോടി രൂപ നൽകിയിട്ടുണ്ട്. ആ തുക […] More

 • in

  ‘നമ്മൾ ഭരണഘടനയ്ക്കൊപ്പം’ ഡിസംബർ 4 ന് തേക്കിൻകാട് മൈതാനിയിൽ

  തൃശ്ശൂർ: ശബരിമല വിഷയത്തിൽ ഭരണഘടനയെ വെല്ലുവിളിച്ച് സംഘപരിവാർ സംഘടനകൾ നടത്തുന്ന ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ തൃശ്ശൂരിൽ വൻ കൂട്ടായ്മ. സച്ചിദാനന്ദൻ, ശാരദക്കുട്ടി, സുനിൽ. പി. ഇളയിടം, കെ. എം. സലിം കുമാർ, സാറാ ജോസഫ്, സി രാവുണ്ണി, പി ജെ ബേബി തുടങ്ങി  എഴുത്തുകാരും ചിന്തകരും നിയമവിദഗ്ദ്ധരും സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകരുമെല്ലാം പങ്കെടുക്കും. തേക്കിൻകാട് മൈതാനിയിലെ വിദ്യാർത്ഥി കോർണറിൽ ഡിസംബർ 4 ന് രാവിലെ 11 മണി മുതൽ രാത്രി 8 മണി വരെയാണ് പരിപാടി. മറ്റെല്ലാ […] More

 • in

  ആര്‍ത്തവം അശുദ്ധമല്ല: എല്ലാ ക്യാമ്പസുകളിലും ജില്ലകളിലും മെഗാ ക്യാമ്പയിന്‍

  തിരുവനന്തപുരം: ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളുടെ പൗരാവകാശം നിഷേധിക്കരുത്, സ്ത്രീകളെ മാറ്റി നിര്‍ത്തരുത് എന്നീ ആശയങ്ങള്‍ മുന്‍നിര്‍ത്തി സംസ്ഥാനത്തെ എല്ലാ ക്യാമ്പസുകളിലും ജില്ലകളിലും ഡിസംബര്‍ 10 മനുഷ്യാവകാശ ദിനത്തില്‍ മെഗാ ക്യാമ്പയിന്‍ നടത്താന്‍ ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ നടന്ന സധൈര്യം മുന്നോട്ട് ആലോചന യോഗത്തില്‍ തീരുമാനം. സ്ത്രീ ശാക്തീകരണത്തിനായി സ്ത്രീധനം, ഗാര്‍ഹിക പീഡനം, ലൈംഗികാതിക്രമങ്ങള്‍ തുടങ്ങിയവക്കെതിരെ നടന്നുവരുന്ന സധൈര്യം മുന്നോട്ട് തുടര്‍ ക്യാമ്പയിന്റെ ഭാഗമായാണ് ഈ ക്യാമ്പയിനും […] More

 • in

  റീറ്റെയ്ൽ വ്യാപാര മേഖലയിൽ  എവർഗേജ്- യു എസ് ടി ഗ്ലോബൽ പങ്കാളിത്തം 

  തിരുവനന്തപുരം: വൺ റ്റു വൺ പ്ലാറ്റ്ഫോം കമ്പനിയായ എവർഗേജും മുൻനിര ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ കമ്പനിയായ യു എസ് ടി ഗ്ലോബലും  തന്ത്രപരമായ പങ്കാളിത്തത്തിന് ധാരണയായി. എവർഗേജിന്റെ നിരവധി പുരസ്കാരങ്ങൾ ലഭിച്ച പേഴ്സണലൈസേഷൻ ആൻഡ് കസ്റ്റമർ ഡാറ്റ പ്ലാറ്റ്‌ഫോമും (സി ഡി പി) യു എസ് ടി ഗ്ലോബലിന്റെ ഇന്റഗ്രേഷൻ സേവനങ്ങളും വൈദഗ്ധ്യവും ഒന്നിക്കുന്നതിലൂടെ തങ്ങളുടെ വ്യക്തിഗത സേവനങ്ങൾ കുറേക്കൂടി കാര്യക്ഷമമാക്കാനുള്ള അവസരമാണ് റീറ്റെയ്ൽ വ്യാപാരികൾക്ക്  കൈവന്നിരിക്കുന്നത്. ഓൺലൈൻ, ഓഫ്‌ലൈൻ ഉപയോക്തൃ ഡാറ്റ ഏകോപിപ്പിച്ച് കൂടുതൽ പേരെ തങ്ങളുടെ ഇടപാടുകാരാക്കാനും മെച്ചപ്പെട്ട ഉപയോക്തൃ സേവനങ്ങൾ നൽകി […] More

 • in

  ശബരിമലയില്‍ സമാധാനത്തിന് ഏവരും സഹകരിക്കണം: മുഖ്യമന്ത്രി

  തിരുവനന്തപുരം: ശബരിമലയില്‍ സമാധാനപരമായ രീതിയില്‍ മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനകാലം പൂര്‍ത്തീകരിക്കുന്നതിന്  എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. എല്ലാ വിഭാഗങ്ങളുടെയും ആരാധനാ കേന്ദ്രവും രാജ്യത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രവുമായ ശബരിമലയുടെ യശസ് ഉയര്‍ത്താന്‍ കഴിയണമെന്ന് തന്നെയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. കേരളത്തിന് അകത്തും പുറത്തുമുള്ള  ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ ആരാധനയ്ക്കായി എത്തിച്ചേരുന്ന തീര്‍ത്ഥാടന കേന്ദ്രമാണ് ശബരിമല. ഇവിടെ ഭക്തര്‍ക്ക് സമാധാനപരമായി അയ്യപ്പ ദര്‍ശനം നടത്തി മടങ്ങിപ്പോകുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികളാണ് ശബരിമലയില്‍ സ്വീകരിക്കുന്നത്. അത്തരം നടപടികളുമായി എല്ലാവരും സഹകരിക്കേണ്ടതുണ്ട്. മറ്റു […] More

Load More
Congratulations. You've reached the end of the internet.
Back to Top
Close