• in , ,

  മഴ പെയ്യും നേരം

  rain, monsoon, films, writers, flood, farmers, poets, cinema, disaster, children, kids, students, holiday,Vaishali

  കൊടും ചൂടിൽ വേഴാമ്പലിനെ പോലെ ഏവരും കാത്തിരിക്കുകയും; അത് വന്നെത്തവെ ഹർഷോന്മാദത്തോടെ സ്വീകരിക്കപ്പെടുകയും എന്നാൽ ദിനമൊട്ടു കഴിയവെ ‘നാശം, ഈ മഴ പോകുന്നില്ലല്ലോ’ എന്ന പരിഭവം കേൾക്കേണ്ടി വരികയും ചെയ്യുന്ന മഴയെന്ന ( rain ) അത്ഭുത പ്രതിഭാസം ഈ കർക്കിടകത്തിലും അതൊന്നും ശ്രദ്ധിക്കാൻ നേരമില്ലെന്ന മട്ടിൽ തകർത്ത് പെയ്യുമ്പോൾ നെഞ്ചിൽ ആവലാതിയുമായി ബഹുഭൂരിപക്ഷം ജനത മലയോര പ്രദേശങ്ങളിലും തീരദേശങ്ങളിലുമായി ആശങ്കയോടെ കഴിയുകയാണ്. നിർത്താതെ പെയ്യുന്ന മഴയിൽ ഡാമുകളിടെ ജലനിരപ്പ് ഉയരവെ ഇവരുടെ മനസ്സിൽ ഭീതിയുടെ അഗ്നി ആളിപ്പടരുന്നു. […]

 • in , ,

  പരിസ്ഥിതി സംരക്ഷണയജ്ഞത്തിൽ കാവലാളായ പ്രകൃതിയുടെ സ്വന്തം സ്നേഹിതമാർ

  environment , protection, women ,nature,  environmentalists,  Sugathakumari, Medha , Vandana Shiva, Silent Spring, Rachel Carson, DDT, Endosulfan, Dayabhai, Amrita Devi,Chipko movement , 

  നാളെ ലോക പ്രകൃതി സംരക്ഷണ ദിനം. പരിസ്ഥിതി ( environment ) സംരക്ഷണ പ്രവർത്തനങ്ങൾ സർക്കാർ തലത്തിലും നടപ്പാക്കുന്നുണ്ടെങ്കിലും; പ്രകൃതിയുടെ സംരക്ഷണാർത്ഥം ധാരാളം സംഘടനകൾ ലോകവ്യാപകമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ആഗോളതലത്തിൽ പരിസ്ഥിതി നശീകരണം വ്യാപകമായി തുടരുകയാണ്. ഭൂമിയിലെ പ്രകൃതി വിഭവങ്ങളെ അവബോധം ഉണ്ടാക്കുന്നതിനും സംരക്ഷിന്നുന്നതിനും വേണ്ടിയാണ് ജൂലായ് 28-ന് ലോകമെമ്പാടും പ്രകൃതി സംരക്ഷണ ദിനമായി ആചരിക്കുന്നത്. ഓരോ വീട്ടിലും ‘ഒരു വേപ്പും കറിവേപ്പും’ എന്ന ‘ഗൃഹ ചൈതന്യം’ പദ്ധതി 2019 ഓടെ പൂര്‍ത്തിയാക്കാൻ തീരുമാനിച്ചതായി സംസ്ഥാന സർക്കാർ ഇക്കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണ് […]

 • in , ,

  അയ്യപ്പസ്വാമിയും മാളികപ്പുറങ്ങളും; ഉത്തരം തേടുന്ന ചില ചോദ്യങ്ങളും സംശയങ്ങളും

  Sabarimala ,women, entry, all ages, SC Malikappuram ,  controversy, Govt, Supreme Court, devaswom board , devotee , argument, Lord Ayyappa, Thathwamasi ,

  “യത്ര നാര്യസ്തു പൂജ്യന്തേ. രമന്തേ തത്ര ദേവതാഃ ” ( എവിടെ സ്ത്രീകൾ പൂജിക്കുന്നുവോ അവിടെ ദേവതകൾ രമിക്കുന്നു.) സ്ത്രീ വിരുദ്ധ പരാമർശങ്ങളുടെ പേരിൽ പലപ്പോഴും കുപ്രസിദ്ധി നേടിയ മനുസ്മൃതിയിലെ ഈ പ്രശസ്ത വരികൾ ഇപ്പോൾ ഓർക്കുവാനായി ഇതാ ഒരു കാരണം കൂടി സംഭവിച്ചിരിക്കുന്നു. ശബരിമലയിലെ (Sabarimala ) സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി ഇന്ന് സുപ്രധാന നിലപാട് വ്യക്തമാക്കിയതോടെ ഇത്രയും നാൾ കൊടികുത്തി വാണ ചർച്ചകളും വാദപ്രതിവാദങ്ങളും ഇനി മറ്റൊരു തലത്തിലേയ്ക്ക് പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കാം. […]

 • in ,

  മാതൃഭാഷാ നിഷേധം ജനാധിപത്യ നിഷേധം

  Malayalam , Aikya Malayala Prasthanam, conservation, promotion,PSC, court, law, campaign, language, govt, State Formation Day, Secretariat, Justice -V. R. Krishna Iyer, ONV,

  പ്രബുദ്ധ മലയാളി സമൂഹം വളരെ മുൻപേ തന്നെ മറക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന മാതൃഭാഷയുടെ വീണ്ടെടുപ്പിനായി മലയാള ( Malayalam ) ഭാഷാപ്രേമികൾ നടത്തുന്ന പോരാട്ടം ശ്രദ്ധേയമായ ഈ വേളയിൽ, അറിയാതെ മനതാരിൽ ഈ വരികൾ അലയടിച്ചുയരുന്നു. ‘അമ്മിഞ്ഞപ്പാലോലും ചോരിവാ കൊണ്ടാദ്യമമ്മയെത്തന്നെ വിളിച്ച കുഞ്ഞേ, മറ്റൊരു മാതാവു കൂടിയുണ്ടെന്മകന്നുറ്റ വാത്സല്യമോടോമനിപ്പാൻ’ എന്ന മനോഹരമായ അക്ഷരപ്പൂക്കളാൽ മഹാകവി വള്ളത്തോൾ മലയാള ഭാഷയെ പ്രണമിച്ചതു മറന്ന മലയാളി സമൂഹം മാതൃഭാഷയെ നിരന്തരം അവഗണിക്കുന്നു. ‘മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യനു പെറ്റമ്മ തൻ ഭാഷ […]

 • in , ,

  ബോധേശ്വരന്റെ മകളും എഴുത്തുകാരിയുമായ പ്രൊഫ ബി സുജാത ദേവി അന്തരിച്ചു

  Sujatha Devi , Prof B Sujatha Devi , passed away , writer, Sugathakumari, sister, Bodheswaran , 

  തിരുവനന്തപുരം: സുപ്രശസ്ത കവിയും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന ബോധേശ്വരന്റെ മകളും എഴുത്തുകാരിയുമായ പ്രൊഫ ബി സുജാത ദേവി ( Prof B Sujatha Devi ) അന്തരിച്ചു. എസ്‌യുടി റോയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 72 വയസ്സായിരുന്നു. പ്രൊഫ ബി സുജാത ദേവി പ്രശസ്ത കവയത്രിയും സാമൂഹിക പ്രവർത്തകയുമായ സുഗതകുമാരിയുടെ സഹോദരിയാണ്. എഴുത്തുകാരിയും അധ്യാപികയുമായിരുന്ന പ്രൊഫ ഹൃദയകുമാരിയുടെ ഇളയ സഹോദരിയാണ് പ്രൊഫ ബി സുജാത ദേവി. വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ ഇംഗ്ലീഷ് അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുള്ള സുജാതദേവി നിരവധി കവിതാ […]

 • in , ,

  ലാറി ബേക്കറുടെ ജന്മശതാബ്ദി ആഘോഷം മാർച്ച് 4 മുതൽ 11 വരെ

  Laurie Baker ,birth centenary, celebrations,seminar, exhibitions, thiruvananthapuram, Indian Coffee House , Thampanoor, Chengalchoola slum dwelling units, Craftsman ,built liveable, lovable homes,englishman , India,

  തിരുവനന്തപുരം: ചിലവു കുറഞ്ഞതും പരിസ്ഥിതിക്കും കാലാവസ്ഥയ്ക്കും ഇണങ്ങുന്നതുമായ കെട്ടിടങ്ങളിലൂടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്തനായ ലോറി ബേക്കറുടെ ( Laurie Baker ) ജന്മശതാബ്ദി ആഘോഷം വിപുലമായി ആഘോഷിക്കുവാൻ തീരുമാനമായി. ലോറി ബേക്കർ എന്നും ഹൃദയത്തിൽ സൂക്ഷിച്ച ‘livable lovable and affordable homes’ എന്ന ആശയത്തിലൂന്നി അദ്ദേഹത്തിന്റെ പൈതൃകം ഉയർത്തിപ്പിടിക്കുന്ന തരത്തിൽ വിഭാവനം ചെയ്തിട്ടുള്ള ദേശീയ എക്‌സിബിഷനും രാജ്യാന്തര സെമിനാറും 2018 മാർച്ച് 4 മുതൽ 11 വരെ നടക്കും. ബേക്കർ സ്ഥാപിച്ച കോസ്റ്റ്‌ഫോർഡ് (സെന്റർ ഓഫ് സയൻസ് […]

 • in , ,

  പെൺവാർത്തയുടെ വർഷം

  നേട്ടങ്ങളും നഷ്ടങ്ങളുമേകി ഓരോ വർഷവും കടന്നു പോകവെ, ഓരോ പുതുവർഷവും മനസ്സിൽ പുതുപുത്തൻ പ്രതീക്ഷകൾ നിറയ്ക്കുന്നു. ഓരോ വർഷത്തിന്റെയും വിടവാങ്ങൽ വേളയിൽ ആ വർഷം സംഭവിച്ച കാര്യങ്ങൾ പുനരവലോകനം ചെയ്യുന്നതിൽ എന്തുകൊണ്ടും പ്രസക്തിയുണ്ട്. കാരണം, അഭിമുഖീകരിക്കുന്ന പുതുവർഷം കൂടുതൽ സുന്ദരവും സുരഭിലവുമാക്കുവാൻ കഴിഞ്ഞ വർഷങ്ങളിലെ പ്രധാന സംഭവ വികാസങ്ങളിലൂടെ ഒന്ന് കണ്ണോടിക്കുന്നത് നല്ലതല്ലേ? കാലചക്രമെത്ര ത്വരിതമായി തിരിഞ്ഞാലും അതിന്റെ പിന്തുടർച്ചയിലാണല്ലോ നാമേവരും ജീവിക്കേണ്ടത്! ജോലിയുടെ ഭാഗമായി വാർത്തകളിലൂടെ ദിനംപ്രതി സഞ്ചരിക്കവെ അവയിൽ പലതും മനസ്സിനെ മുറിവേൽപ്പിച്ചിരുന്നു. എന്നാൽ […]

 • in , ,

  വനിതകളും മാധ്യമങ്ങളും; പ്രശ്നങ്ങൾ പഠിക്കാന്‍ ഏഴംഗ കമ്മിറ്റി

  women journalists, committee, Sugathakumari,

  തിരുവനന്തപുരം: വനിതാ മാധ്യമ പ്രവര്‍ത്തകര്‍ (women journalists) തൊഴില്‍ രംഗത്ത് നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ പ്രത്യേക കമ്മിറ്റിയെ (committee) സര്‍ക്കാര്‍ നിയോഗിച്ചു. സുഗതകുമാരിയാണ് (Sugathakumari) ഏഴംഗ കമ്മിറ്റിയുടെ അധ്യക്ഷ. തൊഴില്‍രംഗത്ത് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്നതിന് പുറമെ സ്ത്രീ വിരുദ്ധ വാര്‍ത്തകള്‍ നല്‍കുന്നതിനെതിരെ സ്വീകരിക്കാവുന്ന നടപടികൾ ശുപാര്‍ശ ചെയ്യുക എന്ന ചുമതലയും കമ്മിറ്റിയ്ക്ക് നൽകിയിട്ടുണ്ട്. ഐപിസി ഉള്‍പ്പെടെയുള്ള നിയമങ്ങളും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ, വാര്‍ത്താ പ്രക്ഷേപണ […]