• in ,

  രാജ്യത്തെ ആദ്യ തീവ്രവാദി ഹിന്ദുവെന്ന് കമൽഹാസൻ 

  സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഹിന്ദുവാണെന്നും അയാളുടെ പേര് നാഥുറാം വിനായക് ഗോഡ്‌സെ എന്നാണെന്നും മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസൻ. തമിഴ്‌നാട്ടിൽ അരവക്കുറിച്ചിയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് ഗാന്ധി ഘാതകനായ ഗോഡ്‌സെയെ  രാജ്യത്തെ ആദ്യ തീവ്രവാദിയെന്ന് കമൽഹാസൻ വിശേഷിപ്പിച്ചത്.  “ഇവിടം ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശമായതുകൊണ്ടല്ല ഞാനിത് പറയുന്നത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദു ആയിരുന്നു. അയാളുടെ പേരാണ് നാഥുറാം ഗോഡ്‌സെ. അവിടെ നിന്നാണ് ഇതിന്റെയെല്ലാം  (തീവ്രവാദത്തിന്റെ) തുടക്കം”, കമൽഹാസൻ പറഞ്ഞു.  […]

 • in , ,

  സിനിമയും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കില്ല: കമൽഹാസൻ 

  അഭിനയം തന്റെ തൊഴിലാണെന്നും രാഷ്ട്രീയ പ്രവർത്തനം ഇഷ്ട മേഖലയാണെന്നും കമൽ ഹാസൻ. രണ്ടും കൂട്ടിക്കുഴയ്ക്കാൻ  ഉദ്ദേശിക്കുന്നില്ല.  ഈ വർഷം നടക്കാനിരിക്കുന്ന ലോക് സഭാ തെരെഞ്ഞെടുപ്പിൽ തന്റെ പാർട്ടിയായ മക്കൾ നീതി മയ്യം തമിഴ്‌നാട്ടിലെ മുപ്പത്തിയൊൻപത് മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  പുതിയ ചിത്രം ഇന്ത്യൻ 2 വിൽ ഒരു രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണ് വരുന്നത്. അതിൽ പ്രത്യേകതയൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.  രാഷ്ട്രീയമായി എന്തെങ്കിലും  ഉദ്ദേശ്യലക്ഷ്യങ്ങളോടെയല്ല  ഇന്ത്യന്റെ രണ്ടാം പതിപ്പിറക്കുന്നത്. രാഷ്ട്രീയനിലപാടുകൾ  സിനിമയിലൂടെയല്ല, മറിച്ച് ജനങ്ങളുമായി  നേരിട്ട് സംവദിക്കാനാണ് […]

 • in , ,

  വിശ്വരൂപം 2 ട്രെയിലറിന് മികച്ച പ്രതികരണം: വിവാദങ്ങളെക്കുറിച്ച് കമൽ ഹാസൻ

  Vishwaroopam 2 , Kamal Haasan, release , August 10, theatrical trailer ,Aascar Films , Raaj Kamal Films International, Ghibran

  വിവാദങ്ങളും പ്രക്ഷോഭങ്ങളും അകമ്പടിയേകിയെങ്കിലും കമൽ ഹാസൻ നായകനായ ‘വിശ്വരൂപം’ ( Vishwaroopam ) പ്രേക്ഷക മനസ്സുകളിൽ പ്രിയങ്കരമായ സ്ഥാനം സ്വന്തമാക്കിയിരുന്നു. താരം തന്നെ തിരക്കഥയും സംവിധാനവും സഹ നിർമ്മാണവും നിർവ്വഹിച്ച ചിത്രത്തിനെതിരെ രാജ്യദ്രോഹകുറ്റങ്ങൾ ആരോപിച്ച് പല സംഘടനകളും നേരത്തെ രംഗത്തെത്തിയിരുന്നു. കടുത്ത സമ്മർദത്തിനും പ്രക്ഷോഭത്തിനും കീഴ് പ്പെടാതിരുന്ന കമൽ തന്റെ ചിത്രവുമായി മുന്നോട്ട് പോകുകയും വ്യക്തമായ നിലപാടുകൾ സ്വീകരിക്കുവാൻ വരും തലമുറയ്ക്ക് ശക്തി പകരുന്ന തരത്തിൽ പ്രശ്നങ്ങളെ നേരിടുകയും ചെയ്തു. പല സംഘടനകളാലും വിലക്ക് ഏർപ്പെടുത്തിയ ‘വിശ്വരൂപം’ പുറത്തിറക്കിയതിലൂടെ […]

 • in

  ‘കദരം കൊണ്ടൻ’ ട്രെയ്‌ലർ  പുറത്തിറങ്ങി

  രാജേഷ് എം സംവിധാനം ചെയ്യുന്ന കദരം കൊണ്ടെന്റെ ആക്ഷന്‍ പാക്ക്ഡ് ട്രെയ്‌ലർ പുറത്തിറങ്ങി . കമലഹാസൻ നിർമ്മിക്കുന്ന ചിത്രത്തിൽ വിക്രമാണ് നായകനായി എത്തുന്നത്. കമലാഹാസന്റെ മകൾ അക്ഷര ഹാസനാണ് നായിക. ഒരു സ്പൈ ആക്ഷൻ ത്രില്ലർ മൂവിയാണ് ‘കദരം കൊണ്ടൻ’. ചിത്രത്തിൽ ഇന്റർപോൾ ഏജന്റിന്റെ വേഷമാണ് വിക്രം കൈകാര്യം ചെയ്യുന്നത്.  ഫ്രഞ്ച് ചിത്രത്തിന്റെ പുനരാവിഷ്കാരമാണ് ചിത്രം. ജൂലൈ പകുതിയോടെ ചിത്രം പ്രദർശനത്തിന് എത്തുന്നുമെന്നാണ്  റിപോർട്ടുകൾ. കമലഹാസന്റെ നിർമ്മാണ കമ്പനിയായ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിലാണ് ചിത്രം […]

 • in

  ചെമ്പകത്തൈകൾ പൂത്ത മാനത്ത് പൊന്നമ്പിളി ചുംബനം കൊള്ളാനൊരുങ്ങീ  

  കൗതുകമുള്ള ആ  കഥ വിവരിച്ചുകേട്ടപ്പോൾ കമൽഹാസൻ സ്വതസിദ്ധമായ ശൈലിയിൽ ഉറക്കെ  ചിരിച്ചു. “വലിയ സന്തോഷമുണ്ട്. സിനിമക്ക് നല്ല രീതിയിലും   ജീവിതത്തെ സ്വാധീനിക്കാൻ  കഴിയുമെന്നു തെളിയിക്കുന്ന സംഭവമാണല്ലോ.  മാത്രമല്ല, എനിക്കേറ്റവും പ്രിയപ്പെട്ട മലയാളം പാട്ടുകളിൽ ഒന്നാണ് ചെമ്പകത്തൈകൾ. ഞാൻ അഭിനയിച്ചതു കൊണ്ടല്ല. ആ വരികളും സംഗീതവും യേശുദാസിന്റെ ആലാപനവും ചേർന്ന് സൃഷ്ടിക്കുന്ന മാന്ത്രികാന്തരീക്ഷമുണ്ടല്ലോ. അതിനു പകരം വെക്കാവുന്നവ അധികമില്ല മലയാളത്തിൽ. ആ  പാട്ടിന്റെ വരികൾ ഇന്നും കാണാപ്പാഠമാണെനിക്ക്..”  ചെമ്പകത്തൈകളുടെ ചരണം ഓർമ്മയിൽ നിന്ന് വീണ്ടെടുത്ത് പതുക്കെ  മൂളുന്നു കമൽ: […]

 • in

  അടിമത്തത്തിലേക്കോ നമ്മുടെ പുരോഗതി?

  ബ്രിട്ടീഷ് ഭരണത്തിൽ നിന്നും രാജ്യം വിമുക്തമായതിന്റെ  സ്മരണയ്ക്കായി വർഷാവർഷം  സ്വാതന്ത്ര്യ ദിനമാഘോഷിക്കുന്ന നാമേവരും ഒരു ചോദ്യം അവനവനോട് തന്നെ ചോദിക്കണ്ടതുണ്ട്. സത്യത്തിൽ നാം സ്വതന്ത്രരാണോ ?  ഏവരും പൂർണ്ണ സ്വാതന്ത്ര്യം  സത്യത്തിൽ അനുഭവിക്കുന്നുണ്ടോ? ആയിരകണക്കിന് പേർ തങ്ങളുടെ ജീവനും ജീവിതവും സ്വപ്നങ്ങളുമെല്ലാം നഷ്ടപ്പെടുത്തി നേടിയെടുത്തത് അഭിപ്രായ സ്വാതന്ത്ര്യം കൂടിയല്ലേ.   ചിന്തിക്കുവാനും ആശയങ്ങൾ പ്രകടിപ്പിക്കുവാനും ചോദ്യങ്ങൾ ഉന്നയിക്കുവാനുമെല്ലാമുള്ള അവകാശം  നിഷേധിക്കപ്പെടുമ്പോൾ  മറ്റൊരു അടിമത്തത്തിലേക്ക് നാം നയിക്കപ്പെടുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മറ്റൊരാളുടെ ചിന്തകളെ നിയന്ത്രിക്കുക എന്ന ഹോളിവുഡ് ചിത്രത്തിലെ ഫാന്റസി തന്നെയല്ലേ മീശ എന്ന നോവൽ പിൻവലിക്കുവാൻ […]

 • in , ,

  കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യമിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

  Kamal Haasan, Political Party,Election Commission , registers , confirming , registration , Makkal Needhi Maiam, relevant documents, formal letter, Sonia, Rahul,  

  ന്യൂഡല്‍ഹി: സുപ്രസിദ്ധ നടന്‍ കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ‘മക്കള്‍ നീതി മയ്യ’മിന് ( എംഎൻപി ) തിരഞ്ഞെടുപ്പ് കമ്മീഷന്റെ ( Election Commission ) അംഗീകാരം ലഭിച്ചതിനെ തുടർന്ന് താരം ആഹ്‌ളാദം പങ്കു വച്ചു. പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ഇന്നലെയാണ് പൂര്‍ത്തിയായത്. മക്കള്‍ നീതി മയ്യമിന് ഇതു സംബന്ധിച്ച രേഖകള്‍ അടുത്താഴ്ച്ച കൈമാറുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതർ അറിയിച്ചു. ഇതു സംബന്ധിച്ച ഔദ്യോഗിക കത്ത് അയച്ചതായും അധികൃതർ വ്യക്തമാക്കി. സാമൂഹിക വിഷയങ്ങളിൽ തന്റെ നിലപാടുകൾ സധൈര്യം […]

മനസ്സാ വാചാ