• in , ,

    പിവി അന്‍വർ എംഎല്‍എയുടെ അനധികൃത നിർമ്മാണം; വിവാദം തുടരുന്നു

    തിരുവനന്തപുരം: ഇടതു സ്വതന്ത്ര എംഎല്‍എയായ പിവി അന്‍വറിന്റെ ( PV Anwar ) കക്കാടംപൊയിലിലെ പാര്‍ക്കിനെ പറ്റിയുള്ള വിവാദം തുടരുന്നു. അന്‍വറിന്റെ പാര്‍ക്കിന് കൂടരഞ്ഞി പഞ്ചായത്ത് ക്ലീന്‍ ചിറ്റ് നല്‍കിയത് ശാസ്ത്രീയ പഠനം നടത്താതെ എന്നാണ് പുതിയ റിപ്പോര്‍ട്ടിൽ പറയുന്നത്. പാര്‍ക്ക് സ്ഥിതി ചെയ്യുന്നത് ദുരന്ത സാധ്യതാ മേഖലയിലാണെന്ന ജില്ലാ ഭരണകൂടത്തിന്റെ കണ്ടെത്തല്‍ കാറ്റില്‍ പറത്തി കൊണ്ടാണ് പഞ്ചായത്ത് ക്ലീന്‍ ചിറ്റ് നല്‍കിയതെന്നാണ് ആരോപണം. ഒരു പ്രദേശത്തിന്റെ ദുരന്ത സാധ്യത വിലയിരുത്താന്‍ ശാസ്ത്രീയമായ പഠനം നടത്തണമെന്നിരിക്കെ ഭൂപട പഠനം […]

  • in , ,

    അൻവർ എംഎൽഎയുടെ പാർക്കിനെതിരെ പ്രതിപക്ഷം; തടയണകളെ ചൊല്ലി ബഹളം

    Anwar MLA , park, landslide, check dam opposition leader, Chennithala, Monsoon, Karinchola landslide, dam, collector, order, child, deadbody, found,  Kozhikode, heavy rain, Monsoon, 

    തിരുവനന്തപുരം: കാലവർഷത്തെ തുടർന്നുണ്ടായ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തിൽ അൻവർ എംഎൽഎയുടെ പാർക്കിനെ ചൊല്ലി നിയമ സഭയിൽ പ്രതിപക്ഷം രംഗത്തെത്തി. അനധികൃതമായി നിർമ്മിക്കുന്ന തടയണകളെ ( check dam ) ചൊല്ലിയും സഭയിൽ പ്രതിപക്ഷം ബഹളമുണ്ടാക്കി. തടയണ സംബന്ധിച്ച പ്രശ്നം പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. കാലവർഷക്കെടുതിയെ തുടർന്ന് വയനാട്ടിൽ ഇതുവരെ മൂന്ന് പേർ മരണമടഞ്ഞതായി മുഖ്യമന്ത്രി അറിയിച്ചു. തടയണകൾ സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്ന് മന്ത്രി ടി പി രാമകൃഷ്‌ണൻ വെളിപ്പെടുത്തി. വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് […]

  • in , ,

    പിവി അന്‍വര്‍ എംഎല്‍എയുടെ വിവാദ വാട്ടര്‍ തീം പാര്‍ക്കിന് സമീപം മണ്ണിടിച്ചില്‍

    കോഴിക്കോട്: കാലവർഷത്തെ തുടർന്ന് വൻ ഉരുൾപ്പൊട്ടലുണ്ടായ കോഴിക്കോട് ജില്ലയിൽ വീണ്ടും മണ്ണിടിച്ചില്‍ ഭീഷണി. ഇടതു സ്വതന്ത്ര എം.എല്‍.എയായ  പിവി അന്‍വറിന്റെ ( PV Anwar ) കക്കാടംപൊയിലിലുള്ള പാര്‍ക്കിന് സമീപം മണ്ണിടിച്ചിലുണ്ടായത് പ്രദേശവാസികളിൽ ഭീതി ഉയർത്തി. പാര്‍ക്കിലേക്ക് ആവശ്യമായ വെള്ളമെടുക്കുന്ന കുളത്തിന് സമീപമാണ് മണ്ണിടിഞ്ഞതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തുടർന്ന് പി.വി.അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലുള്ള വാട്ടര്‍ തീം പാര്‍ക്കിന് സമീപം ഇനിയും മണ്ണിടിച്ചിലുണ്ടായേക്കുമെന്ന് കൂടരഞ്ഞി വില്ലേജ് ഓഫീസര്‍  ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കി. ഇന്ന് രാവിലെയാണ് പാര്‍ക്കിലേക്ക് ആവശ്യമായ വെള്ളമെടുക്കുന്ന […]