• in ,

  കെവിന്‍റെ കുടുംബത്തിന് സര്‍ക്കാരിന്റെ ധനസഹായം

  Kevin, death, govt, 10 lakh Rs, Neenu, study, Kerala Assembly, cabinet, decision, police, case, Kodiyerri, Kevin, murder,  wife, Neenu, Chennithala, social media, CM, political parties, protest, police, comments, 

  തിരുവനന്തപുരം: കേരളം ഒന്നടങ്കം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ക്രൂരകൊലപാതകത്തിന്‍റെ ഇരയായ കെവിന്റെ ( Kevin ) കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. വാടക വീട്ടില്‍ കഴിയുന്ന കുടുംബാംഗങ്ങള്‍ക്ക് വീടു വയ്ക്കുന്നതിന് 10 ലക്ഷം രൂപ നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കൂടാതെ കെവിന്‍റെ ഭാര്യ നീനുവിന്‍റെ പഠന ചെലവ് ഏറ്റെടുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഭാര്യ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരനായ കെവിനെ തൊട്ടടുത്ത ദിവസം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രണയ വിവാഹത്തെ തുടര്‍ന്ന് കെവിനെ ഭാര്യ വീട്ടുകാര്‍ തട്ടിക്കൊണ്ടു […]

 • in ,

  എംഎല്‍എയുടെ മാസ്‌ക്, കെവിൻ വധം; സഭയില്‍ ഭരണ-പ്രതിപക്ഷ ബഹളം

  തിരുവനന്തപുരം: നിപ വിഷയത്തിൽ എംഎല്‍എ മുഖാവരണം ( mask ) ധരിച്ചെത്തിയതും കെവിൻ വധത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതും സഭയില്‍ ഭരണ-പ്രതിപക്ഷ ബഹളത്തിന് കാരണമായി. നിപാ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ എം.എല്‍.എ മാസ്‌കും ഗ്ലൗസും ധരിച്ച്‌ സഭയിലെത്തിയത് പ്രതിഷേധത്തിനിടയാക്കി. കുറ്റ്യാടി എം.എല്‍.എ പാറക്കല്‍ അബ്ദുള്ള സഭയില്‍ മുഖാവരണവും കൈയ്യുറയും ധരിച്ചെത്തിയതിനെ തുടര്‍ന്നാണ് സഭയില്‍ ബഹളമുണ്ടായത്. എംഎല്‍എ മാസ്‌ക് ധരിച്ചെത്തിയതെന്തിനെന്ന് ആരാഞ്ഞ സ്പീക്കർ എംഎല്‍എയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കില്‍ നേരത്തെ അറിയിക്കണമായിരുന്നെന്നും വ്യക്തമാക്കിയതോടെയാണ് സഭയില്‍ ബഹളം ആരംഭിച്ചത്. എം.എല്‍.എയുടെ നടപടിയിൽ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പ്രതിഷേധമറിയിച്ചു. […]

 • in ,

  നി​യ​മ​സ​ഭയില്‍ പതിനൊന്നാം സമ്മേളനം; വിവാദ വിഷയങ്ങളിൽ മറുപടിയുമായി മുഖ്യമന്ത്രി

  തിരുവനന്തപുരം: നിയമസഭയുടെ പതിനൊന്നാം സമ്മേളനം ആരംഭിച്ചു. നിയമസഭയിലെ ചോദ്യോത്തരവേളയിൽ വാട്‍സാപ്പ് ഹര്‍ത്താല്‍, വരാപ്പുഴ കസ്റ്റഡി മരണം, കെവിന്റെ കൊല എന്നീ വിഷയങ്ങളിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി ( Pinarayi ) രംഗത്തെത്തി. വാട്‌സാപ് ഹര്‍ത്താലില്‍ ആര്‍ എസ് എസ്സിനെതിരെ മുഖ്യമന്ത്രി രൂക്ഷ വിമര്‍ശനമുയർത്തി. ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് ആര്‍എസ്‌എസ് പ്രവര്‍ത്തകരാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമപരമായി എന്ത് ചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. പ്രതികളുടെ ബന്ധങ്ങള്‍ മനസിലായിട്ടുണ്ടെന്നും സൈബര്‍ പ്രചരണങ്ങള്‍ക്ക് പ്രത്യേക സംഘം […]

 • in

  മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി; തിരിച്ചടിച്ച് പ്രതിപക്ഷ നേതാവ്

  Kevin, media, Chief Minister, Pinarayi, Chennithala, police, press conference, murder case, controversy, security, 

  തിരുവനന്തപുരം: കെവിൻ വധക്കേസ് വൻ വിവാദമായ സാഹചര്യത്തിൽ മാധ്യമങ്ങള്‍ക്കെതിരെയും പ്രതിപക്ഷ നേതാവിനെതിരെയും രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ( Pinarayi Vijayan) രംഗത്തെത്തി. നാടിനെയാകെ അപമാനിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. മാധ്യമങ്ങള്‍ മാധ്യമ ധര്‍മ്മമാണ് ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ അതിനു പകരം മാധ്യമങ്ങൾ തെറ്റായ കാര്യങ്ങളാണ് ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കൊലപാതകം നടന്നാല്‍ പ്രതികളെ പിടികൂടാന്‍ ശ്രമിക്കുന്നതിന് പകരം പോലീസ് മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. […]

 • in ,

  കെവിൻ വധം: പോലീസിന്റെ വീഴ്ചയ്‌ക്കെതിരെ നടപടികൾ പുരോഗമിക്കുന്നു

  Kevin murder , police, suspended, ASI, Biju, dirver, IG, Vijay Sakhare , Shanu Chakko

  കോട്ടയം: പോലീസിന്റെ അനാസ്ഥ, ദുരഭിമാനക്കൊല എന്നീ വിഷയങ്ങളുടെ പേരിൽ വിവാദമായ കോട്ടയം സ്വദേശി കെവിന്റെ മരണത്തെ ( Kevin murder ) തുടർന്നുള്ള നടപടികൾ പുരോഗമിക്കുകയാണ്. കെവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഗാന്ധിനഗര്‍ എ.എസ്.ഐ ബിജുവിനെയും ഡ്രൈവറേയും ഐജി വിജയ് സാഖറെ സസ്‌പെന്‍ഡ് ചെയ്തു. ഇവർ കസ്റ്റഡിയിലാണെന്ന് ഐ ജി വിജയ് സാഖറെ അറിയിച്ചു. എ.എസ്.ഐ ബിജുവിന്റെ ഫോൺ സംഭാഷണം പുറത്തു വന്നതിന് പിന്നാലെയാണ് നടപടി. തടയാനാകുമായിരുന്ന ഒരു കുറ്റകൃത്യത്തിന് അറിഞ്ഞ് കൊണ്ട് കൂട്ട് നിന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് […]

 • in , ,

  കെവിൻ വധത്തിൽ രാഷ്ട്രീയപ്പോര്; അകമ്പടിക്കെതിരെ വിയോജിപ്പ്; നീനുവിനെതിരെ മോശം പരാമർശങ്ങൾ

  Kevin, death, govt, 10 lakh Rs, Neenu, study, Kerala Assembly, cabinet, decision, police, case, Kodiyerri, Kevin, murder,  wife, Neenu, Chennithala, social media, CM, political parties, protest, police, comments, 

  തിരുവനന്തപുരം: നീനു ( Neenu ) എന്ന യുവതിയെ വിവാഹം ചെയ്ത കോട്ടയം സ്വദേശി കെവിന്റെ കൊലപാതകം രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള മറ്റൊരു പോരാട്ടത്തിന് കാരണമാകുന്നു. കെവിന്‍ വധവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പ്രതികരണം അരോചകമായിരുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിക്ക് 15 വാഹനങ്ങള്‍ അകമ്പടി പോകുന്നത് എന്തിനാണെന്നും ഇത് രാജ ഭരണമാണോ എന്നും അദ്ദേഹം ആരാഞ്ഞു. വിഷയത്തില്‍ പാര്‍ട്ടി പ്രതികരിക്കാത്തതെന്തെന്നും ചെന്നിത്തല ചോദിച്ചു. പ്രണയവിവാഹത്തിന്റെ പേരിൽ കെവിന്‍ എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ […]

 • in ,

  ദുരഭിമാനക്കൊല: കെവിന്‍ വധത്തിൽ പുതിയ സംഭവ വികാസങ്ങൾ

  Kevin murder , case, police, hartal, Kottayam, arrest, Neenu, human right commission, newly wed man , Kevin, dead body,,police, complaint, Neenu, found, Chaliyekara,Punalur missing, case, gang, abducted, 

  കോട്ടയം: പ്രണയ വിവാഹത്തിന്റെ പേരില്‍ ദുരഭിമാനക്കൊലയ്ക്ക് ഇരയായ കോട്ടയം സ്വദേശി കെവിന്‍ പി. ജോസഫിന്റെ മൃതദേഹം ( Kevin murder ) ഇന്ന് രാവിലെ വീട്ടിലെത്തിച്ചു. ഇന്നലെ രാവിലെയാണ് കെവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ വൈകിയതിനാലാണ് പോസ്റ്റ് മോര്‍ട്ടം ഇന്നത്തേക്ക് മാറ്റിയത്. മെഡിക്കല്‍ കോളേജ് ആശുപത്രിയ്ക്കു മുന്നില്‍ വിവിധ സംഘടനകളുടെ പ്രവര്‍ത്തകരും സിപിഐഎം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തു. ശക്തമായ കല്ലേറുണ്ടായതിനെ തുടര്‍ന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശി. എന്നാൽ കേരളത്തെ നടുക്കിയ ദുരഭിമാന […]

 • in ,

  വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരന്റെ മൃതദേഹം കണ്ടെത്തി; വീഴ്ച വരുത്തിയവർക്കെതിരെ നടപടി

  Kevin murder , case, police, hartal, Kottayam, arrest, Neenu, human right commission, newly wed man , Kevin, dead body,,police, complaint, Neenu, found, Chaliyekara,Punalur missing, case, gang, abducted, 

  കോട്ടയം: ബന്ധുക്കളുടെ എതിർപ്പിനെ വകവയ്ക്കാതെ പ്രണയ വിവാഹം കഴിച്ചതിന്റെ പേരില്‍ വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരൻ കെവിന്റെ ( Kevin ) മൃതദേഹം കണ്ടെത്തി. കോട്ടയം കുമാരനല്ലൂര്‍ പ്ലാത്തറയില്‍ കെവിന്റെ (26) മൃതദേഹം തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയേക്കര ആറ്റില്‍ നിന്നാണ് കണ്ടെത്തിയത്. ഭർത്താവിനെ കാണാനില്ലെന്ന പരാതിയുമായി കെവിന്റെ ഭാര്യ നീതു പോലീസിനെ സമീപിച്ചിരുന്നു. എന്നാൽ ‘ജില്ലയില്‍ മുഖ്യമന്ത്രിയുടെ പരിപാടികളുണ്ട്. അതിന്റെ തിരക്കുകള്‍ കഴിഞ്ഞ് നോക്കാം’ എന്നാണ് യുവതിയോട് പോലീസ് പറഞ്ഞതെന്ന് ആരോപണമുയർന്നിരുന്നു. സംഭവം മാധ്യമങ്ങളില്‍ […]