• in

  അടിമത്തത്തിലേക്കോ നമ്മുടെ പുരോഗതി?

  ബ്രിട്ടീഷ് ഭരണത്തിൽ നിന്നും രാജ്യം വിമുക്തമായതിന്റെ  സ്മരണയ്ക്കായി വർഷാവർഷം  സ്വാതന്ത്ര്യ ദിനമാഘോഷിക്കുന്ന നാമേവരും ഒരു ചോദ്യം അവനവനോട് തന്നെ ചോദിക്കണ്ടതുണ്ട്. സത്യത്തിൽ നാം സ്വതന്ത്രരാണോ ?  ഏവരും പൂർണ്ണ സ്വാതന്ത്ര്യം  സത്യത്തിൽ അനുഭവിക്കുന്നുണ്ടോ? ആയിരകണക്കിന് പേർ തങ്ങളുടെ ജീവനും ജീവിതവും സ്വപ്നങ്ങളുമെല്ലാം നഷ്ടപ്പെടുത്തി നേടിയെടുത്തത് അഭിപ്രായ സ്വാതന്ത്ര്യം കൂടിയല്ലേ.   ചിന്തിക്കുവാനും ആശയങ്ങൾ പ്രകടിപ്പിക്കുവാനും ചോദ്യങ്ങൾ ഉന്നയിക്കുവാനുമെല്ലാമുള്ള അവകാശം  നിഷേധിക്കപ്പെടുമ്പോൾ  മറ്റൊരു അടിമത്തത്തിലേക്ക് നാം നയിക്കപ്പെടുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മറ്റൊരാളുടെ ചിന്തകളെ നിയന്ത്രിക്കുക എന്ന ഹോളിവുഡ് ചിത്രത്തിലെ ഫാന്റസി തന്നെയല്ലേ മീശ എന്ന നോവൽ പിൻവലിക്കുവാൻ […]

 • in , ,

  മാറ്റങ്ങളോടെ അന്താരാഷ്ട്ര ചലച്ചിത്ര മേള; ഡോ. ബിജുവിന്റെ ഫേസ് ബുക്ക് പോസ്റ്റ്

  തിരുവനന്തപുരം: കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ( IFFK ) നിയമാവലി സമഗ്രമായി പരിഷ്കരിക്കുന്നു. ഇതിനായി രൂപീകരിച്ച ആറംഗ കമ്മിറ്റി നിർദേശങ്ങൾ സർക്കാരിന് സമർപ്പിച്ചു. ഏറെക്കാലമായി ഈ വിഷയത്തിൽ നടന്നു വരുന്ന വിമർശനങ്ങളും നിർദേശങ്ങളും കണക്കിലെടുത്തുകൊണ്ടുള്ള ഭേദഗതികൾ മലയാള സിനിമകൾക്ക് കൂടുതൽ പ്രയോജനം ചെയ്യും എന്നാണ് കരുതപ്പെടുന്നത്. ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സെക്രട്ടറി മഹേഷ് പഞ്ചു , ബീന പോൾ, ഡോ. ബിജു, സണ്ണി ജോസഫ്, വിപിൻ വിജയൻ എന്നിവരാണ് റൂൾസ് ആൻഡ് റെഗുലേഷനുകളിൽ മാറ്റം വരുത്താനായി […]

 • in , , ,

  പിടക്കോഴി കൂകിയാൽ സൂര്യനുദിക്കുമോ ആവോ?

  women empowerment, WCC, actress, Me Too,  film industry, AMMA,Ayalkkoottam ,social media, actress attack case, Dileep, casting couch , partiality, protest, Parvathy, Rima, feminism,

  പിടക്കോഴി കൂകുന്ന നൂറ്റാണ്ട്: പ്രതികരിക്കുന്ന സ്ത്രീകളെ ( women ) അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ പൊതുവെ ഉപയോഗിക്കപ്പെട്ടു വരുന്ന ഒരു പ്രസ്താവനയാണല്ലോ ഇത്. ‘ചെമ്മീൻ ചാടിയാൽ മുട്ടോളം പിന്നേം ചാടിയാൽ ചട്ടിയോളം’ എന്നും മറ്റും ചൊല്ലിക്കൊണ്ട് പലരും പല കാലമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന സ്ത്രീ വിരുദ്ധ പരാമർശങ്ങൾ. നാലു മല ചേർന്നാലും രണ്ടു സ്ത്രീകൾക്ക് ഒരിക്കലും സംഘടിക്കാനാകില്ലെന്നു വ്യക്തമാക്കുന്ന ചൊല്ലുകൾക്കൊരു ഭേദഗതി വരുത്തേണ്ട കാലം അതിക്രമിച്ചു എന്നാണ് ചില സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നത്. സിനിമയെന്ന പ്രഹേളിക സർഗ്ഗാത്മകത […]

 • in , ,

  കെ ആർ മോഹനൻ വിട പറഞ്ഞിട്ട് ഒരു വർഷം; ജൂൺ 25-ന് ചലച്ചിത്ര സംവാദം

  KR-Mohanan_

  തിരുവനന്തപുരം: കെ.ആർ.മോഹനൻ ( K. R. Mohanan ) എന്ന പ്രഗത്ഭനായ ചലച്ചിത്രകാരൻ വിടപറഞ്ഞിട്ട് ജൂൺ 25 ന് ഒരു വർഷം തികയും. ഒത്തുതീർപ്പുകൾക്ക് ഒട്ടും വഴങ്ങാത്ത മാധ്യമബോധമായിരുന്നു കെ.ആർ.മോഹനന്റേത്. നിഷേധിയും സ്വതന്ത്രനുമാകാനും വേറിട്ടവഴി തിരഞ്ഞെടുക്കാനും അതദ്ദേഹത്തെ പ്രാപ്തനാക്കി. സിനിമാക്കാഴ്ചകളുടെ പതിവു ശീലങ്ങളിൽ ഒന്നിന്റെയും പിടിയിലാവാതിരിക്കാൻ പ്രേരണയായതും ഇതേമട്ടിലുള്ള ഉറച്ച ബോധ്യങ്ങൾ തന്നെ. മൂന്നേ മൂന്ന് ചിത്രങ്ങൾ മാത്രമാണ് സംവിധാനം ചെയ്തതെങ്കിലും മുൻപന്തിയിൽത്തന്നെ ഇരിപ്പുറപ്പിക്കാൻ അദ്ദേഹത്തിനായി. 1975-ൽ ചെയ്ത ആദ്യചിത്രം അശ്വത്ഥാമായും 1987-ൽ ചെയ്ത പുരുഷാർത്ഥവും മികച്ച ചിത്രങ്ങൾക്കുള്ള […]

 • in ,

  തൃശൂരിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവം: മാർച്ച് 1 ന് കൊടിയേറ്റം

  IFFT , Thrissur international film festival , March 1, Joint Venture , Thrissur Chalachitra Kendram, Corporation of Thrissur , Thrissur Jilla Panchayath. Banerji Memorial Club KW Josephh Trust , classic cinema , audiences , film ,Corporation, Jilla Panchayat, Govt officials ,Business community,Directorate of film festivals,

  തൃശൂർ: പതിമൂന്നാമത് തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ( IFFT ) മാർച്ച് ഒന്ന് മുതൽ ഏഴു വരെ നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി അരങ്ങേറുന്നു. തൃശൂർ ശ്രീ തീയേറ്റർ, ബാനർജി മെമ്മോറിയൽ ക്ലബ്, സെന്റ് തോമസ് കോളേജിലെ മെഡ്‌ലിക്കോട്ട് ഹോൾ, തൃശൂർ പ്രസ് ക്ലബ് എന്നിവയാണ് പ്രധാന വേദികൾ. ജില്ലയിൽ തൃപ്രയാർ, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി, പഴയന്നൂർ, പാവറട്ടി, പൂമല, മാള, ഗുരുവായൂർ എന്നിവിടങ്ങളിലെ ഫിലിം സൊസൈറ്റികളുമായി സഹകരിച്ച് മൂന്നും നാലും ദിവസത്തെ പ്രാദേശിക മേളകളും ഇതോടൊപ്പം തൃശൂർ ചലച്ചിത്ര കേന്ദ്രം സംഘടിപ്പിക്കുന്നുണ്ട്. […]

 • in , ,

  ഏഷ്യൻ ഫിലിം മേക്കേഴ്സിന് ഇത് നല്ല കാലമല്ല

  യൂറോപ്പിലും അമേരിക്കയിലും നടക്കുന്ന പ്രധാനപ്പെട്ട അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലൊന്നും ഏഷ്യൻ സിനിമകൾ വേണ്ടത്ര  പ്രദർശിപ്പിക്കുന്നില്ല. കഴിഞ്ഞ അഞ്ചു വർഷമായി അവയുടെ  എണ്ണം ചുരുങ്ങിച്ചുരുങ്ങി വരികയുമാണ്. ഫെസ്റ്റിവലുകളുടെ കാര്യത്തിൽ  മാത്രമല്ല , വിതരണ കാര്യത്തിലും ഇത് തന്നെയാണ് അവസ്ഥ, എന്ന് വിഖ്യാത തായ്‌ സംവിധായിക  അനുച ബൂന്യവാദന ബി ലൈവ് ന്യൂസ് ലേഖകൻ എൻ ബി രമേശിന് അനുവദിച്ച അഭിമുഖത്തിൽ പറയുന്നു:  താങ്കളുടെ ‘മലിലാ – ദി ഫെയർവെൽ ഫ്ലവർ’ കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ രജതചകോരം  നേടി. ഈ ചലച്ചിത്ര മേളയെപ്പറ്റി എന്താണ് […]

 • in , ,

  പെൺവാർത്തയുടെ വർഷം

  നേട്ടങ്ങളും നഷ്ടങ്ങളുമേകി ഓരോ വർഷവും കടന്നു പോകവെ, ഓരോ പുതുവർഷവും മനസ്സിൽ പുതുപുത്തൻ പ്രതീക്ഷകൾ നിറയ്ക്കുന്നു. ഓരോ വർഷത്തിന്റെയും വിടവാങ്ങൽ വേളയിൽ ആ വർഷം സംഭവിച്ച കാര്യങ്ങൾ പുനരവലോകനം ചെയ്യുന്നതിൽ എന്തുകൊണ്ടും പ്രസക്തിയുണ്ട്. കാരണം, അഭിമുഖീകരിക്കുന്ന പുതുവർഷം കൂടുതൽ സുന്ദരവും സുരഭിലവുമാക്കുവാൻ കഴിഞ്ഞ വർഷങ്ങളിലെ പ്രധാന സംഭവ വികാസങ്ങളിലൂടെ ഒന്ന് കണ്ണോടിക്കുന്നത് നല്ലതല്ലേ? കാലചക്രമെത്ര ത്വരിതമായി തിരിഞ്ഞാലും അതിന്റെ പിന്തുടർച്ചയിലാണല്ലോ നാമേവരും ജീവിക്കേണ്ടത്! ജോലിയുടെ ഭാഗമായി വാർത്തകളിലൂടെ ദിനംപ്രതി സഞ്ചരിക്കവെ അവയിൽ പലതും മനസ്സിനെ മുറിവേൽപ്പിച്ചിരുന്നു. എന്നാൽ […]

 • in , ,

  2017-ൽ മിന്നിയും മങ്ങിയും മലയാള സിനിമ

  മലയാള സിനിമയ്ക്ക് ( Malayalam film ) സംഭവബഹുലമായ ഒട്ടേറെ ഓർമ്മകൾ സമ്മാനിച്ചു കൊണ്ടാണ് 2017 പടിയിറങ്ങുന്നത്. നേട്ടങ്ങളും, നഷ്ടങ്ങളും, വിവാദങ്ങളും മറ്റും സമ്മിശ്രമായി അഭ്രപാളിയിലൂടെയും തീയേറ്ററിന് പുറത്തും കടന്നുപോയ ഒരു വർഷമായിരുന്നു ഇത്. മിന്നാമിനുങ്ങായി മിന്നിത്തിളങ്ങിയ സുരഭി പുരസ്കാരത്തിളക്കം കൊണ്ട് മലയാള സിനിമ മിന്നിയ വർഷമാണ് കടന്നുപോകുന്നത്. നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് മികച്ച നടിക്കുള്ള പുരസ്കാരം കൊണ്ടുവരാൻ സുരഭി ലക്ഷ്മിയെന്ന അതുല്യ നടിയ്ക്ക് കഴിഞ്ഞു. ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിലെ മികവുറ്റ അഭിനയത്തിനാണ് സുരഭിക്ക് […]

 • in

  ടൂൺസ് മീഡിയ ഗ്രൂപ്പിന് അനിമേഷൻ പുരസ്കാരങ്ങൾ

  Toonz Media Group, Fruit Ninja, animation, awards, won, Technopark,Viju thomas , audience ,suntec convention centre,Singapore ,received, award,Indywood,Asian Television

  തിരുവനന്തപുരം: ടെക്‌നോപാർക്കിലെ അനിമേഷൻ കമ്പനിയായ ടൂൺസ് മീഡിയ ഗ്രൂപ്പിന്റെ (Toonz Media Group) ‘ഫ്രൂട്ട് നിൻജ’ (Fruit Ninja) സീരീസിന് മികച്ച 3D അനിമേഷൻ പ്രോഗ്രാമിനുള്ള 2017-ലെ ഏഷ്യൻ ടെലിവിഷൻ പുരസ്‌കാരം. ഇൻഡിവുഡ് ഫിലിം കാർണിവൽ 2017-ൻറെ എക്സലൻസ് ഇൻ അനിമേഷൻ (IP) – ഇന്ത്യ & ഇന്റർനാഷണൽ പുരസ്കാരത്തിനും ടൂൺസ് മീഡിയ ഗ്രൂപ്പ് അർഹമായി. ടൂൺസ് മീഡിയ ഗ്രൂപ്പും ആസ്‌ട്രേലിയയിലെ ഹാഫ് ബ്രിക്ക് സ്റ്റുഡിയോസും , കിക്ക്സ്റ്റാർട്ട് എന്റെർടൈൻമെന്റും ചേർന്ന് നിർമ്മിച്ച് യൂട്യൂബിലൂടെ പുറത്തിറക്കിയതാണ് വിസ്മയകരമായ ഫ്രൂട്ട് നിൻജ […]

 • in , , ,

  വിവാദങ്ങൾക്ക് വ്യക്തമായ മറുപടിയുമായി സുരഭി ലക്ഷ്മി

  Malayalam film industry, 2017,achievements, controversy, movies, Mollywood, actress attack case, Take off, Surabhi Lakshmi, Vinayakan, WCC, Women in Cinema Collective, Abi, IV Sasi, death, Minnaminungu, Dileep, Parvathy, Mammootty, Kasaba, IFFK, awards, Surabhi lakshmi, controversies, WCC, IFFK, explanation, Women in Cinema Collective, actress, International film festival, Parvathy, Minnaminungu, national award winner, movies, whatsapp, group, silence, pass

  കൊച്ചി: ചലച്ചിത്ര മേള (IFFK), വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് (WCC) തുടങ്ങിയവയെ സംബന്ധിച്ച് ഉടലെടുത്ത വിവാദങ്ങൾക്ക് വ്യക്തമായ മറുപടിയുമായി ദേശീയ പുരസ്കാരം നേടിയ നടി സുരഭി ലക്ഷ്മി (Surabhi Lakshmi) രംഗത്തെത്തി. ചലച്ചിത്ര മേഖലയിലെ വനിതകളുടെ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവില്‍ നിന്ന് വിട്ടുനിൽക്കാനുള്ള കാരണം നടി വ്യക്തമാക്കി. സിനിമയില്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംഘടനകള്‍ വരുന്നത് നല്ലതാണെന്നും ആദ്യകാലത്ത് താനും അതിലെ ഒരു സൈലന്റ് അംഗമായിരുന്നു എന്നും അവർ ഓർമ്മിച്ചു. രൂപീകരണ സമയത്ത് പല […]

 • in , , ,

  ഐഎഫ്എഫ്കെ അരങ്ങൊഴിഞ്ഞു; വാജിബിന് സുവര്‍ണ ചകോരം

  തിരുവനന്തപുരം: എട്ട് രാപ്പകലുകളെ ദൃശ്യസമ്പന്നമാക്കിയ ഇരുപത്തിരണ്ടാമത് കേരള രാജ്യാന്തര ചലച്ചിത്രമേള (IFFK) കൊടിയിറങ്ങി. മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ആന്‍ മേരി ജസീര്‍ സംവിധാനം ചെയ്ത പാലസ്തീനിയന്‍ ചിത്രം ‘വാജിബി’ന് (Wajib) ലഭിച്ചു. നിശാഗന്ധിയില്‍ നടന്ന സമാപന ചടങ്ങുകളോടെയാണ്  മേളയ്ക്ക് തിരശ്ശീല വീണത്. മേളയിലെ മികച്ച നവാഗത സംവിധായകനുള്ള രജതചകോരം പുരസ്‌കാരത്തിന് മലയാളിയായ സഞ്ജു സുരേന്ദ്രന്‍ അര്‍ഹനായി. ‘ഏദന്‍’ മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരവും സ്വന്തമാക്കി. മികച്ച സംവിധായകനുള്ള രജതചകോരം പുരസ്‌കാരത്തിന് ‘മലില-ദ ഫെയര്‍വെല്‍ ഫ്‌ളവര്‍’ എന്ന തായ് […]

 • in ,

  ഇന്ത്യൻ ചിത്രം ന്യൂട്ടണ്‍ ഓസ്‌കറിൽ നിന്ന് പുറത്തായി

  Newton,Oscars,India, out, official entry,Best Foreign Language category , 90th Academy Awards,  out , Oscars race. fails ,Rajkummar Rao , Pankaj Tripathi, key roles,  Hindi language film , democracy,jungles,Chhattisgarh., The Academy of Motion Picture Arts and Sciences ,AMPAAS, announced , Amit Masurkar,directed,black comedy, nine-film line-up ,A Fantastic Woman” (Chile), “In the Fade” (Germany), “On Body and Soul” (Hungary), “Foxtrot” (Israel), “The Insult” (Lebanon), “Loveless” (Russia), Felicite (Senegal), “The Wound” (South Africa) ,“The Square” (Sweden).

  ന്യൂഡല്‍ഹി: ഇത്തവണത്തെ ഓസ്‌കർ (Oscar) പുരസ്‌കാരവേദിയിലെ ഇന്ത്യൻ പ്രതീക്ഷയായിരുന്ന ‘ന്യൂട്ടണ്‍’ (Newton) എന്ന ചിത്രം പുറത്തായി. മികച്ച വിദേശഭാഷ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്നു ന്യൂട്ടണ്‍. അവസാന പട്ടികയിലേയ്ക്ക് ഒന്‍പത് വിദേശഭാഷാ ചിത്രങ്ങൾ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് തിരഞ്ഞെടുത്തു. ഇതിൽ ഇടം നേടാൻ ‘ന്യൂട്ടണ്‍’ എന്ന ചിത്രത്തിന് കഴിഞ്ഞില്ല. രാജ്കുമാര്‍ റാവു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ‘ന്യൂട്ടണ്‍’ അമിത് വി മസൂർക്കരാണ് സംവിധാനം ചെയ്തത്. ഇന്ത്യയിലെ ഉൾഗ്രാമങ്ങളിലെ ജനാധിപത്യ സംവിധാനത്തെ ആക്ഷേപ ഹാസ്യത്തിലൂടെ […]

Load More
Congratulations. You've reached the end of the internet.