Guru ,pooja, guruvandanam,  teacher, students, India, Kerala, Thrissur,  Guru poornima, sri sankaracharya , Sukumaran, Kabir Das, 
in

വിജ്ഞാന ദീപ്തിയ്ക്ക് 1.99 കോടി രൂപയുടെ ഭരണാനുമതി

സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സ്‌പോണ്‍സര്‍ഷിപ്പ് പരിപാടിയായ വിജ്ഞാന ദീപ്തിയ്ക്കായി 1.99 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

ജെ.ജെ. ആക്ടിന്റെ പരിധിയില്‍ വരുന്ന 18 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് പ്രതിമാസം 2,000 രൂപയാണ് ഈ പദ്ധതിയനുസരിച്ച് ധനസഹായം ലഭിക്കുക. ഇവരുടെ സ്ഥാപനേതര സംരക്ഷണം ഉറപ്പാക്കുന്നതിനും സാമ്പത്തിക പരാധീനത മൂലം വിദ്യാഭ്യാസം നേടാന്‍ കഴിയാത്ത കുട്ടികള്‍ക്ക് വീട്ടില്‍ താമസിച്ച് തന്നെ പഠനം ഉറപ്പാക്കുന്നതിനുമായാണ് വിജ്ഞാനദീപ്തി നടപ്പിലാക്കി വരുന്നത്. നിലവില്‍ തെരഞ്ഞെടുക്കപ്പെട്ട 828 കുട്ടികള്‍ക്കാണ് ഈ ധനസഹായം ലഭ്യമാകുകയെന്ന് മന്ത്രി വ്യക്തമാക്കി.

ഈ സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതിയ്ക്ക് അര്‍ഹരാകുന്ന കുട്ടികള്‍ക്ക് പരമാവധി മൂന്ന് വര്‍ഷം അല്ലെങ്കില്‍ 18 വയസ് പൂര്‍ത്തിയാകുന്നതുവരെയാണ് ധനസഹായം നല്‍കുന്നത്. കുട്ടികളുടെ സ്ഥാപനേതര സംരക്ഷണം പ്രോത്സാഹിപ്പിക്കുക, വിദ്യാഭ്യാസം തുടരുവാനുള്ള വഴിയൊരുക്കുക, ജെ.ജെ. സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികളെ സ്വന്തം വീടുകളിലേക്ക് മാറ്റുക, ശിശു സൗഹൃദ അന്തരീക്ഷം ഒരുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് വിജ്ഞാന ദീപ്തി ആവിഷ്‌ക്കരിച്ചിട്ടുള്ളത്.

സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം എല്ലാ ചൈല്‍ഡ് കെയര്‍ സ്ഥാപനങ്ങളും ജെ.ജെ. രജിസ്‌ട്രേഷന്‍ നേടേണ്ട സാഹചര്യത്തില്‍ പല സ്ഥാപനങ്ങളും അടച്ചുപൂട്ടുകയുണ്ടായി. നിലവില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ അനുവദനീയമായതിലും കൂടുതല്‍ കുട്ടികളെ താമസിപ്പിക്കേണ്ടിയും വരുന്നു. ഇതില്‍ പല കുട്ടികളും ചെറിയ ധനസഹായം ലഭിക്കുന്നതിലൂടെ സ്വന്തം വീടുകളിലേയ്ക്ക് തിരിച്ചു പോകാന്‍ കഴിയുന്നവരാണ്. ഈ സാഹചര്യത്തിലാണ് വിജ്ഞാന ദീപ്തിയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്നത്.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

മണല്‍ നീക്കല്‍ സമയബന്ധിതമാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

സൈബര്‍ ലോകത്ത് കുട്ടികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണം