Movie prime

ഡിസൈന്‍ വീക്കില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത് 100 വിഭവങ്ങള്‍

രാജ്യത്തെ ഏറ്റവും വലിയ ഡിസൈന് ഉച്ചകോടിയായ കൊച്ചി ഡിസൈന് വീക്കില് സന്ദര്ശകര്ക്ക് രുചിച്ചു നോക്കാന് ഒരുങ്ങുന്നത് 100 വിഭവങ്ങള്. ഭക്ഷണത്തിലെ രൂപകല്പ്പനയെക്കുറിച്ച് ഈ മേഖലയില് അവബോധം സൃഷ്ടിക്കുന്നതിനും നമ്മുടെ തനത് വിഭവങ്ങള്ക്ക് പ്രചാരം നല്കുന്നതിനുമാണ് ഈ പരിപാടി. കൊച്ചിയിലെയും പരിസരപ്രദേശങ്ങളിലെയും 20 ഹോട്ടലുകളില് നിന്ന് ജനപ്രിയത അടിസ്ഥാനമാക്കി തെരഞ്ഞെടുത്ത 100 വിഭവങ്ങളെയാണ് വിഭവ പ്രതിഷ്ഠാപനമായി അവതരിപ്പിക്കുന്നത്. ഡിസൈന് വീക്കിന്റെ ആദ്യ ദിനമായ ഡിസംബര് 12 ന് വൈകീട്ട് മുതല് ബോള്ഗാട്ടി ഐലന്റിലാണ് ഫുഡ് ഫെസ്റ്റിവല് തുടങ്ങും. മൂന്നു More
 
ഡിസൈന്‍ വീക്കില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത് 100 വിഭവങ്ങള്‍
രാജ്യത്തെ ഏറ്റവും വലിയ ഡിസൈന്‍ ഉച്ചകോടിയായ കൊച്ചി ഡിസൈന്‍ വീക്കില്‍ സന്ദര്‍ശകര്‍ക്ക് രുചിച്ചു നോക്കാന്‍ ഒരുങ്ങുന്നത് 100 വിഭവങ്ങള്‍. ഭക്ഷണത്തിലെ രൂപകല്‍പ്പനയെക്കുറിച്ച് ഈ മേഖലയില്‍ അവബോധം സൃഷ്ടിക്കുന്നതിനും നമ്മുടെ തനത് വിഭവങ്ങള്‍ക്ക് പ്രചാരം നല്‍കുന്നതിനുമാണ് ഈ പരിപാടി.

കൊച്ചിയിലെയും പരിസരപ്രദേശങ്ങളിലെയും 20 ഹോട്ടലുകളില്‍ നിന്ന് ജനപ്രിയത അടിസ്ഥാനമാക്കി തെരഞ്ഞെടുത്ത 100 വിഭവങ്ങളെയാണ് വിഭവ പ്രതിഷ്ഠാപനമായി അവതരിപ്പിക്കുന്നത്. ഡിസൈന്‍ വീക്കിന്‍റെ ആദ്യ ദിനമായ ഡിസംബര്‍ 12 ന് വൈകീട്ട് മുതല്‍ ബോള്‍ഗാട്ടി ഐലന്‍റിലാണ് ഫുഡ് ഫെസ്റ്റിവല്‍ തുടങ്ങും. മൂന്നു ദിവസങ്ങളിലും വൈകീട്ട് 6 മുതല്‍ പൊതുജനങ്ങള്‍ക്ക് ഫുഡ്ഫെസ്റ്റിവലില്‍ പ്രവേശനം സൗജന്യമായിരിക്കും. ഇഷ്ടപ്പെട്ട വിഭവം കുറഞ്ഞ നിരക്കില്‍ വാങ്ങിക്കഴിക്കാമെന്നതും ഇതിന്‍റെ പ്രത്യേകതയാണ്.

ഓണ്‍ലൈന്‍ ഭക്ഷണ ആപ്പുകളുടെ വരവോടുകൂടി ഭക്ഷണത്തിന്‍റെ അവതരണം ഏറെ പ്രധാനമാണെന്ന് സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കര്‍ പറഞ്ഞു. നല്ല ഭക്ഷണം മികച്ച ഡിസൈനോടു കൂടി അവതരിപ്പിക്കുമ്പോള്‍ അതിന്‍റെ വാണിജ്യ സാധ്യത പല മടങ്ങ് വര്‍ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇലയിട്ട് വിളമ്പുന്ന സദ്യയുടെ അത്രയും ഡിസൈന്‍ അവബോധമുള്ള ഏതെങ്കിലും ഭക്ഷണ രൂപകല്‍പ്പന ലോകത്തുണ്ടോയെന്ന് സംശയമാണെന്ന് ഡിസൈന്‍ വീക്കിന്‍റെ സ്പെഷ്യല്‍ ഓഫീസറും മുഖ്യമന്ത്രിയുടെ ഐടി ഫെലോയുമായ അരുണ്‍ ബാലചന്ദ്രന്‍ പറഞ്ഞു. എല്ലാ മേഖലയിലും ഡിസൈനിനുള്ള സാധ്യത മുന്നോട്ടു വയ്ക്കുന്നതിനാണ് ഈ പരിപാടി നടത്തുന്നതെന്നും അരുണ്‍ പറഞ്ഞു.

രൂപകല്‍പ്പനയിലും വാസ്തുവിദ്യയിലും രാജ്യത്തെ ഏറ്റവും വലിയ ഹബ്ബാക്കി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി വകുപ്പ് ഡിസൈന്‍ വീക്ക് ഉച്ചകോടി ഒരുക്കുന്നത്. ഡിസൈനുമായി ബന്ധപ്പെട്ട സമസ്തമേഖലയിലെ നൂതന പ്രവണതകളും സമ്പ്രദായങ്ങളുമുള്‍പ്പെടെ ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തില്‍ അന്താരാഷ്ട്ര വിദഗ്ധരുള്‍പ്പെടെ അയ്യായിരത്തില്‍പരം പേരാണ് പങ്കെടുക്കുന്നത്. വെബ്സൈറ്റ് വഴി ഉച്ചകോടിയില്‍ രജിസ്റ്റര്‍ ചെയ്യാം.

മികച്ച രൂപകല്‍പ്പനയോടെ ഭക്ഷണത്തെ അവതരിപ്പിക്കുന്നതിനായി ഫുഡ് സ്റ്റൈലിംഗിനെ കുറിച്ച് പരിശീലന കളരിയും ഇതോടനുബന്ധിച്ച് നടത്തുന്നുണ്ട്. കേരളത്തിലെ വിഭവങ്ങള്‍ക്ക് ഫുഡ് ഫെസ്റ്റിവലില്‍ മുന്‍ഗണനയുണ്ടെങ്കിലും കൊച്ചിയിലെ ജനപ്രിയമായ മിക്ക വിഭവങ്ങളും ഫുഡ് ഫെസ്റ്റിവലിന്‍റെ ഭാഗമായുണ്ട്. പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണ ആപ്പായ സ്വഗ്ഗിയുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്.