Movie prime

തദ്ദേശ ഭരണ സ്ഥാപനങ്ങളിലൂടെ 1000ലധികം കോടി രൂപയുടെ പദ്ധതികൾ

Project സംസ്ഥാനത്ത് തദ്ദേശഭരണ സ്ഥാപനങ്ങളിലൂടെ വയോജനങ്ങളുടെയും ഭിന്നശേഷി വിഭാഗങ്ങളുടെയും ക്ഷേമത്തിനായി കഴിഞ്ഞ നാലു വർഷം കൊണ്ട് 1178.19 കോടി രൂപ ചെലവഴിച്ചു. ഇതിൽ 397.25 കോടി രൂപ വയോജനങ്ങൾക്കായുള്ള പ്രത്യേക പദ്ധതികൾക്കും ഭിന്നശേഷി വിഭാഗങ്ങൾക്കായി 377.42 കോടി രൂപയും പാലിയേറ്റീവ് കെയർ പദ്ധതികൾക്കായി 281.22 കോടി രൂപയുമാണ് ചെലവഴിച്ചത്. ഇതു കൂടാതെ കുടുംബശ്രീ മുഖേന 121.67 കോടി രൂപയുടെ പ്രത്യേക പദ്ധതികളും നടപ്പിലാക്കി. 2011 -16 കാലയളവിൽ 579.30 കോടി രൂപ മാത്രമായിരുന്നു ഈ മേഖലയിൽ ആകെ More
 
തദ്ദേശ ഭരണ സ്ഥാപനങ്ങളിലൂടെ 1000ലധികം കോടി രൂപയുടെ പദ്ധതികൾ

Project
സംസ്ഥാനത്ത് തദ്ദേശഭരണ സ്ഥാപനങ്ങളിലൂടെ വയോജനങ്ങളുടെയും ഭിന്നശേഷി വിഭാഗങ്ങളുടെയും ക്ഷേമത്തിനായി കഴിഞ്ഞ നാലു വർഷം കൊണ്ട് 1178.19 കോടി രൂപ ചെലവഴിച്ചു. ഇതിൽ 397.25 കോടി രൂപ വയോജനങ്ങൾക്കായുള്ള പ്രത്യേക പദ്ധതികൾക്കും ഭിന്നശേഷി വിഭാഗങ്ങൾക്കായി 377.42 കോടി രൂപയും പാലിയേറ്റീവ് കെയർ പദ്ധതികൾക്കായി 281.22 കോടി രൂപയുമാണ് ചെലവഴിച്ചത്. ഇതു കൂടാതെ കുടുംബശ്രീ മുഖേന 121.67 കോടി രൂപയുടെ പ്രത്യേക പദ്ധതികളും നടപ്പിലാക്കി. 2011 -16 കാലയളവിൽ 579.30 കോടി രൂപ മാത്രമായിരുന്നു ഈ മേഖലയിൽ ആകെ ചെലവഴിച്ചത്.

പദ്ധതി നടത്തിപ്പിൽ വയോജനങ്ങൾ, ഭിന്നശേഷി വിഭാഗങ്ങൾക്ക് അർഹമായ പരിഗണന കൊടുക്കുന്നതിനായി പദ്ധതി മാർഗ്ഗരേഖയിൽ ഈ സർക്കാർ ആവശ്യമായ മാറ്റം വരുത്തിയിരുന്നു. ഇതു പ്രകാരം ശിശുക്കൾ, ഭിന്നശേഷി വിഭാഗങ്ങൾക്കും വയോജനങ്ങൾ പാലിയേറ്റീവ് കെയർ പദ്ധതികൾക്കുമായി പദ്ധതി വിഹിതത്തിന്റെ അഞ്ചു ശതമാനം വീതം വകയിരുത്തണം എന്ന നിബന്ധന ഉൾപ്പെടുത്തിയതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കുള്ള സ്കോളർഷിപ്പ് ഇനത്തിൽ കഴിഞ്ഞ നാലുവർഷം കൊണ്ട് 287 കോടി രൂപയാണ് ചെലവഴിച്ചത്. എന്നാൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇതു 147 കോടി രൂപ മാത്രമായിരുന്നു. സ്കോളർഷിപ്പിന്റെ ആനുകൂല്യം കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനും കഴിഞ്ഞ നാലു വർഷം കൊണ്ട് സാധിച്ചു. 2011-16 കാലയളവിൽ 1.35 ലക്ഷം പേർക്കായിരുന്നു സ്കോളർഷിപ്പ് ലഭിച്ചിരുന്നതെങ്കിൽ ഇന്നത് 1.83 ലക്ഷമായി ഉയർന്നിരിക്കുന്നു. അൻപതിനായിരം പേർക്കാണ് ഈ വിഭാഗത്തിൽ അധിക സാമ്പത്തിക പിന്തുണ ലഭിച്ചത്. ഭിന്നശേഷി സൗഹൃദ ഉപകരണങ്ങളുടെ വിതരണത്തിനായി കഴിഞ്ഞ നാലുവർഷം കൊണ്ട് 15.28 കോടി രൂപയാണ് ചെലവഴിച്ചത്. 2011-16 കാലയളവിൽ ഇത് കേവലം 8.35 കോടി രൂപ മാത്രമായിരുന്നു. പാലിയേറ്റീവ് മേഖലയിൽ 281.22 കോടി രൂപയാണ് ഈ സർക്കാർ ചെലവഴിച്ചത്. 2011-16 കാലയളവിൽ 104 കോടി രൂപമാത്രമാണ് ഈ മേഖലയിൽ ചെലവാക്കിയത്.

വയോജന സൗഹൃദ പഞ്ചായത്തുകൾ എന്ന ലക്ഷ്യത്തോടെ നിരവധി പ്രവർത്തനങ്ങളാണ് തദ്ദേശഭരണതലത്തിൽ നടപ്പാക്കിയത്. അൻപത്തിരണ്ട് വൃദ്ധസദനങ്ങളും 638 പകൽ വീട്/ വയോക്ലബ്ബുകളും കഴിഞ്ഞ നാലു വർഷത്തിനിടയിൽ പ്രവർത്തനമാരംഭിച്ചു. 27 കോടി രൂപ ഇതിനായി ചെലവഴിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വയോജന ആശ്രിതത്വ അനുപാതവും ജീവിതശൈലീ രോഗങ്ങളും കൂടുന്നതിന്റെ ഫലമായി സ്വാന്തന പരിചരണം ആവശ്യമുള്ളവരുടെ എണ്ണത്തിലും വലിയ വർദ്ധനവാണ് ഉണ്ടാകുന്നത്. 4.53 ലക്ഷം ആളുകൾക്കാണ് കഴിഞ്ഞ നാലു വർഷം കൊണ്ട് സ്വാന്തന പരിചരണം ലഭ്യമാക്കിയത്. മുൻ സർക്കാരിന്റെ കാലത്തിനേക്കാൾ 1.22 ലക്ഷം അധികമാളുകൾക്ക് സ്വാന്തന പരിചരണ സേവനങ്ങൾ ലഭ്യമാക്കാൻ കഴിഞ്ഞു.

കുടുംബശ്രീയുടെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി 25,000 ത്തിലധികം പ്രത്യേക അയൽക്കൂട്ടങ്ങളും 3,000 ത്തിലധികം ഭിന്നശേഷി അയൽക്കൂട്ടങ്ങളും ഇക്കാലയളവിൽ രൂപീകരിച്ചിട്ടുണ്ട്. 89.51 ലക്ഷം രൂപ കോർപ്പസ് ഫണ്ടായി വയോജന അയൽക്കൂട്ടങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. വയോജനങ്ങൾക്കായി 358 വ്യക്തിഗത സംരംഭങ്ങളും 167 ഗ്രൂപ്പ് സംരംഭങ്ങളും ഇക്കാലയളവിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ചു. 1,300 മെഡിക്കൽ ക്യാമ്പുകളാണ് കുടുംബശ്രീ സി ഡി എസുകളുടെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി സംഘടിപ്പിച്ചത്. തദ്ദേശഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും സംയോജിതമായി ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്കായി ആരംഭിച്ച ബഡ്സ് സ്കൂളുകളിലൂടെ ഈ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് മെച്ചപ്പെട്ട മാനസിക കായിക പരിശീലനങ്ങൾ നൽകി വരുന്നു. കഴിഞ്ഞ നാലു വർഷത്തിനിടയിൽ 53 ബഡ്സ് സ്കൂളുകളും 63 ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററുകളും ആരംഭിച്ചു. 32.16 കോടി രൂപയാണ് ബഡ്സ് സ്ഥാപനങ്ങൾക്കായി ഇക്കാലയളവിൽ ചെലവഴിച്ചത്.