in

സോഫ്റ്റ് ബാങ്കിൽ നിന്ന് 250 ദശലക്ഷം ഡോളർ, ഒല യൂണികോൺ പദവിയിലേക്ക്

ആഗോള നിക്ഷേപക രംഗത്തെ ഭീമന്മാരായ സോഫ്റ്റ് ബാങ്ക് 250 മില്യൺ അമേരിക്കൻ ഡോളറിന്റെ ( ഏതാണ്ട് 1775 കോടി രൂപ) നിക്ഷേപം പ്രഖ്യാപിച്ചതോടെ ഓൺലൈൻ ടാക്സി കമ്പനിയായ ഒലയ്ക്ക് യൂണികോൺ പദവി ലഭിക്കുന്നു. ഒരു ബില്യൺ ഡോളർ മൂല്യമുള്ള സ്റ്റാർട്ടപ്പ് സംരംഭങ്ങളാണ് യൂണികോണുകൾ എന്നറിയപ്പെടുന്നത്. ഇരുന്നൂറ്റമ്പത് ദശലക്ഷം ഡോളർ കൂടി സമാഹരിക്കുന്നതോടെ കമ്പനിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്നാണ് റിപ്പോർട്ട്. രജിസ്ട്രാർ ഓഫ് കമ്പനീസിന് നിയമപ്രകാരം സമർപ്പിച്ച രേഖകൾ പ്രകാരം ജൂൺ 25 ന് ചേർന്ന കമ്പനിയുടെ ഡയറക്ടർ ബോർഡാണ് സോഫ്റ്റ് ബാങ്ക് നിക്ഷേപത്തിന് അംഗീകാരം നൽകിയത്.

ഒലയിൽ നിലവിലുള്ള ഏറ്റവും വലിയ നിക്ഷേപവും സോഫ്റ്റ് ബാങ്കിന്റേതായിരിക്കും. 2021 ഓടെ ഒരു ദശലക്ഷം ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കുക എന്ന ലക്ഷ്യമാണ് കമ്പനിക്കുള്ളത്. സോഫ്റ്റ് ബാങ്ക് നിക്ഷേപ ശ്രമങ്ങളെ കമ്പനിയുടമ ഭവിഷ് അഗർവാൾ നേരത്തേ എതിർത്തിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കമ്പനിയുടെ നിയന്ത്രണം കൈയിൽനിന്ന് പോകുമെന്ന ആശങ്കകളായിരുന്നു അത്തരം ശ്രമങ്ങൾക്ക് പിന്നിൽ എന്ന് പറയപ്പെടുന്നു. എന്നാൽ പുതിയ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള അഗർവാളിന്റെ ട്വീറ്റ് നിലപാട് മാറ്റത്തിന്റെ സൂചനയാണ്.

2017 ഫെബ്രുവരിയിലാണ് കമ്പനി സ്ഥാപിക്കുന്നത്. എ എൻ ഐ ടെക്‌നോളജീസിന്റെ പൂർണമായ നിയന്ത്രണത്തിലായിരുന്ന കമ്പനിയിൽ പിന്നീട് ടൈഗർ ഗ്ലോബൽ, മാട്രിക്സ് പാർട്നെഴ്സ് ഇന്ത്യ എന്നിവരും വലിയ തോതിൽ നിക്ഷേപിച്ചു. തുടർന്നാണ് ഏറെ ചർച്ചചെയ്യപ്പെട്ട രത്തൻ ടാറ്റയുടെ കടന്നുവരവ്. പുതിയ പദ്ധതികൾ യാഥാർഥ്യമാക്കാൻ കമ്പനി ഈയിടെ ടാറ്റ സൺസുമായി ചർച്ച നടത്തിയെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

കേന്ദ്രസംസ്ഥാന സർക്കാരുകൾ ഇലക്ട്രിക് വാഹനങ്ങൾക്ക് വലിയ തോതിലുള്ള പ്രചാരം നൽകുകയും വായുമലിനീകരണ തോത് കാര്യമായി കുറയ്ക്കാനുള്ള പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനുമിടയിലാണ് സോഫ്റ്റ് ബാങ്ക് 1775 കോടിയോളം രൂപ ഒലയിൽ മുതലിറക്കുന്ന വാർത്ത പുറത്ത് വന്നിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരണത്തിന് സർക്കാരുകൾ നൽകുന്ന പ്രോത്സാഹനം ശ്രദ്ധേയമാണെന്ന് സ്റ്റാർട്ടപ്പ് രംഗത്തുനിന്നുള്ളവർ പറയുന്നു. നിക്ഷേപകർക്കിത് വലിയ രീതിയിൽ പ്രചോദനമാകും. കാരണം പശ്ചാത്തല സൗകര്യ വികസനമാണ് ഈ രംഗത്ത് ഏറ്റവും ആദ്യം കൊണ്ടുവരേണ്ടത്.

2017 ലെ കണക്കുകൾ പ്രകാരം 71.1 ദശലക്ഷം അമേരിക്കൻ ഡോളറിന്റേതാണ് ഇന്ത്യൻ ഇലക്ട്രിക് കാർ വിപണി. 2025 ഓടെ ഇത് 707.4 മില്യൺ അമേരിക്കൻ ഡോളറായി വർധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

Blockchain technology , Kerala,K-DISC, crop insurance scheme , purchase, distribution, Kerala Development and Innovation Strategic Council , milk, fish, vegetable, distribution, 

ആക്സിലറേറ്റഡ് ബ്ലോക്ക് ചെയിൻ കോംപീറ്റൻസി ഡവലപ്മെൻ്റ് കോഴ്സിന് അപേക്ഷിക്കേണ്ട തീയതി ജൂലൈ 8 വരെ നീട്ടി

വെറും അഞ്ചുമിനിറ്റുകൊണ്ട് ശരീരത്തെ ആൽക്കലൈസ് ചെയ്യാം