Movie prime

മുപ്പതിലധികം ജനപ്രിയ ആപ്പുകൾ‌ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്‌തു

ഫോട്ടോകളിൽ ബ്യൂട്ടി ഫിൽറ്റർ ചേർക്കുന്നവ ഉൾപ്പെടെ 30-ലധികം ജനപ്രിയ ആപ്ലിക്കേഷനുകൾ ഗൂഗ്ൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കംചെയ്തു. പുതിയ ഉപയോക്താക്കൾക്ക് ഇവ പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാനാവില്ല. എന്നാൽ ഇതിനോടകം ഇവ ഡൗൺലോഡ് ചെയ്ത 20 ദശലക്ഷത്തിലേറെ ഉപയോക്താക്കൾ സുരക്ഷാ അപകടങ്ങൾ ഒഴിവാക്കാൻ ഫോണുകളിൽ നിന്ന് ഈ ആപ്ലിക്കേഷനുകൾ അൺഇൻസ്റ്റാൾ ചെയ്യണമെന്ന് ഗൂഗ്ൾ നിർദേശിച്ചിട്ടുണ്ട്. സുരക്ഷാ ഗവേഷകരായ വൈറ്റ്ഓപ്സിൻ്റെ അഭിപ്രായമനുസരിച്ച്, അനാവശ്യ പരസ്യങ്ങളുപയോഗിച്ച് പ്രയാസങ്ങൾ സൃഷ്ടിക്കാനും ഒരു ലിങ്കിലും ക്ലിക്കുചെയ്യാതെ തന്നെ വെബ്സൈറ്റുകളിലേക്ക് റീഡയറക്ട് ചെയ്യാനും കഴിവുള്ള More
 
മുപ്പതിലധികം ജനപ്രിയ ആപ്പുകൾ‌ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്‌തു

ഫോട്ടോകളിൽ ബ്യൂട്ടി ഫിൽ‌റ്റർ‌ ചേർ‌ക്കുന്നവ ഉൾപ്പെടെ 30-ലധികം ജനപ്രിയ ആപ്ലിക്കേഷനുകൾ‌ ഗൂഗ്ൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കംചെയ്‌തു.

പുതിയ ഉപയോക്താക്കൾക്ക് ഇവ പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാനാവില്ല. എന്നാൽ ഇതിനോടകം ഇവ ഡൗൺലോഡ് ചെയ്ത 20 ദശലക്ഷത്തിലേറെ ഉപയോക്താക്കൾ സുരക്ഷാ അപകടങ്ങൾ ഒഴിവാക്കാൻ ഫോണുകളിൽ നിന്ന് ഈ ആപ്ലിക്കേഷനുകൾ അൺഇൻസ്റ്റാൾ ചെയ്യണമെന്ന് ഗൂഗ്ൾ നിർദേശിച്ചിട്ടുണ്ട്.

സുരക്ഷാ ഗവേഷകരായ വൈറ്റ്ഓപ്‌സിൻ്റെ അഭിപ്രായമനുസരിച്ച്, അനാവശ്യ പരസ്യങ്ങളുപയോഗിച്ച് പ്രയാസങ്ങൾ സൃഷ്ടിക്കാനും ഒരു ലിങ്കിലും ക്ലിക്കുചെയ്യാതെ തന്നെ വെബ്‌സൈറ്റുകളിലേക്ക് റീഡയറക്‌ട് ചെയ്യാനും കഴിവുള്ള ആപ്ലിക്കേഷനുകളാണിവ. ചില സന്ദർഭങ്ങളിൽ, ഡൗൺ‌ലോഡ് ചെയ്തുകഴിഞ്ഞാൽ ഈ ആപ്ലിക്കേഷനുകൾ നീക്കം ചെയ്യുന്നതും ഉപയോക്താക്കൾക്ക് പ്രയാസകരമാണ്.

പ്ലേസ്റ്റോറിൽ നിന്ന് നീക്കംചെയ്‌തതായി വൈറ്റ്ഓപ്‌സ് പ്രസിദ്ധീകരിച്ച ആപ്ലിക്കേഷനുകളിൽ ചിലത് താഴെ പറയുന്നവയാണ്.യോറിക്കോ ക്യാമറ, സോളു ക്യാമറ, ലൈറ്റ് ബ്യൂട്ടി ക്യാമറ, ബ്യൂട്ടി കൊളാഷ് ലൈറ്റ്, ബ്യൂട്ടി & ഫിൽട്ടർ ക്യാമറ, ഫോട്ടോ കൊളാഷ് & ബ്യൂട്ടി ക്യാമറ, ഗാറ്റി ബ്യൂട്ടി ക്യാമറ, കാർട്ടൂൺ ഫോട്ടോ ക്യാമറ, സെൽ‌ഫി ബ്യൂട്ടി, ബ്യൂട്ടി ആൻഡ് ഫോട്ടോ എഡിറ്റർ, മൂഡ് ഫോട്ടോ എഡിറ്റർ & ബ്യൂട്ടി ക്യാമറ, റോസ് ഫോട്ടോ എഡിറ്റർ & സെൽഫി ബ്യൂട്ടി ക്യാമറ, ഫണ്ണി സ്വീറ്റ് ബ്യൂട്ടി ക്യാമറ, ലിറ്റിൽ ബീ ബ്യൂട്ടി ക്യാമറ, ബ്യൂട്ടി ക്യാമറ & ഫോട്ടോ എഡിറ്റർ പ്രോ, ഗ്രാസ് ബ്യൂട്ടി ക്യാമറ, ഫ്ലോവർ ബ്യൂട്ടി ക്യാമറ, ബെസ്റ്റ് സെൽഫി ബ്യൂട്ടി ക്യാമറ, ഓറഞ്ച് ക്യാമറ, സണ്ണി ബ്യൂട്ടി ക്യാമറ.

ഇവയിൽ ഏതെങ്കിലും ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ അവ ഉടനടി നീക്കം ചെയ്യണമെന്നാണ് ഗൂഗ്ൾ പ്ലേസ്റ്റോറിൻ്റെ നിർദേശം.