Movie prime

ലോകത്തിലെ ഏറ്റവും മൂല്യമുള്ള 30 ടെക് കമ്പനികൾ

30 valuable Tech Companies ലോകത്തിലെ ഏറ്റവും മൂല്യവത്തായ 30 ടെക് കമ്പനികളുടെ പട്ടിക പുറത്തുവിട്ട് ഇന്റർബ്രാൻഡ്. വർഷം തോറും പുറത്തിറക്കാറുള്ള ആഗോള ബ്രാൻഡുകളുടെ പട്ടികയാണ് കമ്പനി പ്രസിദ്ധീകരിച്ചത്. ഇതിൽ ആധിപത്യം പുലർത്തുന്നത് സാങ്കേതിക മേഖലയാണ്. കോവിഡ് മൂലമുള്ള ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടയിലും ചില്ലറവ്യാപാര മേഖല നേടുന്ന വളർച്ച വിസ്മയാവഹമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇ-കൊമേഴ്സ് ഭീമനായ ആമസോൺ മൂല്യവർധനവിൽ മുന്നിൽ തന്നെയുണ്ട്. 30 valuable Tech Companies 100 മികച്ച ആഗോള ബ്രാൻഡുകളുടെ മൊത്തം മൂല്യം 9 More
 
ലോകത്തിലെ ഏറ്റവും മൂല്യമുള്ള 30 ടെക് കമ്പനികൾ

30 valuable Tech Companies

ലോകത്തിലെ ഏറ്റവും മൂല്യവത്തായ 30 ടെക് കമ്പനികളുടെ പട്ടിക പുറത്തുവിട്ട് ഇന്റർബ്രാൻഡ്. വർഷം തോറും പുറത്തിറക്കാറുള്ള ആഗോള ബ്രാൻഡുകളുടെ പട്ടികയാണ് കമ്പനി പ്രസിദ്ധീകരിച്ചത്. ഇതിൽ ആധിപത്യം പുലർത്തുന്നത് സാങ്കേതിക മേഖലയാണ്.

കോവിഡ് മൂലമുള്ള ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടയിലും ചില്ലറവ്യാപാര മേഖല നേടുന്ന വളർച്ച വിസ്മയാവഹമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ മൂല്യവർധനവിൽ മുന്നിൽ തന്നെയുണ്ട്. 30 valuable Tech Companies

100 മികച്ച ആഗോള ബ്രാൻഡുകളുടെ മൊത്തം മൂല്യം 9 ശതമാനം വർധനവ് രേഖപ്പെടുത്തി. അവയുടെ മൊത്തം ബ്രാൻഡ് മൂല്യം 2 ട്രില്യണിൽ കൂടുതലാണ്. കോവിഡ് കാലത്ത്, ശക്തമായ ബ്രാൻഡുകൾ കൂടുതൽ ശക്തമായെന്നും വലിയ ടെക് ബ്രാൻഡുകളുടെ ആധിപത്യമാണ് പ്രകടമാകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

സാമ്പത്തിക ഊർജസ്വലതയും വ്യക്തിഗത ആത്മവിശ്വാസവും വളർ‌ത്തിയെടുക്കാനും ഭാവിയുടെ സാധ്യതകളെ മികച്ചതാക്കാനും ബ്രാൻ‌ഡുകൾ‌ക്ക് എങ്ങനെ കഴിയും എന്നാണ് റിപ്പോർട്ട് പരിശോധിക്കുന്നത്. മൂന്ന് അടിസ്ഥാന മുൻ‌ഗണനകൾ ആസ്പദമാക്കിയാണ് വിശകലനം: നേതൃത്വം, ഇടപഴകൽ, പ്രസക്തി.

ഇൻ്റർബ്രാൻഡിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച്, 3,22,999 ദശലക്ഷം ഡോളറാണ് ആപ്പിളിൻ്റെ ബ്രാൻഡ് മൂല്യം. മറ്റു കമ്പനികളുടെ ബ്രാൻഡ് മൂല്യം (ദശലക്ഷം ഡോളറിൽ) താഴെ പറയും പ്രകാരമാണ്. ആമസോൺ(2,00,667), മൈക്രോസോഫ്റ്റ്(166,001), ഗൂഗ്ൾ(1,65,444), സാംസങ്ങ് (62,289), ഇന്റൽ(36,971),ഫേസ്ബുക്ക് (35,187), ഐബിഎം(34,885), സിസ്കോ(34,119), എസ്എപി(28,011), ഇൻസ്റ്റഗ്രാം(26,060), അഡോബ്(18,206), യു ട്യൂബ്
(17,328), ടെസ്‌ല(12,785), വിസ(12,277), ഇബേ(12,277),
ഫിലിപ്സ്(12,277), മാസ്റ്റർകാർഡ്(11,055), സെയിൽ‌ഫോഴ്‌സ്(11,055), പേപാൽ(10,514), സീമെൻസ്
(10,512), എച്ച്പി(9,740), കനോൺ(8,057), നിന്റെൻഡോ(7,296), വാവേ(6,301), പാനസോണിക്(5,844), ലിങ്ക്ഡ്ഇൻ (5,210), ഊബർ (94,942), സൂം (4,481).