Movie prime

ചൈനീസ് ബന്ധം: 44 വന്ദേഭാരത് ട്രെയിനുകളുടെ ടെണ്ടർ റദ്ദാക്കി

Vande Bharat ചൈനീസ് ബന്ധം മൂലം വന്ദേഭാരത് ട്രെയിനുകളുടെ ടെണ്ടർ റദ്ദാക്കി റയിൽവെ മന്ത്രാലയം. നേരത്തേ നല്കിയ 44 സെറ്റ് സെമി- സ്പീഡ് ട്രെയിനുകൾക്കുളള ടെണ്ടറുകളാണ് ഒറ്റയടിക്ക് റദ്ദാക്കിയത്. ചൈനീസ് പങ്കാളിയുള്ള കമ്പനിക്കാണ് ടെണ്ടർ ലഭിച്ചിരുന്നത്. ഇന്ത്യൻ കമ്പനികൾക്ക് മുൻഗണന നല്കിക്കൊണ്ടുള്ള പുതുക്കിയ ടെണ്ടർ നടപടികൾ ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.Vande Bharat പുതുക്കിയ പബ്ലിക് പ്രൊക്യുർമെന്റ് ഉത്തരവ് പ്രകാരം പ്രാദേശിക കമ്പനികൾക്കാണ് മുൻഗണന നൽകുന്നത്. ക്ലാസ്-1, II, നോൺ-ലോക്കൽ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. അതിന്റെ More
 
ചൈനീസ് ബന്ധം: 44 വന്ദേഭാരത് ട്രെയിനുകളുടെ ടെണ്ടർ റദ്ദാക്കി

Vande Bharat

ചൈനീസ് ബന്ധം മൂലം വന്ദേഭാരത് ട്രെയിനുകളുടെ ടെണ്ടർ റദ്ദാക്കി റയിൽവെ മന്ത്രാലയം. നേരത്തേ നല്കിയ 44 സെറ്റ് സെമി- സ്പീഡ് ട്രെയിനുകൾക്കുളള ടെണ്ടറുകളാണ് ഒറ്റയടിക്ക് റദ്ദാക്കിയത്. ചൈനീസ് പങ്കാളിയുള്ള കമ്പനിക്കാണ് ടെണ്ടർ ലഭിച്ചിരുന്നത്. ഇന്ത്യൻ കമ്പനികൾക്ക് മുൻഗണന നല്കിക്കൊണ്ടുള്ള പുതുക്കിയ ടെണ്ടർ നടപടികൾ ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.Vande Bharat

പുതുക്കിയ പബ്ലിക് പ്രൊക്യുർമെന്റ് ഉത്തരവ് പ്രകാരം പ്രാദേശിക കമ്പനികൾക്കാണ് മുൻഗണന നൽകുന്നത്. ക്ലാസ്-1, II, നോൺ-ലോക്കൽ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് മുൻഗണനകൾ നിശ്ചയിക്കുന്നത്. ക്ലാസ്-1ൽ ഉൾപ്പെടുന്ന പ്രാദേശിക വിതരണക്കാർക്ക് എല്ലാ സർക്കാർ ടെണ്ടറുകളിലും മുൻഗണന ലഭിക്കും. കാരണം അവരുടെ ഡൊമസ്റ്റിക് വാല്യു അഡിഷൻ(ആഭ്യന്തര മൂല്യവർധന) 50 ശതമാനമോ, അതിൽ കൂടുതലോ ആണ്. ക്ലാസ് II വിഭാഗത്തിനാണ് പിന്നീടുള്ള മുൻഗണന. 20 ശതമാനത്തിൽ കൂടുതലും എന്നാൽ 50 ശതമാനത്തിൽ കുറവും ആഭ്യന്തര മൂല്യവർധനയാണ് ഈ വിഭാഗത്തിനുള്ളത്.

വ്യാപാരികൾ 139 ഡയൽ ചെയ്യണം

ചരക്ക് നീക്കത്തെപ്പറ്റിയുളള വിവരങ്ങൾക്കായി വ്യാപാര സ്ഥാപനങ്ങളും കച്ചവടക്കാരും വിതരണക്കാരുമെല്ലാം ഇനിമുതൽ ബന്ധപ്പെടേണ്ടത് 139 എന്ന നമ്പറിലാണെന്ന് റെയിൽ‌വേ മന്ത്രാലയം അറിയിച്ചു. ട്രെയിൻ സ്റ്റാറ്റസ് അറിയാനായിരുന്നു ഇതുവരെ ഈ ഹെൽപ് ലൈൻ നമ്പർ ഉപയോഗിച്ചിരുന്നത്.