Movie prime

നിരോധിച്ച 59 ചൈനീസ് അപ്ലിക്കേഷനുകളെയും ഗൂഗിൾ പ്ലേ സ്റ്റോറില്‍നിന്നും നീക്കി

play store ഇന്ത്യ നിരോധിച്ച 59 ചൈനീസ് ബന്ധമുള്ള ആപ്ലിക്കേഷനുകള് പ്ലേ സ്റ്റോറിൽ താൽക്കാലികമായി നീക്കിയതായി ഗൂഗിൾ അറിയിച്ചു. സർക്കാരിന്റെ ഇടക്കാല ഉത്തരവുകൾ അവലോകനം ചെയ്യുകയാണെന്നും ആപ്പ് ഡെവലപ്പര് കമ്പനികളെ കാര്യങ്ങള് അറിയിച്ചിട്ടുണ്ടെന്നും ഗൂഗിള് പറഞ്ഞു. play store “ഞങ്ങൾ ഇന്ത്യാ ഗവൺമെന്റിന്റെ ഇടക്കാല ഓർഡറുകൾ അവലോകനം ചെയ്യുന്നത് തുടരുകയാണ്, കമ്പനി ഡവലപ്പർമാരെ ഞങ്ങൾ കാര്യങ്ങള് അറിയിക്കുകയും ഇന്ത്യയിലെ പ്ലേ സ്റ്റോറിൽ ലഭ്യമായ ആപ്ലിക്കേഷനുകളിലേക്കുള്ള പ്രവേശനം താൽക്കാലികമായി തടഞ്ഞിരിക്കുകയും ചെയ്തിരിക്കുകയുമാണ്,” ഗൂഗിൾ വക്താവ് എച്ച്ടി ടെക്കിന് നൽകിയ More
 
നിരോധിച്ച 59 ചൈനീസ് അപ്ലിക്കേഷനുകളെയും ഗൂഗിൾ പ്ലേ സ്റ്റോറില്‍നിന്നും നീക്കി

play store
ഇന്ത്യ നിരോധിച്ച 59 ചൈനീസ് ബന്ധമുള്ള ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറിൽ താൽക്കാലികമായി നീക്കിയതായി ഗൂഗിൾ അറിയിച്ചു. സർക്കാരിന്റെ ഇടക്കാല ഉത്തരവുകൾ അവലോകനം ചെയ്യുകയാണെന്നും ആപ്പ് ഡെവലപ്പര്‍ കമ്പനികളെ കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും ഗൂഗിള്‍ പറഞ്ഞു. play store

“ഞങ്ങൾ ഇന്ത്യാ ഗവൺമെന്റിന്റെ ഇടക്കാല ഓർഡറുകൾ അവലോകനം ചെയ്യുന്നത് തുടരുകയാണ്, കമ്പനി ഡവലപ്പർമാരെ ഞങ്ങൾ കാര്യങ്ങള്‍ അറിയിക്കുകയും ഇന്ത്യയിലെ പ്ലേ സ്റ്റോറിൽ ലഭ്യമായ ആപ്ലിക്കേഷനുകളിലേക്കുള്ള പ്രവേശനം താൽക്കാലികമായി തടഞ്ഞിരിക്കുകയും ചെയ്തിരിക്കുകയുമാണ്,” ഗൂഗിൾ വക്താവ് എച്ച്ടി ടെക്കിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യയിലെ 59 ആപ്ലിക്കേഷനുകളിലേക്കുള്ള പ്രവേശനം മോദി സർക്കാർ തടഞ്ഞതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ഈ തീരുമാനം. ടിക്ക് ടോക്ക്, യുസി ബ്രൌസര്‍, കാംസ്കാനർ തുടങ്ങിയ ജനപ്രിയ ആപ്പുകള്‍ നിരോധിച്ചവയില്‍ ഉൾപ്പെടുന്നു. ക്ലബ് ഫാക്ടറി, ബിഗോ ലൈവ്, ടിക് ടോക്ക് തുടങ്ങിയ ചില കമ്പനികൾ ഇക്കാര്യത്തിൽ ഇതിനകം തന്നെ സംസാരിക്കുകയും പരിഹാരവുമായി മുന്നോട്ട് വരാൻ ഇന്ത്യൻ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

സർക്കാർ നിരോധനം പ്രഖ്യാപിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ടിക് ടോക്ക് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറില്‍ നിന്നും അപ്രത്യക്ഷമായിരുന്നു. നിലവിലെ ഉപയോക്താക്കള്‍ക്കും ആപ്പ് ലഭിക്കാതെയായി.

ട്വിറ്ററിന് പകരമായുള്ള ചൈനയുടെ ബദൽ ആപ്ലിക്കേഷന്‍ വെയ്ബോയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്തു. ഇന്ത്യൻ എംബസിയുടെ അഭ്യർത്ഥന മാനിച്ച് കമ്പനി അക്കൗണ്ട് ഇല്ലാതാക്കി.