in

74-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഡ്രസ് റിഹേഴ്സൽ ചെങ്കോട്ടയിൽ നടന്നു

74th ndependenceday

74-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്ന  ഔദ്യോഗിക ആഘോഷ പരിപാടികളുടെ ഡ്രസ് റിഹേഴ്സൽ ചടങ്ങുകൾ ചെങ്കോട്ടയിൽ ഉൾപ്പെടെ നടന്നു.കോവിഡിൻ്റെ പശ്ചാത്തലത്തിൽ മാസ്ക് ധരിച്ചും ശാരീരിക അകലം പാലിച്ചുമാണ് എല്ലാവരും ചടങ്ങിൽ പങ്കെടുത്തത്. 74th ndependenceday 

ഡൽഹിയിൽ മഴയ്ക്കിടയിലാണ് റിഹേഴ്‌സൽ നടന്നത്.  ചെങ്കോട്ടയിൽ നിന്നുള്ള ദൃശ്യങ്ങളിൽ മാസ്ക് ധരിച്ച്, കൃത്യമായ ശാരീരിക അകലം പാലിച്ച് ബാൻഡിന് അനുസരിച്ച് താളാത്മകമായി ചുവടുവെയ്ക്കുന്ന ഉദ്യോഗസ്ഥരെ കാണാം.

സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് മുന്നോടിയായി
കഴിഞ്ഞമാസം സർക്കാർ പുറത്തിറക്കിയ സർക്കുലറിൽ, കോവിഡിൻ്റെ പശ്ചാത്തലത്തിൽ ആൾക്കൂട്ടങ്ങൾ പരമാവധി ഒഴിവാക്കി, സാധ്യമായിടത്തോളം  സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി, കരുതലോടെയും ജാഗ്രതയോടെയും ചടങ്ങ് സംഘടിപ്പിക്കാൻ പ്രത്യേകം നിഷ്കർഷിച്ചിരുന്നു.  

സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ചരിത്രപരമായി പ്രാധാന്യമുള്ള സ്ഥലങ്ങളിൽ വെച്ച് പോലീസ്, സൈനിക ബാൻഡുകളുടെ പ്രകടനം  ചിത്രീകരിക്കണമെന്നും, റെക്കോർഡുചെയ്‌ത ദൃശ്യങ്ങൾ വലിയ സ്‌ക്രീനുകൾ, ഡിജിറ്റൽ മീഡിയ, സോഷ്യൽ മീഡിയ എന്നിവ വഴി സ്വാതന്ത്ര്യദിനത്തിൽ  പ്രദർശിപ്പിക്കണമെന്നുമാണ് ഇതു സംബന്ധിച്ചുള്ള നിർദേശം.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

MURALEE THUMMARAKUDI

വിൽപത്രം: അറിയേണ്ട കാര്യങ്ങളെപ്പറ്റി മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ദിവസവും മുട്ട കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും