Movie prime

കോവിഡ് -19 ഭേദമായവരില്‍ 90% പേരുടെയും ശ്വാസകോശത്തിന് ഗുരുതര കേടുപാടുകൾ

Lungs കൊറോണ വൈറസ് പടർന്നുപിടിച്ച ചൈനയിലെ വുഹാനിൽ സുഖം പ്രാപിച്ച കോവിഡ് -19 രോഗികളിൽ 90 ശതമാനം പേരുടെയും ശ്വാസകോശം ഇപ്പോഴും തകരാറിലാണെന്ന് ചൈനയിലെ ഒരു സംഘം ഡോക്ടർമാർ അവകാശപ്പെട്ടു.Lungs വുഹാൻ സർവകലാശാലയിലെ സോങ്നാൻ ഹോസ്പിറ്റലിന്റെ ഡയറക്ടർ പെംഗ് സിയോങ്ങ് നയിച്ച ടീമാണ് ഈ സുപ്രധാന കണ്ടെത്തല് നടത്തിയിരിക്കുന്നത്. രോഗം ഭേദമായ 100 രോഗികളില് ഏപ്രില് മുതല് നടത്തിയ തുടര് പരിശോധനകളിലാണ് ഇത് കണ്ടെത്തിയത്. ഗവേഷണത്തിന്റെ കണ്ടെത്തലുകൾ അമ്പരപ്പിക്കുന്നതാണ്. 500 മീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയുന്ന ആരോഗ്യമുള്ള More
 
കോവിഡ് -19 ഭേദമായവരില്‍ 90% പേരുടെയും ശ്വാസകോശത്തിന് ഗുരുതര കേടുപാടുകൾ

Lungs

കൊറോണ വൈറസ്‌ പടർന്നുപിടിച്ച ചൈനയിലെ വുഹാനിൽ സുഖം പ്രാപിച്ച കോവിഡ് -19 രോഗികളിൽ 90 ശതമാനം പേരുടെയും ശ്വാസകോശം ഇപ്പോഴും തകരാറിലാണെന്ന് ചൈനയിലെ ഒരു സംഘം ഡോക്ടർമാർ അവകാശപ്പെട്ടു.Lungs

വുഹാൻ സർവകലാശാലയിലെ സോങ്‌നാൻ ഹോസ്പിറ്റലിന്റെ ഡയറക്ടർ പെംഗ് സിയോങ്ങ് നയിച്ച ടീമാണ് ഈ സുപ്രധാന കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. രോഗം ഭേദമായ 100 രോഗികളില്‍ ഏപ്രില്‍ മുതല്‍ നടത്തിയ തുടര്‍ പരിശോധനകളിലാണ് ഇത് കണ്ടെത്തിയത്.

ഗവേഷണത്തിന്റെ കണ്ടെത്തലുകൾ അമ്പരപ്പിക്കുന്നതാണ്. 500 മീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയുന്ന ആരോഗ്യമുള്ള സമപ്രായക്കാരിൽ നിന്ന് വ്യത്യസ്തമായി ആറ് മിനിറ്റിനുള്ളിൽ 400 മീറ്റര്‍ മാത്രമേ സുഖം പ്രാപിച്ച രോഗികള്‍ക്ക് നടക്കാൻ കഴിയൂ എന്ന് പെംഗിന്റെ ടീം പറഞ്ഞു. രോഗികളെ നടത്ത പരിശോധനക്ക് വിധേയമാക്കിയതിന്‍റെ അടിസ്ഥാനത്തിലാണ് ഈ ഫലം.

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടിയുടെ ആദ്യ ഘട്ടം ജൂലൈയിൽ പൂർത്തിയായി. ശരാശരി 59 വയസ്സ് പ്രായമുള്ള രോഗികളിലാണ് പഠനം നടത്തിയത്.

സുഖം പ്രാപിച്ച ചില രോഗികൾക്ക് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് മൂന്ന് മാസം പിന്നിട്ടിട്ടും ഓക്സിജൻ മെഷീനുകളെ ആശ്രയിക്കേണ്ടതായും ഗവേഷകർ പറഞ്ഞു. 65 വയസ്സിനു മുകളിലുള്ള രോഗികള്‍ക്കാണ് പ്രധാനമായും ഈ അവസ്ഥയുള്ളത്.

10 ശതമാനം രോഗികളില്‍ ആന്റിബോഡികൾ അപ്രത്യക്ഷമായതായി അവരുടെ പഠന ഫലങ്ങൾ വ്യക്തമാക്കുന്നു. 100 രോഗികളുടെയും രോഗപ്രതിരോധ ശേഷി പൂർണ്ണമായി വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും രോഗികൾ വിഷാദവും മനോവ്യഥയും അനുഭവിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

കൊറോണ വൈറസ് രോഗം ആദ്യമായി ചൈനയിലെ ഹുബെ പ്രവിശ്യയിലെ വുഹാനിൽ നിന്ന് ആരംഭിച്ച് കഴിഞ്ഞ വർഷം അവസാനം ലോകമെമ്പാടും വ്യാപിക്കുകയായിരുന്നു. ഹുബെ പ്രവിശ്യയിൽ ഇതുവരെ 68,138 കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം പ്രവിശ്യയിൽ 4,512 പേർ രോഗത്തിന് കീഴടങ്ങി.

അതേസമയം, ചൈനയിൽ പുതിയ 37 കൊറോണ വൈറസ് കേസുകൾ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടതായി രാജ്യത്തെ ആരോഗ്യ വിഭാഗം അറിയിച്ചു.