• in

  കോവിഡ്-19: ഡെഡ്‌ബോഡി മാനേജ്‌മെന്റ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി

  covid-19 കോവിഡ്-19 ബാധിച്ച് മരണമടയുന്നയാളുടെ മൃതദേഹം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് ഐസൊലേഷന്‍ വാര്‍ഡിലും മോര്‍ച്ചറിയിലും സംസ്‌കാര സ്ഥലത്തുവച്ചും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മൃതദേഹം കാണാവുന്നതാണ്. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് പ്രാദേശികവും മതാചാര പ്രകാരമുള്ളതുമായ അത്യാവശ്യ ചടങ്ങുകള്‍ നടത്താനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. covid-19 കോവിഡ് രോഗി മരണപ്പെട്ടാല്‍ ജീവനക്കാര്‍ മൃതദേഹം വൃത്തിയാക്കുന്ന സമയത്ത് ആവശ്യപ്പെടുകയാണെങ്കില്‍ ഒരു […]

  Read More

 • in

  സൂപ്പർ കൂളിംഗ്  വേണ്ട; സനോഫി വാക്സിൻ ഫ്രിഡ്ജിൽ സൂക്ഷിക്കാം

  Sanofi

  സൂപ്പർ കൂളിങ്ങ് ആവശ്യമില്ലാത്ത, റഫ്രിജറേറ്ററിൽ സൂക്ഷിക്കാവുന്ന വാക്സിനാണ് തങ്ങൾ വികസിപ്പിക്കുന്നതെന്ന് ലോകത്തെ മുൻനിര ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സനോഫി.  ക്ലിനിക്കൽ പരീക്ഷണത്തിൻ്റെ രണ്ടാം ഘട്ടത്തിലാണ്  ഇപ്പോഴുള്ളതെന്നും മൂന്നാം ഘട്ട പരീക്ഷണങ്ങളും വിജയകരമായാൽ അടുത്ത ജൂണിൽ തന്നെ വാക്സിൻ വിതരണത്തിന് തയ്യാറാവുമെന്നും കമ്പനി മേധാവി ഒലിവിയർ ബോഗില്ലോട്ട് പറഞ്ഞു. അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറും ജർമൻ പങ്കാളിയായ ബയോ ടെക്കും ചേർന്ന് വികസിപ്പിക്കുന്ന വാക്സിൻ്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയകരമായി മുന്നേറുകയാണ്.  40,000-ത്തിലേറെ ആളുകൾ ഉൾപ്പെടുന്നതാണ് മൂന്നാം ഘട്ട […]

  Read More

 • in

  കോവിഡ് മാസ്കുകൾ ചർമ്മ അലർജിയുണ്ടാക്കുമെന്നു പഠനം

  covid skin allergy

  Covid Skin Allergy കോവിഡ് -19 ന്റെ വ്യാപനം തടയാൻ ധരിക്കുന്ന ഫെയ്‌സ് മാസ്കുകൾ മൃദുചര്‍മ്മവും അലർജിയും ഉള്ളവരിൽ എക്‌സിമയായി ബാധിക്കുമെന്ന് ഇന്ത്യൻ വംശജന്‍ ഉള്‍പ്പെട്ട ഗവേഷക സംഘം വെളിപ്പെടുത്തി. വീക്കം, ചൊറിച്ചിൽ, വിള്ളൽ, പരുക്കൻ ചർമ്മത്തിന് കാരണമാകുന്ന ഒരു അവസ്ഥയാണ് എക്സിമ. മാസ്ക് ധരിക്കുന്നതിലൂടെ ഏറ്റവും സാധാരണമായി കാണപ്പെടുന്നത് അറ്റോപിക് ഡെർമറ്റൈറ്റിസ് ആണ്. Covid Skin Allergy ഈ വർഷത്തെ വെർച്വൽ അമേരിക്കൻ കോളേജ് ഓഫ് അലർജി, ആസ്ത്മ ആൻഡ് ഇമ്മ്യൂണോളജിയുടെ (എസി‌എ‌എ‌ഐ) വാർഷിക ശാസ്ത്ര […]

  Read More

 • in ,

  കോവിഡിനെതിരെ നൂതന സാങ്കേതിക വിദ്യയുമായി സെഗുറമാക്സ്

  covid കീപ്പ്-യു-സേഫ് എന്ന പേരിൽ ബയോ ഓർഗാനിക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഉത്പന്നങ്ങളാണ് സ്റ്റാർടപ്പ് പുറത്തിറക്കുന്നത് covid ലോകത്തെ പ്രഥമ പ്ലാൻ്റ് അധിഷ്ഠിത വൈറസ് നശീകരണ സാങ്കേതിക വിദ്യയുമായി ലുധിയാന ആസ്ഥാനമായ സ്റ്റാർടപ്പ് കമ്പനി സെഗുറമാക്സ് ഗ്ലോബൽ. ഫാബ്രിക്, ഗാർമെൻ്റ്, പ്ലാസ്റ്റിക് വസ്തുക്കളുടെ പ്രതലങ്ങളിൽ പറ്റിപ്പിടിക്കുന്ന വൈറസുകളിൽ 99 ശതമാനത്തെയും ഒരു മിനിറ്റിനുള്ളിൽ നിർമാർജനം ചെയ്യുന്ന കീപ്പ്-യു-സേഫ് എന്ന ബയോ ഓർഗാനിക് സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. നൂതനമായ ഈ സാങ്കേതികവിദ്യ ഉപയുക്തമാക്കി ഒരു നിര ഉത്പന്നങ്ങൾ കമ്പനി […]

  Read More

 • in

  പോസ്റ്റ് കോവിഡ് പള്‍മണറി റിഹാബിലിറ്റേഷന്‍ പ്രധാനം

  pulmonary rehabilitation

  കോവിഡ് ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന അസുഖമായതിനാല്‍ രോഗമുക്തി നേടിയവരും പോസ്റ്റ് കോവിഡ് സാഹചര്യങ്ങളിലും ശ്വസന വ്യായാമങ്ങള്‍ ചെയ്യുന്നത് ഏറെ ഗുണം ചെയ്യുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. നിലവില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരാണെങ്കില്‍ ശ്വസന വ്യായാമങ്ങളെ കൂടുതല്‍ ഗൗരവത്തോടെ സമീപിക്കുകയും വേണം. കോവിഡിന്റെ ഭീഷണിയെ അതിജീവിക്കാമെന്നതോടൊപ്പം തന്നെ നിലവിലുള്ള മറ്റ് പല ശാരീരിക ബുദ്ധിമുട്ടുകളെയും തരണം ചെയ്ത് ആരോഗ്യകരമായ ജീവിതം തുടര്‍ന്ന് നയിക്കുവാനും സഹായകരമാകുന്നു. ഇത് മുന്നില്‍ കണ്ടാണ് പള്‍മണറി റിഹാബിലിറ്റേഷന് പ്രാധാന്യം നല്‍കുന്നതെന്നും […]

  Read More

 • in

  ​വളരെ ശ്രദ്ധിക്കണം​, പോസ്റ്റ് കോവിഡ് സിന്‍ഡ്രോം

  post covid syndrome

  കോവിഡിന്റെ പശ്ചാത്തലത്തില്‍ തുടങ്ങിയ ഇ-സഞ്ജീവനി വഴി ഇനി കോവിഡ് ഒ.പി. സേവനങ്ങളും ലഭ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് ബാധിതര്‍ക്കും അതോടൊപ്പം പോസ്റ്റ് കോവിഡ് സിന്‍ഡ്രോം [ Post Covid Syndrome ] ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. കോവിഡ് മുക്തരായവരില്‍ അനുബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടു കഴിഞ്ഞാല്‍ നേരിട്ടോ അല്ലെങ്കില്‍ ഇ-സഞ്ജീവനി ടെലിമെഡിസിന്‍ പ്ലാറ്റ്‌ഫോം വഴിയോ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. എല്ലാ ദിവസവും രാവിലെ 9 മണി […]

  Read More

 • in

  കുതിച്ചുയർന്ന് മൂന്നാം തരംഗം, രോഗികളുടെ എണ്ണം ഒരു കോടി കടന്ന ആദ്യരാജ്യമായി അമേരിക്ക

  Covid മൂന്നാം തരംഗത്തിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയർന്നതോടെ 10 ദശലക്ഷം രോഗികൾ എന്ന ലോക റെക്കോഡ് നേടി അമേരിക്ക. റോയിട്ടേഴ്‌സ് റിപ്പോർട്ടു പ്രകാരം, വൈറസിന്റെ മൂന്നാമത്തെ തരംഗം രാജ്യത്തുടനീളം ഉയർന്നുവരികയാണ്. Covid ആഗോളതലത്തിൽ കൊറോണ വൈറസ് കേസുകൾ 50 ദശലക്ഷം കവിഞ്ഞ അതേ ദിവസം തന്നെയാണ് അമേരിക്കയിൽ മാത്രം രോഗികളുടെ എണ്ണം ഒരു കോടി കടക്കുന്നത്.കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ഒരു ദശലക്ഷം കേസുകളാണ് അമേരിക്കയിൽ മാത്രം റിപ്പോർട്ട് ചെയ്തത്. 293 ദിവസം മുമ്പ് വാഷിംഗ്ടൺ സ്റ്റേറ്റിലാണ് […]

  Read More

 • in

  ഒന്നാം തലമുറ കോവിഡ് വാക്സിൻ അപൂർണമാവാൻ സാധ്യതയുണ്ടെന്ന് യു കെ ടാസ്ക് ഫോഴ്സ്

  covid vaccine

  Covid vaccine കോവിഡ് വാക്സിൻ്റെ ഒന്നാം തലമുറ അപൂർണമാകാൻ സാധ്യതയുണ്ടെന്ന വെളിപ്പെടുത്തലുമായി യു കെ ടാസ്ക് ഫോഴ്സ്. ആദ്യ തലമുറയിലെ കോവിഡ്-19 വാക്സിനുകൾ അപൂർണമാകാൻ സാധ്യതയുണ്ടെന്നും അവ എല്ലാവരിലും ഒരേപോലെ ഫലപ്രദമായി പ്രവർത്തിക്കാൻ സാധ്യതയില്ലെന്നും പറയുന്നത് യു കെ വാക്സിൻ ടാസ്ക് ഫോഴ്സ് ചെയർ പേഴ്സൺ കേറ്റ് ബിംഗ്ഹാം ആണ്. വാക്സിൻ എപ്പോൾ ലഭിക്കുമെന്ന് അറിയില്ലെന്നും അലംഭാവവും അമിതമായ ശുഭാപ്തിവിശ്വാസവും നല്ലതല്ലെന്നും ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണെന്നും ലാൻസെറ്റ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ബിംഗ്ഹാം പറയുന്നു. “ആദ്യ […]

  Read More

 • in ,

  ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളിൽ ആന്റിബോഡികൾ അതിവേഗം  നഷ്ടപ്പെടുന്നതായി പഠനം

  Sanofi

  Covid രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത കോവിഡ് രോഗികളിൽ ആൻ്റിബോഡിക്ക് ആയുസ്സ് കുറവെന്ന് ബ്രിട്ടനിൽ നടന്ന പഠനം വ്യക്തമാക്കുന്നു. ലണ്ടനിലെ ഇംപീരിയൽ കോളെജും വിപണി ഗവേഷണ സ്ഥാപനമായ ഇപ്‌സോസ് മോറിയും സംയുക്തമായാണ് ഗവേഷണം നടത്തിയത്. 75 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവരെ അപേക്ഷിച്ച് 18-നും 24നും ഇടയിൽ പ്രായമുള്ളവരിൽ ആന്റിബോഡികളുടെ നഷ്ടം മന്ദഗതിയിലാണെന്നാണ് കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്.Covid കോവിഡ് വൈറസുമായി ബന്ധപ്പെട്ട് ബ്രിട്ടനിൽ നടന്ന ഏറ്റവും വലിയ പഠനങ്ങളിൽ ഒന്നിൻ്റെ ഫലമാണ് പുറത്തു വന്നിരിക്കുന്നത്. ജൂൺ പകുതി മുതൽ സെപ്റ്റംബർ അവസാനം വരെ […]

  Read More

 • in

  30 ദശലക്ഷം ആരോഗ്യ പ്രവർത്തകർക്ക് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകും

  covid vaccine

  Covid Vaccine ആദ്യ ഘട്ടത്തിൽ വാക്സിൻ ലഭ്യമാക്കുക കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന 30 ദശലക്ഷം ഫ്രണ്ട് ലൈൻ വർക്കേഴ്സിനെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഈ 30 ദശലക്ഷത്തിൽ 7 ദശലക്ഷം ഡോക്ടർമാരും പാരാമെഡിക്കുകളും ഉൾപ്പെടുന്നു. കൂടാതെ 20 ദശലക്ഷം മറ്റു മുൻനിര ആരോഗ്യ പ്രവർത്തകർക്കും ആദ്യഘട്ടത്തിൽ തന്നെ വാക്സിൻ ലഭ്യമാക്കും. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചതാണ് ഇക്കാര്യം. 30 ദശലക്ഷം പേരുടെ വാക്സിനേഷനുള്ള അടിസ്ഥാന സൗകര്യങ്ങൾ നിലവിൽ രാജ്യത്തുണ്ടെന്ന് ഭൂഷൺ പറഞ്ഞു. കോൾഡ് […]

  Read More

 • in

  കോവിഡ്- 19 തെറ്റിദ്ധാരണകൾ നീക്കാം; ലോകാരോഗ്യ സംഘടന പറയുന്നത്

  post covid syndrome

  covid- 19 രാജ്യത്ത് ഏതാനും ദിവസമായി കോവിഡ് വൈറസ് വ്യാപനത്തിൽ കുറവു വന്നതായി കണക്കുകൾ കാണിക്കുന്നു. എന്നാൽ കേരളത്തിൽ കോവിഡ് വ്യാപനം ഉയർന്ന നിലയിലാണ്. മൂന്നു ലക്ഷത്തിലധികം പേർക്ക് സംസ്ഥാനത്ത് കോവിഡ് ബാധിച്ചിട്ടുണ്ട്. 3,14,000-ത്തിലേറെ രോഗികളുള്ള ഡൽഹി മാത്രമാണ് കേരളത്തിനു മുന്നിലുള്ളത്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനത്തിന് മുകളിൽ എത്തിയിരിക്കുന്നു. ദേശീയ ശരാശരി 10 ശതമാനം ആയിരിക്കുമ്പോൾ വളരെ ഉയർന്ന തോതിലുള്ള സംസ്ഥാനത്തെ ടിപിആർ വ്യത്യസ്തമായ ചിത്രമാണ് മുന്നിൽ വെയ്ക്കുന്നത്. covid- 19  തുടക്കത്തിൽ […]

  Read More

 • in ,

  കോവിഡ് വാക്സിൻ അടുത്തവർഷം ആദ്യം തന്നെ ലഭ്യമാകുമെന്ന് ‌ ആരോഗ്യമന്ത്രി

  covid കൊറോണ വൈറസിനെതിരായ വാക്സിൻ രാജ്യത്ത് അടുത്ത വർഷം ആദ്യം ലഭ്യമാകുമെന്നും ഒന്നിലധികം ഉറവിടങ്ങളിൽ നിന്ന് വാക്സിനുകൾ ലഭിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ covid  “അടുത്ത വർഷം തുടക്കത്തിൽ തന്നെ ഒന്നിലധികം ഉറവിടങ്ങളിൽ നിന്ന് രാജ്യത്ത് വാക്സിൻ ലഭ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് വാക്സിൻ വിതരണം എങ്ങനെ വ്യാപിപ്പിക്കാം, ആർക്കാണ് അത് ആദ്യം ലഭ്യമാക്കേണ്ടത് എന്നതിനെപ്പറ്റിയെല്ലാം വിദഗ്ധ ഗ്രൂപ്പുകൾ തന്ത്രങ്ങൾ ആവിഷ്കരിക്കുകയും ആസൂത്രണം ചെയ്യുകയുമാണ്. കോൾഡ് ചെയിൻ സൗകര്യങ്ങൾ ശക്തിപ്പെടുത്തണം, ”ഡോ. ഹർഷവർധൻ  പറഞ്ഞു. നിലവിൽ, […]

  Read More

Load More
Congratulations. You've reached the end of the internet.