കണ്ണിന്റെ ആരോഗ്യം കാക്കാൻ ശീലമാക്കാം ഇവ
മനുഷ്യനെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യം ഉള്ള അവയവങ്ങളിൽ ഒന്നാണ് കണ്ണ് .കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല എന്നൊക്കെ പറയാറില്ലേ ..അതെ ,കണ്ണ് അത്രകണ്ട് പ്രാധാന്യമർഹിക്കുന്ന ഒന്നാണ് . നമ്മുടെ കാഴ്ചയ്ക്ക് അല്പം മങ്ങൽ സംഭവിച്ചാൽ അത് നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കാവുന്ന പ്രശ്നങ്ങൾ എന്തൊക്കെയായിരിക്കും ? അപ്പോൾ അത്ര പ്രധാനപ്പെട്ട നമ്മുടെ കണ്ണിന് പ്രത്യേക പരിചരണം അത്യാവശ്യമാണ് . വളരെ ശ്രദ്ധയോടെ പ്രാധാന്യം കൊടുത്ത് സംരക്ഷിക്കേണ്ട ഒന്നാണ് കണ്ണ് എന്ന ബോധ്യം ആദ്യം നമ്മുക്ക് ഉണ്ടാവണം . ശരിയായ നേത്ര പരിപാലനത്തിലൂടെ മാത്രമേ നല്ല കാഴ്ചശക്തി നിലനിർത്താൻ സാധിക്കുകയുള്ളു .മാത്രമല്ല നല്ല പരിപാലനത്തിലൂടെ വാർധക്യസഹജമായി ഉണ്ടായേക്കാവുന്ന നേത്ര രോഗങ്ങളെ ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിക്കും. നേത്ര പരിപാലനത്തിൽ ചെയ്യേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
സമീകൃതാഹാരം കഴിക്കുക
ഇലക്കറികൾ, മത്സ്യം എന്നിവ ഭക്ഷണക്രമത്തിൽ ഉൾപെടുത്തുക . വിറ്റാമിൻ എ, സി എന്നിവ പോലുള്ള ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഉറപ്പായും കഴിക്കുക . പല ഭക്ഷണങ്ങളിലും, പ്രത്യേകിച്ച് സാൽമൺ പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങളിൽ,കണ്ണിന്റെ ആരോഗ്യത്തിന് അവശ്യമായ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, അവ കാഴ്ചയുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്.
നല്ല ഉറക്കം
നല്ല ഉറക്കം എപ്പോഴും ആരോഗ്യത്തിന് വളരെ പ്രധാനമാണ്. നന്നായി ഉറങ്ങുന്ന ആളുകൾ മാനസികമായും ശാരീരികമായും ഉന്മേഷവാന്മാരായി കാണപ്പെടാറുണ്ട് . കൂടാതെ നമ്മുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുവാനും ,പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും നല്ല ഉറക്കം കൊണ്ട് സാധിക്കും . . ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ കണ്ണിന് ക്ഷിണം തോന്നുകയും കണ്ണിന് ചുറ്റും കറുപ്പ് നിറം പിടിക്കുകയും ചെയ്യുന്നു. കൂടാതെ കണ്ണിന് പിരിമുറുക്കവും ഉണ്ടാവും
സൺഗ്ലാസുകൾ ധരിക്കുക
പുറത്തുപോകുമ്പോൾ സൺഗ്ലാസുകൾ ധരിക്കുവാൻ മറക്കരുത് . സൂര്യന്റെ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സൺഗ്ലാസുകൾ നമ്മുടെ കണ്ണുകളെ സംരക്ഷിക്കുന്നു. സൺഗ്ലാസുകൾ വാങ്ങുമ്പോൾ വളരെ നിലവാരമുള്ള നോക്കി വാങ്ങുക . അമിതമായ അൾട്രാവയലറ്റ് ഏറ്റാൽ തിമിരം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സൺഗ്ലാസുകൾ വാങ്ങുമ്പോൾ, 100 ശതമാനം UVA, UVB സംരക്ഷണം നൽകുന്നവ തന്നെ തെരഞ്ഞെടുക്കുക.
കണ്ണുകളിൽ അനാവശ്യ സ്പർശനം ഒഴിവാക്കുക
ഏറ്റവും പ്രധാനമായ ഒരു കാര്യം അനാവശ്യമായി കണ്ണുകളിൽ സ്പർശിക്കുന്നത് ഒഴുവാക്കുക . അഥവാ സ്പർശിക്കുന്നുയെങ്കിൽ കൈകൾ നല്ലപോലെ ശുദ്ധി വൃത്തിയാക്കിയതിന് ശേഷം സ്പർശിക്കുക . കാരണം കൈകളിൽ ധാരാളം അണുക്കളും ബാക്ടീരിയകളും ഉണ്ടാവും അത് നമ്മൾ സ്പർശിക്കുന്നതിലൂടെ അവ കണ്ണുകളിലേക്ക് പ്രവേശിക്കുന്നു. ഇത് ബാക്ടീരിയ കൺജങ്ക്റ്റിവിറ്റിസ് പോലുള്ള അണുബാധകൾക്ക് കാരണമാകുന്നു.
സ്ക്രീൻ സമയം കുറയ്ക്കണം
അമിതമായി മൊബൈൽ കമ്പ്യൂട്ടർ ടിവി ഉപയോഗം കുറയ്ക്കുക. ദീർഘനേരം ഇവയുടെ സ്‌ക്രീനിൽ നോക്കിരിക്കുന്നത് നമ്മുടെ കാഴ്ചയ്ക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഒട്ടും നല്ലതല്ല . നമ്മുടെ കണ്ണുകൾക്ക് കേടുപാടുകൾ വരുത്താൻ കഴിവുള്ള ഒരുതരം നീല വെളിച്ചം ഈ ഉപകരണങ്ങൾ പുറപ്പെടുവിക്കുന്നു. ഈ ഉപകരണങ്ങളിൽ നിന്ന് പുറപ്പെടുവിക്കുന്ന നീലവെളിച്ചം മാക്കുലാര്‍ ഡീജനറേഷന് (macular degeneration) കാരണമാകും, ഇത് കാഴ്ച നഷ്ടപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. റെറ്റിനയുടെ മധ്യഭാഗത്തു കേടുപാടുകൾ സംഭവിക്കുമ്പോഴാണ് മാക്കുലാര്‍ ഡീജനറേഷൻ സംഭവിക്കുന്നത്.അകാലത്തിൽ തന്നെ കണ്ണുകൾക്ക് പ്രായമാകുകയും ചെയ്യുന്നു .