Movie prime

അമിത്ഷാ ഇന്ത്യയുടെ ഉരുക്കുമനുഷ്യനെന്ന് മുകേഷ് അംബാനി

“അമിത് ഭായ്, നിങ്ങളൊരു യഥാർഥ കർമയോഗിയാണ്. രാജ്യത്തിൻറെ യഥാർഥ ഉരുക്കുമനുഷ്യനാണ് താങ്കൾ. ഗുജറാത്തും ഇപ്പോൾ ഇന്ത്യയും അങ്ങയെപ്പോലൊരു നേതാവിനെ ലഭിച്ചതിലൂടെ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു” അമിത്ഷായെ വാനോളം പുകഴ്ത്തി മുകേഷ് അംബാനി. ഇന്ത്യയുടെ ഉരുക്കുമനുഷ്യനും രാജ്യം കണ്ട യഥാർഥ കർമയോഗിയുമാണ് ബി ജെ പി നേതാവും കേന്ദ്ര പ്രതിരോധ മന്ത്രിയുമായ അമിത് ഷാ എന്നാണ് അംബാനിയുടെ വാഴ്ത്തൽ. പണ്ഡിറ്റ് ദീൻ ദയാൽ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ സംബന്ധിക്കവെയാണ് അമിത് ഷായെ അടുത്തിരുത്തി മുകേഷ് അംബാനി അദ്ദേഹത്തെ പുകഴ്ത്തിയത്. ഇന്ത്യയുടെ ഉരുക്കുമനുഷ്യനെന്ന് അറിയപ്പെടുന്നത് സർദാർ More
 
അമിത്ഷാ ഇന്ത്യയുടെ ഉരുക്കുമനുഷ്യനെന്ന് മുകേഷ് അംബാനി

“അമിത് ഭായ്, നിങ്ങളൊരു യഥാർഥ കർമയോഗിയാണ്. രാജ്യത്തിൻറെ യഥാർഥ ഉരുക്കുമനുഷ്യനാണ് താങ്കൾ. ഗുജറാത്തും ഇപ്പോൾ ഇന്ത്യയും അങ്ങയെപ്പോലൊരു നേതാവിനെ ലഭിച്ചതിലൂടെ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു”

അമിത്ഷായെ വാനോളം പുകഴ്ത്തി മുകേഷ് അംബാനി. ഇന്ത്യയുടെ ഉരുക്കുമനുഷ്യനും രാജ്യം കണ്ട യഥാർഥ കർമയോഗിയുമാണ് ബി ജെ പി നേതാവും കേന്ദ്ര പ്രതിരോധ മന്ത്രിയുമായ അമിത് ഷാ എന്നാണ് അംബാനിയുടെ വാഴ്ത്തൽ. പണ്ഡിറ്റ് ദീൻ ദയാൽ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ സംബന്ധിക്കവെയാണ് അമിത് ഷായെ അടുത്തിരുത്തി മുകേഷ് അംബാനി അദ്ദേഹത്തെ പുകഴ്ത്തിയത്.

ഇന്ത്യയുടെ ഉരുക്കുമനുഷ്യനെന്ന് അറിയപ്പെടുന്നത് സർദാർ വല്ലഭായ് പട്ടേലാണ്. സ്വാതന്ത്ര്യത്തിനു ശേഷം നാട്ടുരാജ്യങ്ങളുടെ ലയന വിഷയത്തിൽ പട്ടേൽ കൈക്കൊണ്ട ഉറച്ച നിലപാടുകളും ഉപപ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നീ നിലകളിൽ സ്വീകരിച്ച നടപടികളുമാണ് പട്ടേലിന് ഉരുക്കുമനുഷ്യൻ എന്ന വിശേഷണം സമ്മാനിച്ചത്. “അമിത് ഭായ്, നിങ്ങളൊരു യഥാർഥ കർമയോഗിയാണ്. രാജ്യത്തിൻറെ യഥാർഥ ഉരുക്കുമനുഷ്യനാണ് താങ്കൾ. ഗുജറാത്തും ഇപ്പോൾ ഇന്ത്യയും അങ്ങയെപ്പോലൊരു നേതാവിനെ ലഭിച്ചതിലൂടെ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.” – അംബാനി പറഞ്ഞു.

അമിത്ഷായുടെ കൈകളിൽ രാജ്യം ഭദ്രമാണ് എന്ന് അഭിപ്രായപ്പെട്ട അംബാനി അദ്ദേഹത്തോട് അതിരുകളില്ലാതെ സ്വപ്‌നങ്ങൾ കാണാൻ ആവശ്യപ്പെട്ടു. ആ സ്വപ്നങ്ങളാണ് ഭാവി ഇന്ത്യയെ നിർമിക്കുകയെന്നും അഭിപ്രായപ്പെട്ടു.

2014 വരെ രാജ്യം ഒട്ടേറെ സാമ്പത്തിക കുഴപ്പങ്ങളിലൂടെ കടന്നു പോകുകയായിരുന്നെന്നും ബി ജെ പി അധികാരത്തിൽ വന്നതോടെ രാജ്യം മാറ്റത്തിന്റെ പാതയിലാണെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയായി രാജ്യത്തെ മാറ്റിയത് തങ്ങളാണ് എന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യയെ അഞ്ചു ട്രില്യൺ അമേരിക്കൻ ഡോളറിന്റെ സാമ്പത്തിക ശക്തിയാക്കി മാറ്റാനുള്ള നരേന്ദ്രമോദി സർക്കാരിന്റെ ശ്രമങ്ങളെയും അംബാനി പുകഴ്ത്തി.