in

“അമ്മ” എന്ന ദിവ്യനാമം വഹിക്കുന്ന താരസംഘടനയിൽ നിന്ന് രാജിവെയ്ക്കാൻ തന്റേടം കാണിച്ച പാർവതിയെ ഞാൻ അഭിനന്ദിക്കുന്നു; ശ്രീകുമാരൻ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റ്

AMMA
അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയിൽ നിന്ന് രാജിവെച്ച നടി പാർവതി തിരുവോത്തിനെ അഭിനന്ദിച്ച് പ്രശസ്ത ഗാന രചയിതാവ് ശ്രീകുമാരൻ തമ്പി. സംഘടിതമായ എതിർപ്പുകളും നഷ്ടങ്ങളും ഉണ്ടാകും എന്നറിഞ്ഞിട്ടും തൻ്റേടത്തോടെ നിലപാടെടുത്ത പാർവതിയിൽ നിന്നാണ് യഥാർഥ സ്ത്രീത്വം എന്താണെന്ന് സിനിമാരംഗത്തെ കലാകാരികൾ തിരിച്ചറിയേണ്ടതെന്ന് ശ്രീകുമാരൻ തമ്പി തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. മലയാള സിനിമയിലെ സമാനതകൾ ഇല്ലാത്ത നടി എന്ന് പാർവതിയെ വിശേഷിപ്പിക്കുന്ന പോസ്റ്റിൽ പേരെടുത്ത് പറയുന്നില്ലെങ്കിലും ഇടവേള ബാബുവിനെ രൂക്ഷമായി പരിഹസിക്കുന്നുണ്ട്. “ഒട്ടും അർഹതയില്ലാതെ പ്രധാന സ്ഥാനത്തെത്തിയ ഒരു എക്സ്ട്രാ നടൻ” എന്നാണ് ഇടവേളയെ ശ്രീകുമാരൻ തമ്പി വിശേഷിപ്പിക്കുന്നത്. ഒട്ടേറെ സ്ത്രീപക്ഷ സിനിമകൾ ചെയ്യുകയും സ്ത്രീ വിമോചനത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന താൻ പാർവതിയുടെ സ്ത്രീപക്ഷ നിലപാടിനെ മാനിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്. AMMA

ശ്രീകുമാരൻ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ രൂപത്തിൽ വായിക്കാം.

“അമ്മ” എന്ന ദിവ്യനാമം വഹിക്കുന്ന(?) താരസംഘടനയിൽ നിന്ന് ഈയവസരത്തിൽ രാജി വെയ്ക്കാൻ തന്റേടം കാണിച്ച മികച്ച അഭിനേത്രിയായ പാർവതി തിരുവോത്തിനെ ഞാൻ അഭിനന്ദിക്കുന്നു. അഭിനയജീവിതത്തിൽ തൽപ്പര കക്ഷികളുടെ സംഘടിതമായ എതിർപ്പുമൂലം, ഒരുപക്ഷേ, ഭൗതിക നഷ്ടങ്ങൾ ഉണ്ടായേക്കാം എന്നറിഞ്ഞിരുന്നും ഇങ്ങനെയൊരു ധൈര്യം കാണിച്ച ഈ കലാകാരിയിൽ നിന്നാണ് യഥാർത്ഥ സ്ത്രീത്വം എന്താണെന്ന് നമ്മുടെ സിനിമാരംഗത്തെ കലാകാരികൾ തിരിച്ചറിയേണ്ടത്.

ഒട്ടും അർഹതയില്ലാതെ ഒരു പ്രധാന സ്ഥാനത്തെത്തിയ എക്സ്ട്രാനടന്റെ “കളിതമാശ”യായി വേണമെങ്കിൽ പാർവതിക്ക് അയാളുടെ അഭിപ്രായത്തെ തള്ളിക്കളയാമായിരുന്നു. “അൽപ്പന് ഐശ്വര്യം വന്നാൽ അർദ്ധരാത്രിക്കു കുട പിടിക്കും” എന്നാണല്ലോ പഴമൊഴി. അങ്ങനെ ചെയ്യാതെ നടികളുടെ അഭിമാനം നിലനിർത്തിയതാണ് പാർവതിയുടെ മേന്മ.

ഇന്നത്തെ മലയാളസിനിമയിലെ സമാനതകളില്ലാത്ത നടിയാണ് പാർവതി എന്ന് ചാർളി, എന്ന് നിന്റെ മൊയ്തീൻ, ടേക് ഓഫ്, ഉയരെ, QARIB QARIB SINGLLE (Hindi) എന്നീ സിനിമകളിലെ പാർവതിയുടെ അഭിനയം കണ്ട എനിക്ക് ധൈര്യമായി പറയാൻ കഴിയും.

ഷീല, ശാരദ, കെ.ആർ.വിജയ, ലക്ഷ്മി, ശ്രീവിദ്യ, ജയഭാരതി, സീമ, വിധുബാല, നന്ദിത ബോസ്, പൂർണിമ ജയറാം, ഉർവശി, മേനക, രോഹിണി തുടങ്ങിയ എല്ലാ വലിയ നടികളെയും കഥാപാത്രങ്ങളാക്കി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും നിർമിക്കുകയും ചെയ്ത ചലച്ചിത്രകാരനാണ് ഞാൻ.

സ്ത്രീവിമോചനം വിഷയമാക്കി ‘മോഹിനിയാട്ടം’ എന്ന നായകനില്ലാത്ത
ആദ്യത്തെ സ്ത്രീപക്ഷ സിനിമ നിർമ്മിച്ച സംവിധായകനുമാണ്.
പാർവതി തിരുവോത്തിന്റെ ഈ സ്ത്രീപക്ഷ നിലപാടിനെ ഞാൻ മാനിക്കുന്നു.

"അമ്മ" എന്ന ദിവ്യനാമം വഹിക്കുന്ന (? ) താരസംഘടനയിൽ നിന്ന് ഈയവസരത്തിൽ രാജി വെയ്ക്കാൻ തന്റേടം കാണിച്ച മികച്ച അഭിനേത്രിയായ…

Posted by Sreekumaran Thampi on Monday, 12 October 2020

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

queer

കൺവേർഷൻ തെറാപ്പി നിരോധിക്കണം; ക്വിയർ ഗ്രൂപ്പുകൾ ഹൈക്കോടതിയിൽ

സ്റ്റാൻ സ്വാമിയുടെ അറസ്റ്റ് മനുഷ്യാവകാശ ലംഘനം; പ്രമുഖരായ 2,000 പേർ ഒപ്പിട്ട ഹർജി മുഖ്യമന്ത്രിക്ക്