Movie prime

കൊറോണ ബോധവത്കരണത്തിന് ക്വിസുമായി ആരോഗ്യ കേരളവും ജില്ലാ മെഡിക്കല്‍ ഓഫീസും

തിരുവനന്തപുരം: കോവിഡ് –19 ബോധാവത്കരണത്തിനായി ആരോഗ്യ കേരളവും തിരുവനന്തപുരം ജില്ലാ മെഡിക്കല് ഓഫീസ് സംയുക്തമായി ഓണ്ലൈന് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. കോവിഡ് –19നെക്കുറിച്ചുള്ള അറിവ് പരിശോധിക്കുന്നതിനായി ഇത് വരെയുള്ള സര്ക്കാര്, ലോകാരോഗ്യ സംഘടന തുടങ്ങിയവരുടെ മാര്ഗനിര്ദേശങ്ങളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങളായിരിക്കും ക്വിസ്സില് ഉണ്ടായിരിക്കുക. ക്വിസ്സില് 90% നേടുന്നവർക്ക് സർട്ടിഫിക്കറ്റും നല്കുന്നുണ്ട്. ചൈനയിൽ 2019 നവംബറിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത കോവിഡ് രോഗം ലോകമെമ്പാടും പടർന്നു പിടിക്കുകയായിരുന്നു. ഈ മഹാമാരിയെ നിയന്ത്രണ വിധേയമാക്കുന്നതിനുള്ള പരിശ്രമത്തിലാണ് നാം എല്ലാവരും. കോവിഡിനെക്കുറിച്ച് എന്തെല്ലാം More
 
കൊറോണ ബോധവത്കരണത്തിന് ക്വിസുമായി ആരോഗ്യ കേരളവും ജില്ലാ മെഡിക്കല്‍ ഓഫീസും

തിരുവനന്തപുരം: കോവിഡ് ‌–19 ബോധാവത്കരണത്തിനായി ആരോഗ്യ കേരളവും തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസ് സംയുക്തമായി ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. കോവിഡ് ‌–19നെക്കുറിച്ചുള്ള അറിവ് പരിശോധിക്കുന്നതിനായി ഇത് വരെയുള്ള സര്‍ക്കാര്‍, ലോകാരോഗ്യ സംഘടന തുടങ്ങിയവരുടെ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങളായിരിക്കും ക്വിസ്സില്‍ ഉണ്ടായിരിക്കുക. ക്വിസ്സില്‍ 90% നേടുന്നവർക്ക് സർട്ടിഫിക്കറ്റും നല്‍കുന്നുണ്ട്.

ചൈനയിൽ 2019 നവംബറിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത കോവിഡ് രോഗം ലോകമെമ്പാടും പടർന്നു പിടിക്കുകയായിരുന്നു. ഈ മഹാമാരിയെ നിയന്ത്രണ വിധേയമാക്കുന്നതിനുള്ള പരിശ്രമത്തിലാണ് നാം എല്ലാവരും. കോവിഡിനെക്കുറിച്ച് എന്തെല്ലാം കാര്യങ്ങൾ നിങ്ങൾക്കറിയാം? കോവിഡ് ‌–19 നെ കുറിച്ചുള്ള അറിവൊന്നു പരിശോധിച്ചാലോ? ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ കണ്ടെത്താനാകുമോയെന്നു ശ്രമിക്കൂ…

ആരോഗ്യകേരളം തിരുവനന്തപുരവും ജില്ലാ മെഡിക്കൽ ഓഫീസും സംയുക്തമായി തയ്യാറാക്കിയ കോവിഡ് 19 ക്വിസ് മത്സരത്തിൽ രണ്ട് ലെവലുകൾ ഉണ്ട്. ആദ്യത്തെ ലെവൽ വിജയിക്കുന്നവർക്ക് രണ്ടാമത്തെ ലെവലിലും മത്സരിക്കാവുന്നതാണ്. ഒരോ ലെവലിലും 10 ചോദ്യങ്ങൾ വീതം ഉണ്ടാക്കും. ഒരു ചോദ്യം പൂർത്തീകരിക്കാനായി 30 സെക്കന്റാണ് സമയ പരിധി.

90% നേടുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കുന്നു….
http://quiz.nhmtvm.com/