in

പരിധിവിട്ട് ക്വാറികൾക്ക് അനുമതി നൽകിയവർക്ക് രാജമലയിൽ ദുഃഖിക്കാൻ അവകാശമുണ്ടോ?

Bakul Geeth

രണ്ട് പ്രളയം കൊണ്ട് പഠിക്കാത്ത സർക്കാർ നൂറ്റി അറുപതോളം ക്വാറികൾക്ക് അനുമതി നൽകി. കരിങ്കൽ ക്വാറികളിൽ നിന്നും ജനവാസ കേന്ദ്രത്തിലേക്ക് ഉള്ള ദൂരം നേരത്തെ 100 മീറ്ററായിരുന്നത് ഇടതുപക്ഷ സർക്കാർ 50 മീറ്റർ ആക്കി ചുരുക്കി. ഈയടുത്ത് ഹരിത ട്രിബ്യൂണൽ ഈ പരിധി 200 മീറ്റർ ആക്കി ഉയർത്തുകയും സർക്കാരിന്റേത് അപര്യാപ്തമായ തീരുമാനമെന്ന് വിമർശിക്കുകയും ചെയ്തു.  Bakul Geeth

പരിസ്ഥിതി പ്രവർത്തകയും ആക്റ്റിവിസ്റ്റുമായ ബകുൾ ഗീത് എഴുതുന്നു

ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്ന പരിസ്ഥിതിലോല പ്രദേശങ്ങളിൽ ഉൾപ്പെട്ട പ്രധാന ഇടങ്ങളാണ് ബ്രഹ്മഗിരി മലനിരകളും ഇടുക്കിയിലെ മൂന്നാറും ഇരവികുളവും പരിസര പ്രദേശങ്ങളും. കർണ്ണാടകയിലെ തലക്കാവേരിയിലും കേരളത്തിലെ രാജമലയിലും അടുത്തടുത്ത ദിവസങ്ങളിലായി ഉണ്ടായ ഉരുൾപൊട്ടൽ ഗാഡ്ഗിൽ കമ്മിറ്റി നിർദ്ദേശങ്ങളെയും കണ്ടെത്തലുകളേയും 100 ശതമാനം ശരിവെയ്ക്കുന്നതാണ്. നിലവിലുള്ള ദേശീയോദ്യാനം, വന്യജീവി സങ്കേതം, റിസർവുകൾ എന്നിവയ്ക്കു പുറമേ ഗാഡ്ഗിൽ സമിതി കണ്ടെത്തിയ അതിലോല പ്രദേശങ്ങളാണ് ഇവ.

അതിലോല മേഖലകളിൽ പാറപൊട്ടിക്കലും ഖനനവും എല്ലാം നിർത്തലാക്കാൻ ശുപാർശ ചെയ്യുന്ന റിപ്പോർട്ട് കണ്ടില്ലെന്ന് നടിക്കുന്നത് പ്രകൃതി ദുരന്തങ്ങളെ ക്ഷണിച്ച് വരുത്തലാണ്. അതിരപ്പിള്ളി പദ്ധതിയെ പരസ്യമായി എതിർക്കാത്തതും കരാർ പുതുക്കി മുന്നോട്ടു പോകുന്നതും ഇടത് പക്ഷ സർക്കാരാണ്. അതിലോല പ്രദേശത്തിലുൾപ്പെട്ട അതിരപ്പള്ളിയിൽ പുതിയൊരു പദ്ധതി വേണ്ട എന്നാണ് സമിതി നിർദേശം. ഇത് ഭാവിയിൽ വരുത്തി വെയ്ക്കുന്ന ഭവിഷത്ത് ഇതിനോടകം പല ആവർത്തി ചർച്ച ചെയ്തിട്ടും മനസ്സിലാകാത്ത ഭരണകൂടം കരാർ പുതുക്കി മുന്നോട്ടു പോവുകയാണ്.

രണ്ട് പ്രളയം കൊണ്ട് പഠിക്കാത്ത സർക്കാർ നൂറിൽപ്പരം(നൂറ്റി അറുപതോളം) ക്വാറികൾക്ക് അനുമതി നൽകി. കരിങ്കൽ ക്വാറികളിൽ നിന്നും ജനവാസ കേന്ദ്രത്തിലേക്ക് ഉള്ള ദൂരം നേരത്തെ 100 മീറ്ററായിരുന്നത് ഇടതുപക്ഷ സർക്കാർ 50 മീറ്റർ ആക്കി ചുരുക്കി. ഈയടുത്ത് ഹരിത ട്രിബ്യൂണൽ ഈ പരിധി 200 മീറ്റർ ആക്കി ഉയർത്തുകയും സർക്കാരിന്റേത് അപര്യാപ്തമായ തീരുമാനമെന്ന് വിമർശിക്കുകയും ചെയ്തു.

മലയോര മേഖലകളിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുമ്പോൾ അതിന് ഇരകളാവുന്ന ഭൂരിപക്ഷവും ശരാശരിയിൽ താഴെ വരുന്ന ജനവിഭാഗമാണ്. നഷ്ടപരിഹാരം നൽകുക
(ലഭിക്കാത്തവരും ഉണ്ട് ) എന്നതിനപ്പുറത്തേക്ക് ഇവരുടെ ജീവിത സാഹചര്യങ്ങളെ പറ്റി പഠിക്കാനോ വേണ്ട ഇടപെടലുകൾ നടത്താനോ സർക്കാർ മുന്നോട്ടു വരുന്നില്ല.

ദുരന്തങ്ങൾ സ്വാഭാവികമായി ആവർത്തിക്കപ്പെടുന്നതല്ല. മറിച്ച് മനുഷ്യന്റെ ഇടപെടലുകൾ മൂലം സൃഷ്ടിക്കപ്പെടുന്നതാണ്.
ജനിതക മാറ്റം സംഭവിച്ച വിത്തുകൾ, പ്ലാസ്റ്റിക്, പാറമടകൾ, അനധികൃത ഖനനം ഇവയെല്ലാം നിർത്തലാക്കേണ്ടത് പശ്ചിമഘട്ടത്തിന്റെ നിലനിൽപ്പിനും, അതിലൂടെ മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങളെ ഭൂമുഖത്ത് നിന്നും തുടച്ച് നീക്കാതിരിക്കാനും കൂടിയാണ്.

ജൈവ വൈവിധ്യത്തിന്റെ അടിസ്ഥാനത്തിലെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട 35 പ്രദേശങ്ങളിൽ ഒന്നും, അതിൽ നിന്നും ഏറെ പ്രത്യേകതയുള്ള 8 ഇടങ്ങളിൽ ഒന്നുമായ പശ്ചിമഘട്ടം സംരക്ഷിക്കാൻ ഇനി ആർക്കാണ് സാധിക്കുക?
പരിധിവിട്ട് ക്വാറികൾക്ക് അനുമതി നൽകിയവർക്ക് രാജമലയിൽ ദുഃഖിക്കാൻ അവകാശമുണ്ടോ ?

ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്ന പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഉൾപ്പെട്ട പ്രധാന ഇടങ്ങളാണ് ബ്രഹ്മഗിരി മലനിരകളും…

Posted by Bakul Geeth on Sunday, 9 August 2020

 

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

prasanth bhushan

പ്രശാന്ത് ഭൂഷന്റെ ഖേദപ്രകടനം അംഗീകരിക്കാതെ സുപ്രീം കോടതി

chetan bhagat

സിനിമാ സ്റ്റൈലിൽ പുതിയ പുസ്തകത്തിൻ്റെ പ്രൊമോഷനുമായി ചേതൻ ഭഗത് സോഷ്യൽ മീഡിയയിൽ