Movie prime

1970-കളിലെ ഷാംപൂ സാഷെ വിപ്ലവത്തിൽ നിന്ന് ബാങ്കുകൾക്ക് പഠിക്കാനുണ്ട്: വിരൽ ആചാര്യ

viral acharya 2017 ജനുവരി മുതൽ 2019 ജൂലൈ വരെ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായിരുന്നു വിരൽ ആചാര്യ. ‘ഇന്ത്യയിലെ സാമ്പത്തിക സുസ്ഥിരത പുന:സ്ഥാപിക്കുന്നതിനുള്ള അന്വേഷണം’ എന്ന പുതിയ പുസ്തകത്തിലാണ് അദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ നിരീക്ഷണമുള്ളത്. ക്രെഡിറ്റ് ഓഫ് ടേക്ക് മന്ദഗതിയിലാക്കുക എന്ന നിർണായക വെല്ലുവിളി നേരിടുന്ന ഇന്ത്യയിലെ ബാങ്കുകൾ, 1970-കളുടെ അവസാനത്തിൽ എഫ്എംസിജി കമ്പനികൾ നടത്തിയ “ഷാംപൂ സാഷെ” വിപ്ലവത്തിൽ നിന്ന് പാഠം പഠിക്കണമെന്ന് റിസർവ് ബാങ്ക് മുൻ ഡെപ്യൂട്ടി ഗവർണർ വിരൽ ആചാര്യ. സാഷെ രൂപത്തിൽ ഷാംപൂ പുറത്തിറക്കിയപ്പോൾ More
 
1970-കളിലെ ഷാംപൂ സാഷെ വിപ്ലവത്തിൽ നിന്ന് ബാങ്കുകൾക്ക് പഠിക്കാനുണ്ട്: വിരൽ ആചാര്യ

viral acharya

2017 ജനുവരി മുതൽ 2019 ജൂലൈ വരെ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായിരുന്നു വിരൽ ആചാര്യ. ‘ഇന്ത്യയിലെ സാമ്പത്തിക സുസ്ഥിരത പുന:സ്ഥാപിക്കുന്നതിനുള്ള അന്വേഷണം’ എന്ന പുതിയ പുസ്തകത്തിലാണ് അദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ നിരീക്ഷണമുള്ളത്.

ക്രെഡിറ്റ് ഓഫ് ടേക്ക് മന്ദഗതിയിലാക്കുക എന്ന നിർണായക വെല്ലുവിളി നേരിടുന്ന ഇന്ത്യയിലെ ബാങ്കുകൾ, 19‌70-കളുടെ അവസാനത്തിൽ എഫ്എം‌സി‌ജി കമ്പനികൾ നടത്തിയ “ഷാംപൂ സാഷെ” വിപ്ലവത്തിൽ നിന്ന് പാഠം പഠിക്കണമെന്ന് റിസർവ് ബാങ്ക് മുൻ ഡെപ്യൂട്ടി ഗവർണർ വിരൽ ആചാര്യ.
സാഷെ രൂപത്തിൽ ഷാംപൂ പുറത്തിറക്കിയപ്പോൾ വലിയൊരു ജനവിഭാഗത്തിന് അത് വാങ്ങാനായി. അക്കാലത്തെ സാമ്പത്തിക സ്ഥിതിയനുസരിച്ച്, ഭൂരിഭാഗം പേർക്കും ബോട്ടിൽ രൂപത്തിലുള്ള ഷാംപൂ വാങ്ങാൻ കഴിയുമായിരുന്നില്ല. സാഷെ വിപ്ലവം എല്ലാം മാറ്റിമറിച്ചു. ബാങ്കുകൾക്ക് അതിൽ നിന്ന് പഠിക്കാനുണ്ട്.

വിളവെടുപ്പ് സമയത്ത് മാത്രം വരുമാനമുള്ള ഒരു കർഷകന് പ്രതിമാസ തവണകളായി ഒരു വർഷത്തെ വായ്പ തിരിച്ചടയ്ക്കാൻ ആവില്ല എന്ന് എല്ലാവർക്കുമറിയാം. അതിനാൽ ധനകാര്യ സേവന ദാതാക്കൾ പാക്കേജിംഗിന്റെ വലിപ്പം കുറയ്ക്കണം. ഇത്തരം ഫോർമുലകളെപ്പറ്റി പുനർചിന്ത വേണം.

2017 ജനുവരി മുതൽ 2019 ജൂലൈ വരെ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായിരുന്നു വിരൽ ആചാര്യ. ‘ഇന്ത്യയിലെ സാമ്പത്തിക സുസ്ഥിരത പുന:സ്ഥാപിക്കുന്നതിനുള്ള അന്വേഷണം’ എന്ന പുതിയ പുസ്തകത്തിലാണ് അദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ നിരീക്ഷണമുള്ളത്.

ലോകത്തെ ഏറ്റവും വലിയ “അണ്ടർ പെനിട്രേറ്റഡ് ”
(വേണ്ടത്ര കടന്നു ചെന്നിട്ടില്ലാത്ത) സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയെന്ന് ആചാര്യ പറയുന്നു. ഏകദേശം 50 ശതമാനത്തോളം ആളുകൾ ഇന്ത്യയിൽ അനൗപചാരിക മേഖലയിൽ ജോലി ചെയ്യുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഔപചാരിക മേഖലയിൽ തൊഴിലുള്ളവരെപ്പോലെ അവർ സമ്പാദിക്കുന്നുണ്ടാകാം. പക്ഷേ അവർ ബാങ്കിങ്ങ് സംവിധാനത്തിന് അദൃശ്യരായി തുടരുകയാണ്. അവർക്ക് വായ്പ ആവശ്യമുള്ളപ്പോഴും ബാങ്കുകൾ അത് നിഷേധിക്കുകയാണ്.

വായ്പ നൽകാൻ ബാങ്കുകൾ വലിയ ഈട് ആവശ്യപ്പെടും. എന്നാൽ ഒരു ശരാശരി ഇന്ത്യക്കാരന് അത് നൽകാൻ കഴിയില്ല. ബാങ്ക് വായ്പ നിഷേധിക്കപ്പെടുന്നതോടെ, അവർ എത്തിപ്പെടുന്നത് നിയമാനുസൃതമല്ലാതെ പ്രവർത്തിക്കുന്നതും അനൗപചാരിക രീതിയിൽ വായ്പ ലഭിക്കുന്നതുമായ മേഖലയിലാണ്. ചൈനയുടെ 208.7 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ ക്രെഡിറ്റ്-റ്റു-ജിഡിപി അനുപാതം വെറും 55.7 ശതമാനമായി തുടരുന്നതിന്റെ ഒരു കാരണം ഇതാണ്.

രാജ്യത്തെ ഔപചാരിക ധനകാര്യ സംവിധാനത്തിന് ഇവിടെ നിലവിലുള്ള കാഷ് ഫ്ലോ(പണമൊഴുക്ക്) രീതികൾ നന്നായി മനസിലാക്കാൻ കഴിഞ്ഞാൽ, അതിന് ഇന്ത്യൻ ഉപയോക്താക്കളുടെ തനതായ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുമെന്ന് വിരൽ ആചാര്യ പറയുന്നു. ഈ രീതിയിൽ മികച്ച സാങ്കേതികവിദ്യ കൂടി ഉപയോഗപ്പെടുത്തി, ഉയർന്ന വരുമാനമുള്ള രാജ്യങ്ങളുടെ ക്രെഡിറ്റ്-റ്റു-ജിഡിപി അനുപാതത്തിലേക്ക് ഉയർന്നു വരാൻ ഇന്ത്യയ്ക്ക് കഴിയും.

കാഷ്ഫ്ലോ അടിസ്ഥാനമായ വായ്പാ ലഭ്യത ഉറപ്പുവരുത്താനായാൽ രാജ്യത്തെ ഫിനാൻഷ്യൽ എക്സ്ക്ലൂഷന് (സാമ്പത്തിക ഒഴിവാക്കൽ) പരിഹാരമാകുമെന്നും ആചാര്യ അഭിപ്രായപ്പെടുന്നു.സുസ്ഥിരമായ ദീർഘകാല വളർച്ചയ്‌ക്ക് ഹ്രസ്വകാല വേദനകൾ സഹിക്കേണ്ടിവരും. അതു കൊണ്ടുതന്നെ അതിന്റെ ഗേറ്റ്കീപ്പർ ആകുന്നത് ഒട്ടും എളുപ്പമല്ല, തീർച്ചയായും ഇന്ത്യയിൽ അങ്ങനെയല്ലെന്ന് അദ്ദേഹം പറയുന്നു.

റിസർവ് ബാങ്കിന്റെ ഡെപ്യൂട്ടി ഗവർണർ എന്ന നിലയിൽ ഗവർണർമാരുമായോ സർക്കാരുമായോ സാമ്പത്തിക സ്ഥിരത പുനസ്ഥാപിക്കുന്ന കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല. ഡെപ്യൂട്ടി ഗവർണർ സ്ഥാനമൊഴിയാനുള്ള തീരുമാനത്തെപ്പറ്റിയും ആചാര്യ പുസ്തകത്തിൽ എഴുതുന്നുണ്ട്. അത് ശരിയായ നിലപാടായിരുന്നു എന്നാണ് അതേപ്പറ്റി പറയുന്നത്. കോവിഡ് തകർത്തെറിഞ്ഞ സമ്പദ്‌വ്യവസ്ഥയിൽ വീണ്ടെടുക്കൽ ആരംഭിക്കാനും ഇന്ത്യൻ ബാങ്കിംഗ് സംവിധാനത്തെ മികച്ച രീതിയിൽ പുന:സ്ഥാപിക്കാനും റിസർവ് ബാങ്കും സർക്കാരും പാടുപെടുന്ന സമയത്താണ് വിരൽ ആചാര്യയുടെ പുതിയ പുസ്തകം വരുന്നത്.