in

ഗർഭകാലത്തെ സൗന്ദര്യ സംരക്ഷണം 

pregnancy

ഗർഭധാരണ  സമയത്ത് ഉണ്ടാവുന്ന  ഹോർമോണൽ വ്യതിയാനങ്ങൾ  നിങ്ങളുടെ  ശരീരത്തിൽ നിരവധി മാറ്റങ്ങൾ ഉണ്ടാക്കുന്നതിനൊപ്പം തീർച്ചയായും  അത്  ചർമ്മത്തെയും മുടിയെയും ബാധിക്കുന്നു. അതുവരെ നിങ്ങൾ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ പാകമാകാതെ വരുന്നതുപോലെ തന്നെ അതുവരെ  സൗന്ദര്യ സംരക്ഷണത്തിന് നിങ്ങൾ  ചെയ്‌തിരുന്ന  കാര്യങ്ങൾ അപര്യാപ്തമോ നിഷ്ഫലമോ ആക്കുന്നു. ചില ഗർഭിണികൾക്ക് ഹോർമോൺ വ്യതിയാനങ്ങളുടെ ഫലമായി തിളക്കമുള്ള ചർമ്മം ലഭിക്കുന്നു, എന്നാൽ  മറ്റുചിലർക്ക്  ഇത് മുഖക്കുരു കറുത്ത  പാടുകൾ മുതലായവ ഉണ്ടാവുന്നു . ആരോഗ്യത്തോടുകൂടി  ശരിയായ ഭക്ഷണം കഴിക്കുന്നതിലൂടെ ഈ ഗർഭ  കാലഘട്ടം സുന്ദരമാക്കാം.  pregnancy

ഗർഭകാലഘട്ടത്തിൽ സുന്ദരിയാവാനുള്ള വഴികൾ 

1. ജലാംശം നിലനിർത്തുക, ശരിയായി കഴിക്കുക

നിങ്ങളുടെ ശരീരത്തിലെ വിഷാംശങ്ങളെ  ശുദ്ധീകരിക്കാൻ സഹായിക്കുന്നതിന് ദിവസം മുഴുവൻ  ധാരാളം വെള്ളം കുടിക്കുക. ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് കുഞ്ഞിന് നല്ലതാണെന്ന് മാത്രമല്ല, ചർമ്മത്തിലെ  മങ്ങലും  ക്ഷീണവും അകറ്റാൻ സഹായിക്കും .

2. മുഖക്കുരു ഉണ്ടാവുന്നത് തടയാം 

ഗർഭാവസ്ഥയിൽ മിക്കവർക്കും ചർമ്മത്തിലെ സ്വാഭാവികമായ തിളക്കം നഷ്ടപ്പെടാം അതിൽ  വിഷമിക്കേണ്ട. ദിവസത്തിൽ രണ്ടുതവണ സോപ്പ് രഹിത ഫേസ്വാഷ്  ഉപയോഗിച്ച് മുഖം കഴുകുക. വളരെ മൃദുവായി വേണം  ചർമ്മത്തെ  കഴുകി തുടക്കേണ്ടത്. ഒരിക്കലും  സ്‌ക്രബ് ചെയ്യുകയോ കുരുക്കൾ ഞെക്കി പൊട്ടിക്കുകയോ ചെയ്യരുത്. ഈ സമയങ്ങളിൽ  എണ്ണമയം കുറഞ്ഞ  മോയ്‌സ്ചുറൈസറുകളും മേക്കപ്പും തിരഞ്ഞെടുക്കുക.

3. സ്വയം ഒരു മാനിക്യൂവർ പെടിക്യൂവർനൽകുക

സാധാരണ ഈ സമയത്ത്  വേഗത്തിൽ നിങ്ങളുടെ നഖങ്ങൾ വളരുന്നതിനാൽ, മാനിക്യൂർ, പെഡിക്യൂർ  പതിവ് കാര്യമാക്കുക. ഇടയ്ക്ക് കുറച്ച് ചെറുചൂടുവെള്ളം എടുത്ത് കൈയും  കാലും അതിൽ  കുറച്ച് നേരം  മുക്കി വയ്ക്കുക.അതിന്  ശേഷം കുറച്ച് കൈയും കാലും സ്‌ക്രബ് ചെയ്യുകയും  നഖം വെട്ടി വൃത്തിയാക്കി നെയിൽ പോളിഷ് ഇടുകയും  ചെയ്യുക. 

4.  മുടി മിനുക്കൽ 
മുടിവെട്ടി വൃത്തിയായി  സൂക്ഷിക്കുക. അതിനായി കൂടുതൽ സമയം കളയേണ്ടതില്ല . മുടിയ്ക്ക് നിറം നൽകുക , മുടി അയൺ  ചെയ്യുക  അല്ലെങ്കിൽ ചുരുളിക്കുക  തുടങ്ങിയവ ഒന്നും ആദ്യ മൂന്ന് മാസം ചെയ്യുന്നത് സുരക്ഷിതമല്ല . അതിനുശേഷം നിങ്ങളുടെ ഡോക്ടറിന്റെ നിർദ്ദേശ പ്രകാരം  ചെയ്യാവുന്നതാണ്.

5. മേക്കപ്പ് ടിപ്പുകൾ

ലളിതമായ കാര്യങ്ങൾ ഉപയോഗിക്കുന്നതാവും ഈ കാലത്ത് നല്ലത് . ചിലർക്ക്  ഗർഭധാരണ സമയത്ത് നല്ല തിളക്കമുള്ള  മുഖം ലഭിക്കും. എന്നിരുന്നാലും ഈ ഹോർമോണുകളുടെയെല്ലാം ഫലമായി നിങ്ങൾക്ക് ചർമ്മം മങ്ങിപോകുകയാണെങ്കിൽ നിങ്ങൾ പുറത്തേക്ക് പോകുന്നതിനുമുമ്പ് അല്പം പ്രസ്സ്ഡ് പൗഡർ , ഐലൈനർ, ലിപ്സ്റ്റിക്ക് എന്നിവ ഉപയോഗിക്കാം .

7.  പല്ലുകൾ ശ്രദ്ധിക്കുക

ഗർഭിണികളായ സ്ത്രീകൾക്ക്  ദന്ത പ്രശ്‌നങ്ങൾ ഉണ്ടാവാറുണ്ട്  , ഇത് കുഞ്ഞിന്റെ ശരീര  ഭാരത്തെ സാരമായി  ബാധിക്കുമെന്നാണ്  പഠനങ്ങൾ പറയുന്നു . അതിനാൽ, നിങ്ങൾ നല്ല ദന്ത ശുചിത്വം പാലിക്കുന്നുണ്ടെന്ന്  ഉറപ്പ് വരുത്തുക.

 8 .സ്ട്രെച്ച് മാർക്കുകൾ

ഗർഭധാരണ മൂലം  സ്ട്രെച്ച് മാർക്ക് ഉണ്ടാവുന്നത് സർവ്വസാധാരണമാണ്  .  ഗർഭം  ധരിക്കുന്ന  നിമിഷം മുതൽ കൊക്കോ ബട്ടർ ക്രീം ഉപയോഗിക്കുന്നത് ഒരു പരിധി വരെ മാർക്ക് കുറയ്ക്കാൻ സഹായിക്കും. ആവണകണ്ണ  അല്ലെങ്കിൽ കറ്റാർ വാഴ ജെൽ ഉപയോഗിച്ച് മസാജ് ചെയ്യുന്നതും നല്ലതാണ് .

9 .മതിയായ ഉറക്കം നേടുക

എല്ലാ  ദിവസവും  രാത്രിയിൽ  കുറഞ്ഞത് എട്ട് മണിക്കൂർ ഉറങ്ങാൻ ശ്രമിക്കുക. നന്നായി ഉറങ്ങുന്നത് കണ്ണുകൾ നനയാതിരിക്കാനും ചർമ്മത്തെ മങ്ങിപോകാതിരിക്കുവാനും സഹായിക്കും . 

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

Instagram

ടിക്ടോക്കിന് സമാനമായി ഇന്‍സ്റ്റഗ്രാം ‘റീല്‍സ്’ ഇന്ത്യയില്‍ പുറത്തിറക്കി

എന്‍ഡോസള്‍ഫാന്‍ റിഹാബിലിറ്റേഷന്‍ വില്ലേജ് ശിലാസ്ഥാപനം നിര്‍വഹിച്ചു