in

ബ്രിട്ടനി സ്പിയേഴ്‌സ് തന്റെ പ്രശസ്തമായ ഗാനത്തിന്റെ വരികൾ കൊറോണകാലത്ത് മാറ്റിയെഴുതിയിരിക്കുന്നു

കൊറോണ വൈറസിനെതിരെ പോരാടാനും സോഷ്യൽ ഡിസ്റ്റൻസിങ് അവബോധം ആരാധകരിൽ സൃഷ്ഠിക്കാനും ഗായിക ബ്രിട്ടനി സ്പിയേഴ്‌സ് തന്റെ പ്രശസ്തമായ ഗാനം ‘ഹിറ്റ്‌ മീ ബേബി വൺ മോർ ടൈം’ ഗാനത്തിന്റെ വരികൾ ഒന്ന് മാറ്റിയെഴുതിരിക്കുകയാണ്.

90കളിലെ ഹിറ്റായ പാട്ടിന്റെ മാറ്റിയെഴുതിയ വരികളുടെ ചിത്രം ഗായിക തന്നെയാണ് ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടത്.

ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‌ത കാർട്ടൂൺ ഗ്രാഫിക്കൽ ചിത്രത്തിൽ സാനിറ്റയിസർ കുപ്പിയുമായി 38കാരിയായി ഗായിക നിൽക്കുന്നതിനൊപ്പം “മൈ ലോൺലിനെസ്സ് ഈസ്‌ കില്ലിംഗ് മീ” എന്ന വരികളിൽ കില്ലിംഗ് എന്ന വാക്ക് വെട്ടി പകരം ‘സേവിങ്’ എന്ന വാക്ക് ചേർത്തിരിക്കുകയാണ്. എന്റെ ഏകാന്തത എന്നെ കൊല്ലുന്നു എന്നതിന് പകരം രക്ഷിക്കുന്നു എന്നർത്ഥം.

 

കൂടാതെ എല്ലാ ആരോഗ്യ പ്രവർത്തകർക്കും ഗായിക അഭിവാദ്യമർപ്പിച്ചിട്ടുണ്ട്.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ഇന്ത്യ 2.9 കോടിയുടെ ഹൈഡ്രോക്സിക്ലോറോക്വീന്‍ അമേരിക്കയ്ക്ക് നൽകി 

പോലീസുകാരെ അണുവിമുക്തരാക്കാന്‍ മൊബൈല്‍ സാനിറ്റേഷന്‍ ബസ്