Movie prime

ലോകത്തെ ഏറ്റവും മികച്ച തൊഴിൽ ദാതാക്കളുടെ പട്ടിക ഫോർബ്സ് പുറത്തുവിട്ടു; ഒന്നാം സ്ഥാനം സാംസങ്ങിന്.

Forbes 2020-ലെ ലോകത്തെ ഏറ്റവും മികച്ച തൊഴിൽ ദാതാക്കളുടെ പട്ടിക ഫോർബ്സ് പുറത്തുവിട്ടു. 58 രാജ്യങ്ങളിൽ നിന്നുള്ള ബഹുരാഷ്ട്ര കമ്പനികളിലെ1,60,000-ത്തോളം ഫുൾ ടൈം, പാർട്ട് ടൈം ജീവനക്കാരിൽ നടത്തിയ സർവേ പ്രകാരമാണ് മികച്ച തൊഴിൽ ദാതാക്കളെ കണ്ടെത്തിയത്. വിപണി ഗവേഷണ സ്ഥാപനമായ സ്റ്റാറ്റിസ്റ്റയുമായി ചേർന്നാണ് ഫോർബ്സ് സർവേ നടത്തിയത്. Forbes നാൽപ്പത്തഞ്ച് രാജ്യങ്ങളിൽ ആസ്ഥാനങ്ങളുള്ള 750 ബഹുരാഷ്ട്ര കമ്പനികളും വൻകിട കോർപറേഷനുകളുമാണ് പട്ടികയിൽ ഉള്ളത്. റാങ്കിങ്ങ് പ്രകാരം താഴെ പറയുന്നവയാണ് ലോകത്തെ മികച്ച പത്ത് കമ്പനികൾ. 1. More
 
ലോകത്തെ ഏറ്റവും മികച്ച തൊഴിൽ ദാതാക്കളുടെ പട്ടിക ഫോർബ്സ് പുറത്തുവിട്ടു; ഒന്നാം സ്ഥാനം സാംസങ്ങിന്.

Forbes
2020-ലെ ലോകത്തെ ഏറ്റവും മികച്ച തൊഴിൽ ദാതാക്കളുടെ പട്ടിക ഫോർബ്സ് പുറത്തുവിട്ടു. 58 രാജ്യങ്ങളിൽ നിന്നുള്ള ബഹുരാഷ്ട്ര കമ്പനികളിലെ1,60,000-ത്തോളം ഫുൾ ടൈം, പാർട്ട് ടൈം ജീവനക്കാരിൽ നടത്തിയ സർവേ പ്രകാരമാണ് മികച്ച തൊഴിൽ ദാതാക്കളെ കണ്ടെത്തിയത്. വിപണി ഗവേഷണ സ്ഥാപനമായ സ്റ്റാറ്റിസ്റ്റയുമായി ചേർന്നാണ് ഫോർബ്സ് സർവേ നടത്തിയത്. Forbes

നാൽപ്പത്തഞ്ച് രാജ്യങ്ങളിൽ ആസ്ഥാനങ്ങളുള്ള 750 ബഹുരാഷ്ട്ര കമ്പനികളും വൻകിട കോർപറേഷനുകളുമാണ് പട്ടികയിൽ ഉള്ളത്. റാങ്കിങ്ങ് പ്രകാരം താഴെ പറയുന്നവയാണ് ലോകത്തെ മികച്ച പത്ത് കമ്പനികൾ.

1. സാംസങ്ങ് ഇലക്ട്രോണിക്സ്

ലോകത്തെ ഏറ്റവും മികച്ച തൊഴിൽ ദാതാക്കളുടെ പട്ടിക ഫോർബ്സ് പുറത്തുവിട്ടു; ഒന്നാം സ്ഥാനം സാംസങ്ങിന്.

1938-ൽ ലീ ബ്യൂങ്-ചുൾ ആണ് സ്ഥാപിച്ചത്.തെക്കൻ കൊറിയയിലെ സിയോളിൽ സാംസങ്ങ് ടൗൺ ആസ്ഥാനമായി പ്രവർത്തിക്കുന്നു. ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങളുടെ നിർമാണത്തിലും വിൽപനയിലും ഏർപ്പെടുന്നു. അഡ്വർടൈസിങ്ങ്, കൺസ്ട്രക്ഷൻ, എൻ്റർടെയ്ൻമെൻ്റ്, ഫിനാൻഷ്യൽ സർവീസസ്, ഹോസ്പിറ്റാലിറ്റി, ഇൻഫൊർമേഷൻ ആൻ്റ് കമ്മ്യൂണിക്കേഷൻസ് ടെക്നോളജി, മെഡിക്കൽ ആൻ്റ് ഹെൽത്ത് കെയർ സർവീസസ്, റീറ്റെയ്ൽ, ഷിപ്പ് ബിൽഡിങ്ങ്, സെമി കണ്ടക്റ്റർ തുടങ്ങി കൈവെയ്ക്കാത്ത മേഖലകളില്ല. ഉപഭോക്തൃ ഇലക്ട്രോണിക്സ് ബിസിനസ് വിഭാഗത്തിൻ്റെ പ്രധാന ഉത്പന്നങ്ങളിൽ മൊബൈൽ ഫോണുകൾ, കേബിൾ ടെലിവിഷൻ, മോണിറ്റർ, പ്രിന്റർ, എയർകണ്ടീഷണറുകൾ, റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടും. കിം കി നാം ആണ് വൈസ് ചെയർമാനും സിഇഒയും.

2. ആമസോൺ

ലോകത്തെ ഏറ്റവും മികച്ച തൊഴിൽ ദാതാക്കളുടെ പട്ടിക ഫോർബ്സ് പുറത്തുവിട്ടു; ഒന്നാം സ്ഥാനം സാംസങ്ങിന്.

1994-ൽ വാഷിങ്ങ്ടണിലെ സിയാറ്റിലിൽ ജെഫ് ബെസോസ് സ്ഥാപിച്ച ആമസോൺ, ഓൺലൈൻ റീറ്റെയ്ൽ ഷോപ്പിംഗ് സേവനങ്ങൾ ലഭ്യമാക്കുന്നു. ഇ കൊമേഴ്സിനു പുറമേ ക്ലൗഡ് കമ്പ്യൂട്ടിങ്ങ്, ഡിജിറ്റൽ സ്ട്രീമിങ്ങ്, ആർടിഫിഷ്യൽ ഇൻ്റലിജൻസ് എന്നിവ പ്രധാന പ്രവർത്തന മേഖലകൾ. അമേരിക്കയിലെ ‘ബിഗ് ഫൈവ് ‘ കമ്പനികളിൽ ഒന്ന്. ഗൂഗ്ൾ, ആപ്പിൾ, മൈക്രോസോഫ്റ്റ്, ഫേസ് ബുക്ക് എന്നിവയാണ് മറ്റു നാല് കമ്പനികൾ. ജെഫ് ബെസോസ് ആണ് നിലവിൽ കമ്പനിയുടെ പ്രസിഡൻ്റും ചെയർമാനും സിഇഒയും.

3. ഐബിഎം

ലോകത്തെ ഏറ്റവും മികച്ച തൊഴിൽ ദാതാക്കളുടെ പട്ടിക ഫോർബ്സ് പുറത്തുവിട്ടു; ഒന്നാം സ്ഥാനം സാംസങ്ങിന്.

1911-ൽ ന്യൂയോർക്കിൽ ചാൾസ് റാൻലെറ്റ് ഫ്ലിൻ്റും തോമസ് ജെ വാട്സണും ചേർന്ന് രൂപീകരിച്ചു. കമ്പ്യൂട്ടർ ഹാർഡ് വെയറുകൾ, സോഫ്റ്റ് വെയറുകൾ, ക്ലൗഡ് പ്ലാറ്റ്‌ഫോം, കോഗ്നിറ്റീവ് സൊല്യൂഷനുകൾ, ഔട്ട് സോഴ്സിങ്ങ്, കൺസൾട്ടിങ്ങ്, മാനേജ്ഡ് സർവീസസ് എന്നിവയിൽ ശ്രദ്ധയൂന്നുന്ന മൾട്ടിനാഷണൽ ടെക്‌നോളജി ആന്റ് കൺസൾട്ടിംഗ് കമ്പനിയാണ് ഇന്റർനാഷണൽ ബിസിനസ് മെഷീൻസ് കോർപ്പറേഷൻ (ഐബിഎം). ജിന്നി റോമെട്ടി(എക്സിക്യൂട്ടീവ് ചെയർമാൻ), അരവിന്ദ് കൃഷ്ണ(സിഇഒ), ജിം വൈറ്റ്ഹർസ്റ്റ്
(പ്രസിഡന്റ്) എന്നിവരാണ് നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നവർ.

4. മൈക്രോസോഫ്റ്റ്‌

ലോകത്തെ ഏറ്റവും മികച്ച തൊഴിൽ ദാതാക്കളുടെ പട്ടിക ഫോർബ്സ് പുറത്തുവിട്ടു; ഒന്നാം സ്ഥാനം സാംസങ്ങിന്.

1975-ൽ ബിൽ ഗേറ്റ്സ്, പോൾ ഗാർഡ്നർ അലൻ എന്നിവർ ചേർന്നാണ് കമ്പനി സ്ഥാപിച്ചത്. വാഷിങ്ങ്ടണിലെ റെഡ് മോണ്ട് ആണ് കമ്പനിയുടെ ആസ്ഥാനം. കമ്പ്യൂട്ടർ സോഫ്റ്റ് വെയർ, കൺസ്യൂമർ ഇലക്ട്രോണിക്സ്, പേഴ്സണൽ കമ്പ്യൂട്ടർ, സോഷ്യൽ നെറ്റ് വർക്കിങ്ങ് സർവീസ്, വീഡിയോ ഗെയിം, കോർപറേറ്റ് വെഞ്ച്വർ കാപിറ്റൽ, ക്ലൗഡ് കമ്പ്യൂട്ടിങ്ങ് എന്നിവ പ്രധാന മേഖലകൾ. ബിഗ് ഫൈവ് കമ്പനികളിൽ ഒന്ന്. ഇന്ത്യൻ വംശജനായ സത്യ നാദെല്ലയാണ് സിഇഒ.

5. എൽജി

ലോകത്തെ ഏറ്റവും മികച്ച തൊഴിൽ ദാതാക്കളുടെ പട്ടിക ഫോർബ്സ് പുറത്തുവിട്ടു; ഒന്നാം സ്ഥാനം സാംസങ്ങിന്.

ദക്ഷിണ കൊറിയയിലെ സിയോളിലെ യെവിഡോ-ഡോങ്ങ് ആസ്ഥാനമായ ഒരു മൾട്ടിനാഷണൽ ഇലക്ട്രോണിക്സ് കമ്പനിയാണ് എൽജി ഇലക്ട്രോണിക്സ്.
ക്വാങ്-മോ കൂ ആണ് ചെയർമാൻ. ജോ സിയോംഗ്-ജിൻ വൈസ് ചെയർമാനും സിഇഒയും. കൺസ്യൂമർ ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ് എന്നിവ പ്രധാന പ്രവർത്തന മേഖലകൾ. എൽജി ഇലക്‌ട്രോണിക്‌സ്, എൽജി കെം, എൽജി അപ്‌ലസ്, എൽജി സിഎൻഎസ്, സെർവ് വൺ, എൽജി സിൽട്രോൺ, ലുസെം, എൽജി സോളാർ എനർജി, എൽജി സ്‌പോർട്‌സ് തുടങ്ങി നിരവധി സബ്സിഡിയറി കമ്പനികൾ എൽജിക്കു കീഴിലുണ്ട്.

6. ആപ്പിൾ

ലോകത്തെ ഏറ്റവും മികച്ച തൊഴിൽ ദാതാക്കളുടെ പട്ടിക ഫോർബ്സ് പുറത്തുവിട്ടു; ഒന്നാം സ്ഥാനം സാംസങ്ങിന്.

1976-ൽ സ്റ്റീവൻ പോൾ ജോബ്സ്, റൊണാൾഡ് ജെറാൾഡ് വെയ്ൻ, സ്റ്റീഫൻ ജി വോസ്നിയക് എന്നിവർ ചേർന്നാണ് ആപ്പിൾ സ്ഥാപിച്ചത്. കാലിഫോർണിയയിലെ കൂപ്പർട്ടിനോ ആണ് ആസ്ഥാനം. സ്മാർട്ട് ഫോണുകൾ, പേഴ്സണൽ കമ്പ്യൂട്ടറുകൾ, ടാബ് ലറ്റുകൾ, വെയറബ്ൾസ്, ആക്സസറീസ് എന്നിവയുടെ രൂപകൽപന, നിർമാണം, വിതരണം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നു. ആർതർ ഡി ലെവിൻസൺ ആണ് കമ്പനിയുടെ ചെയർമാൻ, ടിം കുക്ക് സിഇഒയും.

7. എഡോബ്

ലോകത്തെ ഏറ്റവും മികച്ച തൊഴിൽ ദാതാക്കളുടെ പട്ടിക ഫോർബ്സ് പുറത്തുവിട്ടു; ഒന്നാം സ്ഥാനം സാംസങ്ങിന്.

1982-ൽ ജോൺ വാർനോക്ക്,ചാൾസ് ഗെഷ്കെ എന്നിവരാണ് സ്ഥാപിച്ചത്. കാലിഫോർണിയയിലെ സാൻജോസ് ആണ് ആസ്ഥാനം. ഇന്ത്യൻ അമേരിക്കൻ വംശജനായ ശന്തനു നാരായൺ ആണ് നിലവിൽ ചെയർമാൻ, പ്രസിഡൻ്റ്, സിഇഒ പദവികൾ വഹിക്കുന്നത്. എഡോബ് ഫ്ലാഷ് വെബ് സോഫ്റ്റ് വെയർ ഇക്കോ സിസ്റ്റം, ഫോട്ടോഷോപ്പ് ഇമേജ് എഡിറ്റിങ്ങ് സോഫ്റ്റ് വെയർ, ഇല്ലസ്ട്രേറ്റർ, അക്രോബാറ്റ് റീഡർ, പോർട്ടബിൾ ഡോക്യുമെൻ്റ് ഫോർമാറ്റ് (പിഡിഎഫ്) തുടങ്ങിയ ഉത്പന്നങ്ങൾ ലോകം മുഴുവൻ അംഗീകാരം നേടി. ഡിജിറ്റൽ മാർക്കറ്റിങ്ങ്, മീഡിയ സൊല്യൂഷൻസ് എന്നീ സേവനങ്ങളും നൽകുന്നു. ഡിജിറ്റൽ മീഡിയ, ഡിജിറ്റൽ എക്സ്പീരിയൻസ്, പബ്ലിഷിംഗ് തുടങ്ങി വിവിധ വിഭാഗങ്ങളിലൂടെയാണ് പ്രവർത്തനം.

8. ആൽഫബെറ്റ്

ലോകത്തെ ഏറ്റവും മികച്ച തൊഴിൽ ദാതാക്കളുടെ പട്ടിക ഫോർബ്സ് പുറത്തുവിട്ടു; ഒന്നാം സ്ഥാനം സാംസങ്ങിന്.

കാലിഫോർണിയയിലെ മൗണ്ടൻ വ്യൂ ആണ് കമ്പനിയുടെ ആസ്ഥാനം. ഗൂഗിളിലെ പുന:ക്രമീകരണമാണ് അതിൻ്റെ പാരൻ്റ് കമ്പനിയെന്ന സ്ഥാനം നേടിക്കൊടുത്തത്. വരുമാന കണക്കിൽ ലോകത്തിലെ നാലാമത്തെ വലിയ ടെക്നോളജി കമ്പനിയാണ് ആൽഫ ബെറ്റ്. 2015-ൽ നിലവിൽ വന്ന കമ്പനിയുടെ സ്ഥാപകരായി പരിഗണിക്കുന്നത് ഗൂഗ്ൾ സ്ഥാപകരായ ലാരി പേജ്, സെർജി ബ്രിൻ എന്നിവരെ തന്നെ. ഇന്ത്യൻ വംശജനായ സുന്ദർ പിച്ചെ ആണ് നിലവിൽ സിഇഒ.

9. സീമെൻസ്

ലോകത്തെ ഏറ്റവും മികച്ച തൊഴിൽ ദാതാക്കളുടെ പട്ടിക ഫോർബ്സ് പുറത്തുവിട്ടു; ഒന്നാം സ്ഥാനം സാംസങ്ങിന്.

ജർമനിയിലെ മ്യൂണിച്ച് ആണ് ആസ്ഥാനം. 1847-ൽ വെർണർ വോൺ സീമെൻസ് ആണ് കമ്പനി സ്ഥാപിച്ചത്. ജോ കൈസർ ആണ് നിലവിൽ സിഇഒ. പവർ ജനറേഷൻ ടെക്നോളജി, മെഡിക്കൽ ടെക്നോളജി, ഇൻഡസ്ട്രിയൽ ആൻ്റ് ബിൽഡിങ്ങ് ഓട്ടോമേഷൻ, റെയിൽവേ വെഹിക്കിൾസ്, പ്രോജക്റ്റ് എഞ്ചിനീയറിങ്ങ് ആൻ്റ് കൺസ്ട്രക്ഷൻ, ബിസ്നസ് സർവീസസ് എന്നിവ പ്രധാന പ്രവർത്തന മേഖലകൾ.

10.ബോഷ്

ലോകത്തെ ഏറ്റവും മികച്ച തൊഴിൽ ദാതാക്കളുടെ പട്ടിക ഫോർബ്സ് പുറത്തുവിട്ടു; ഒന്നാം സ്ഥാനം സാംസങ്ങിന്.

1886-ൽ റോബർട്ട് ബോഷ് സ്ഥാപിച്ച ജർമൻ ബഹുരാഷ്ട്ര എഞ്ചിനീയറിങ്ങ് ടെക്നോളജി കമ്പനിയാണ് ബോഷ്. ഓട്ടോമോട്ടീവ് പാർട്ടുകൾ, പവർ ടൂളുകൾ, സെക്യൂരിറ്റി ഉപകരണങ്ങൾ, ഹോം അപ്ലയൻസസ്, എഞ്ചിനീയറിങ്ങ്, ഇലക്ട്രോണിക്സ്, ക്ലൗഡ് കമ്പ്യൂട്ടിങ്ങ്, ഇൻ്റർനെറ്റ് ഓഫ് തിങ്ങ്സ് (ഐഒടി) എന്നിവ പ്രധാന പ്രവർത്തന മേഖലകൾ. സാങ്കേതികവിദ്യയുടെയും സേവനങ്ങളുടെയും ഒരു ആഗോള വിതരണക്കാരനാണ് ബോഷ്. ഉപയോക്താക്കൾക്ക് ഒറ്റ ഉറവിടത്തിൽ നിന്ന് കണക്റ്റുചെയ്‌ത, ക്രോസ്-ഡൊമെയ്ൻ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നതിന് സെൻസർ സാങ്കേതികവിദ്യ, സോഫ്റ്റ് വെയർ, സേവനങ്ങൾ എന്നിവയ്‌ക്കൊപ്പം ഐഒടി ക്ലൗഡ് വൈദഗ്ധ്യവും ഉപയോഗിക്കുന്നു. ഫോക്‌മർ ഡെന്നർ ആണ് സിഇഒ.