Movie prime

കമ്പനികളുടെ ക്യാംപസ് റിക്രൂട്ട്മെന്റുകൾ ഓൺലൈനാക്കി ഫ്യുച്ചർ മഗ്ഗ് പ്ലാറ്റ്ഫോം

Future Mug കോവിഡ് പ്രതിസന്ധിയിലാക്കിയ ഓൺലൈൻ ക്യാംപസ് ഡ്രൈവുകൾ ഓൺലൈൻ ആയി നടത്തുവാൻ നൂതന സോഫ്റ്റ്വെയർ പ്ലാറ്റ്ഫോമുമായി ഒരു സ്റ്റാർട്ടപ്പ് കമ്പനി. തിരുവനന്തപുരത്തു നിന്നുള്ള ഫ്യുച്ചർ മഗ്ഗ് ആണ് ഇരുപത്തി അഞ്ചു കോളേജുകളിലെ ആയിരത്തി അഞ്ഞൂറോളം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട്,വെർച്വൽ ക്യാപസ്സ് ഡ്രൈവ് നടത്തിയത്. Future Mug കഴിഞ്ഞ ഒരു വർഷം കോവിഡ് കാരണം ക്യാമ്പസുകൾ അടച്ചിരുന്നതിനാൽ പല കമ്പനികളും ക്യാമ്പസുകളിലേയ്ക്ക് റിക്രൂട്ട്മെന്റിനായി പോയിരുന്നില്ല, പ്രതിസന്ധി പൂർണ്ണമായി ഒഴിവാകാത്തതിനാൽ ഇനി തുടർന്നും നേരിട്ടുള്ള റിക്രൂട്ട്മെന്റുകൾ ഉടനെയൊന്നും നടക്കാൻ സാധ്യതയുമില്ലാത്ത More
 
കമ്പനികളുടെ ക്യാംപസ് റിക്രൂട്ട്മെന്റുകൾ ഓൺലൈനാക്കി ഫ്യുച്ചർ മഗ്ഗ് പ്ലാറ്റ്ഫോം

Future Mug
കോവിഡ് പ്രതിസന്ധിയിലാക്കിയ ഓൺലൈൻ ക്യാംപസ് ഡ്രൈവുകൾ ഓൺലൈൻ ആയി നടത്തുവാൻ നൂതന സോഫ്റ്റ്‌വെയർ പ്ലാറ്റ്ഫോമുമായി ഒരു സ്റ്റാർട്ടപ്പ് കമ്പനി. തിരുവനന്തപുരത്തു നിന്നുള്ള ഫ്യുച്ചർ മഗ്ഗ് ആണ് ഇരുപത്തി അഞ്ചു കോളേജുകളിലെ ആയിരത്തി അഞ്ഞൂറോളം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട്,വെർച്വൽ ക്യാപസ്സ് ഡ്രൈവ് നടത്തിയത്. Future Mug

കഴിഞ്ഞ ഒരു വർഷം കോവിഡ് കാരണം ക്യാമ്പസുകൾ അടച്ചിരുന്നതിനാൽ പല കമ്പനികളും ക്യാമ്പ‌സുകളിലേയ്ക്ക്  റിക്രൂട്ട്മെന്റിനായി പോയിരുന്നില്ല, പ്രതിസന്ധി പൂർണ്ണമായി ഒഴിവാകാത്തതിനാൽ ഇനി തുടർന്നും നേരിട്ടുള്ള റിക്രൂട്ട്മെന്റുകൾ ഉടനെയൊന്നും നടക്കാൻ സാധ്യതയുമില്ലാത്ത സാഹചര്യത്തിലാണ് ഈ ഡ്രൈവ് സംഘടിപ്പിച്ചത്.

ഏതാനും സോഫ്ട്‍വെയർ കമ്പനികൾക്കായി നടത്തിയ ഈ വെർച്വൽ ക്യാംപസ് ഹയറിങ് ഡ്രൈവ് ഒരു വിജയമായിരുന്നു എന്ന് ഫ്യുച്ചർമഗ്ഗ്  ഡയറക്ടർ രൂപേഷ് അറിയിച്ചു. സാധാരണ നടന്നു വരുന്ന ഡ്രൈവുകൾക്ക് സമയവും അദ്ധ്വാനവും കൂടുതലായി വേണ്ടി വന്നപ്പോൾ, നൂതനമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നിർമ്മിച്ച പ്ലാറ്റ്ഫോം   സമയവും മനുഷ്യ ശേഷിയും ഗണ്യമായി കുറയ്ക്കുകയും, ഉദ്യോഗാർത്ഥികളുടെ കഴിവുകൾ ശരിയായി മനസ്സിലാക്കുന്നതിനും, തത്സമയം തന്നെ തീരുമാനങ്ങൾ എടുക്കുന്നതിനും കമ്പനികളെ സഹായിച്ചു എന്നും അദ്ദേഹം പറഞ്ഞു.

തികച്ചും ശ്രമകരമായ ക്യാമ്പസ്   റിക്രൂട്ട്മെന്റുകൾ  ഓൺലൈൻ പ്ലാറ്റുഫോമുകൾ ഏറ്റെടുക്കുന്നതോടെ മാസങ്ങളുടെ അധ്വാനമാണ് ലഘൂകരിക്കപ്പെട്ടിരിക്കുന്നത് എന്നും, വിദ്യാർത്ഥികൾക്കും തങ്ങളുടെ പ്രാവീണ്യം ജോലിക്കായുള്ള അർഹത തുടങ്ങിയ കാര്യങ്ങൾ വിശദമായി അറിയുവാനും, അതിനനുസരിച്ചു പരിശീലനം ഇത് സഹായകരമായി എന്ന് കോളേജ് ഓഫ് എൻജിനീയറിങ് ക്യാമ്പസ് പ്ളേസ്സ്മെന്റ് ഓഫീസർ  ശ്യാമേഷ് പറഞ്ഞു.

ഏകദേശം ഇരുന്നൂറോളം പ്രോഗാമിങ് ഭാഷകളുടെ പ്രാവീണ്യം അറിയുന്നതിനായി ഉള്ള ടെസ്റ്റുകൾ ഉദ്യോഗാർത്ഥികളുടെ ഭാഷാ പ്രാവീണ്യം, വിശകലന ശേഷി, ഒരു ടീമായി പ്രവർത്തിക്കുവാൻ ഉള്ള സന്നദ്ധത, സൈക്കോ മെട്രിക് അനാലിസിസ് തുടങ്ങി നിരവധി വിവരങ്ങൾ യഥാ  സമയം ശേഖരിക്കുവാനും വിശകലനം ചെയ്യുവാനും കഴിവുള്ള ഈ പ്ലാറ്റ്‌ഫോം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , മെഷിൻ ലേർണിംഗ് തുടങ്ങിയ സാങ്കേതിക വിദ്യകളുടെ സേവനമാണ് പരമാവധി ഉപയോഗപ്പെടുത്തിയിരിക്കുന്നത്.