Movie prime

ചുടുന്നതിനുമുമ്പ് തുപ്പുന്ന പാചകക്കാരൻ, വൈറലായി തന്തൂരി റൊട്ടി വീഡിയോ

Tandoori Roti വിവാഹ പാർടി നടക്കെ തന്തൂരി റൊട്ടി തയ്യാറാക്കുന്ന പാചകക്കാരൻ റൊട്ടിയിൽ തുപ്പിയിട്ടതിനു ശേഷം അടുപ്പിൽ വെയ്ക്കുന്ന ദൃശ്യങ്ങൾ വൈറലായി. ഉത്തർപ്രദേശിലെ മീററ്റിൽ നടന്ന ഒരു വിവാഹ പാർടിക്കിടെ ഷൂട്ട് ചെയ്തതാണ് വീഡിയോ. അസ്വസ്ഥതയുളവാക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചവരെല്ലാം പാചകക്കാരനെതിരെ കർശന നടപടിയെടുക്കണം എന്ന ആവശ്യം ഉന്നയിച്ചു. മീററ്റ് പൊലീസിനെക്കൂടി ടാഗുചെയ്താണ് ദൃശ്യങ്ങൾ ഫേസ്ബുക്കും ട്വിറ്ററും ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലെല്ലാം ഷെയർ ചെയ്യപ്പെട്ടത്. തുടർന്ന് മീററ്റ് പൊലീസ് ഇയാളെ അറസ്റ്റ് More
 
ചുടുന്നതിനുമുമ്പ്  തുപ്പുന്ന പാചകക്കാരൻ, വൈറലായി തന്തൂരി റൊട്ടി  വീഡിയോ

Tandoori Roti

വിവാഹ പാർടി നടക്കെ തന്തൂരി റൊട്ടി തയ്യാറാക്കുന്ന പാചകക്കാരൻ റൊട്ടിയിൽ തുപ്പിയിട്ടതിനു ശേഷം അടുപ്പിൽ വെയ്ക്കുന്ന ദൃശ്യങ്ങൾ വൈറലായി. ഉത്തർപ്രദേശിലെ മീററ്റിൽ നടന്ന ഒരു വിവാഹ പാർടിക്കിടെ ഷൂട്ട് ചെയ്തതാണ് വീഡിയോ. അസ്വസ്ഥതയുളവാക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചവരെല്ലാം പാചകക്കാരനെതിരെ കർശന നടപടിയെടുക്കണം എന്ന ആവശ്യം ഉന്നയിച്ചു. മീററ്റ് പൊലീസിനെക്കൂടി ടാഗുചെയ്താണ് ദൃശ്യങ്ങൾ ഫേസ്ബുക്കും ട്വിറ്ററും ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലെല്ലാം ഷെയർ ചെയ്യപ്പെട്ടത്.
തുടർന്ന് മീററ്റ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.Tandoori Roti

ഫെബ്രുവരി 16-ന് ഉത്തർപ്രദേശിലെ മീററ്റിൽ അരോമ ഗാർഡനിൽ നടന്ന ഒരു വിവാഹച്ചടങ്ങിലെ അറപ്പുളവാക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നതെന്ന് എൻ ഡി ടി വി റിപ്പോർട്ട് ചെയ്തു. വിവാഹത്തിൽ പങ്കെടുത്ത അതിഥികളിലൊരാളാണ് റൊട്ടിയിൽ തുപ്പുന്ന പാചകക്കാരനെ രഹസ്യമായി ചിത്രീകരിച്ചത്.

മീററ്റ് പോലീസിന്റെ ട്വിറ്റർ ഹാൻഡിൽ അനുസരിച്ച് നൗഷാദ് എന്ന് അറിയപ്പെടുന്ന സൊഹെയ്ൽ ആണ് പ്രതി. ഐപിസി 268, 269, 188 ഉൾപ്പെടെയുള്ള വകുപ്പുകളും പകർച്ചവ്യാധി തടയൽ നിയമ പ്രകാരമുള്ള മറ്റ് വകുപ്പുകളും ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്. കുറഞ്ഞത് മൂന്ന് വർഷമെങ്കിലും ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളതെന്ന് നിയമ വിദഗ്ധർ പറയുന്നു. അഭിഭാഷകനായ യശോദ യാദവിൻ്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

അടിസ്ഥാന ശുചിത്വ പ്രോട്ടോക്കോളുകൾ പോലും ലംഘിച്ചുകൊണ്ടാണ് വലിയ പാർടികൾക്കുള്ള ഭക്ഷണ പദാർഥങ്ങൾ തയ്യാറാക്കുന്നത് എന്ന ആരോപണം ഉയർന്നതോടെ ഇത്തരം സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പിൻ്റെയും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൻ്റെയും കർക്കശമായ നിരീക്ഷണവും മേൽനോട്ടവും വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

വൈറൽ വീഡിയോ രാജ്യമെമ്പാടും പ്രചരിച്ചതോടെ വലിയ തോതിലുള്ള പ്രതികരണങ്ങളും വരുന്നുണ്ട്. അറപ്പുളവാക്കുന്ന പ്രവൃത്തിയെ അപലപിക്കുന്നവരും ഇത്തരം ചടങ്ങുകളിൽ വിശ്വസിച്ച് ഭക്ഷണം കഴിക്കുന്നത് എങ്ങിനെയെന്ന് അമ്പരക്കുന്നവരും ഉണ്ട്.