Movie prime

വിപണിയില്‍ പുതിയ ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങി ചൈനീസ്‌ കമ്പനി

Redmi അടുത്തയാഴ്ച ഇന്ത്യയിൽ ഒരു പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിക്കുമെന്ന് ചൈനീസ് സ്മാര്ട്ട്ഫോണ് ഭീമന് ഷവോമി അറിയിച്ചു. റെഡ്മി പ്രൈം എന്ന ഫോണ് ഓഗസ്റ്റ് 4 ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ വിപണിയിലെത്തുമെന്നും സ്മാർട്ട്ഫോൺ ആമസോൺ വഴി ലഭ്യമാക്കുമെന്നും കമ്പനി വെളിപ്പെടുത്തി. ഫോണിനെ റെഡ്മി 9 പ്രൈം എന്ന് വിളിക്കാമെന്നും കഴിഞ്ഞ മാസം ആഗോളതലത്തിൽ വിപണിയിലെത്തിയ റെഡ്മി 9 അല്ലെങ്കിൽ റെഡ്മി 9 എയുടെ പുതിയ വേര്ഷനാണിത്. റെഡ്മി നോട്ട് 9 പ്രോ മാക്സ്, നോട്ട് 9 More
 
വിപണിയില്‍ പുതിയ ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങി ചൈനീസ്‌ കമ്പനി

Redmi

അടുത്തയാഴ്ച ഇന്ത്യയിൽ ഒരു പുതിയ സ്മാർട്ട്‌ഫോൺ അവതരിപ്പിക്കുമെന്ന് ചൈനീസ്‌ സ്മാര്‍ട്ട്‌ഫോണ്‍ ഭീമന്‍ ഷവോമി അറിയിച്ചു. റെഡ്മി പ്രൈം എന്ന ഫോണ്‍ ഓഗസ്റ്റ് 4 ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ വിപണിയിലെത്തുമെന്നും സ്മാർട്ട്‌ഫോൺ ആമസോൺ വഴി ലഭ്യമാക്കുമെന്നും കമ്പനി വെളിപ്പെടുത്തി. ഫോണിനെ റെഡ്മി 9 പ്രൈം എന്ന് വിളിക്കാമെന്നും കഴിഞ്ഞ മാസം ആഗോളതലത്തിൽ വിപണിയിലെത്തിയ റെഡ്മി 9 അല്ലെങ്കിൽ റെഡ്മി 9 എയുടെ പുതിയ വേര്‍ഷനാണിത്. റെഡ്മി നോട്ട് 9 പ്രോ മാക്സ്, നോട്ട് 9 പ്രോ, നോട്ട് 9 ഫോണുകൾ ഇന്ത്യയിൽ ഇതിനകം തന്നെ ഷവോമി പുറത്തിറക്കിയിട്ടുണ്ട്. പതിനായിരം രൂപയിൽ താഴെയുള്ള ബജറ്റ് ഫോണാണ് റെഡ്മി പ്രൈം സ്മാർട്ട്‌ഫോൺ.Redmi

റെഡ്മി പ്രൈമിനെക്കുറിച്ച് ഷവോമി ഇതുവരെ കൂടുതൽ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഫോൺ ഒരു വാട്ടർ ഡ്രോപ്പ് നോച്ച് ഡിസ്പ്ലേയോട് കൂടിയ ശക്തമായ ഗെയിമിംഗ് പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴിയുന്ന ഫോണ്‍ ആണെന്ന് കമ്പനി പറയുന്നു. ലോഞ്ച് ചെയ്യുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ റെഡ്മി പ്രൈമിനെക്കുറിച്ച് കൂടുതൽ സവിശേഷതകൾ കമ്പനി വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.

എച്ച്ഡി ഡിസ്‌പ്ലേ, മീഡിയടെക് ജി 25 ചിപ്‌സെറ്റ്, 13 എംപി സിംഗിൾ റിയർ ക്യാമറ, 5,000 എംഎഎച്ച് ബാറ്ററി തുടങ്ങിയ ഫീച്ചേഴ്സ് റെഡ്മി പ്രൈമില്‍ പ്രതീക്ഷിക്കാം.

ഇതിനിടയില്‍ ചൈനീസ്‌ ബ്രാന്‍ഡുകളെ ബഹിഷ്കരിച്ചു ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ഫോണുകള്‍ പ്രോത്സാഹിപ്പിക്കണമെന്ന ക്യാമ്പേയ്ന്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്.