Movie prime

ലോകത്ത് ക്രിസ്തുമതം ഏറ്റവുമധികം തഴച്ചുവളരുന്നത് കേരളത്തിൽ: സക്കറിയ

തീവ്രദേശീയതയ്ക്കെതിരെയും മതതീവ്രവാദത്തിനെതിരെയും തന്റെ അക്ഷരങ്ങളിലൂടെ എന്നും ശബ്ദം ഉയർത്തിയിട്ടുള്ള എഴുത്തുകാരനാണ് പോൾ സക്കറിയ. കേരളത്തിലെ കത്തോലിക്ക സഭയ്ക്കുള്ളിലെ പ്രശ്നങ്ങളെക്കുറിച്ച് തന്റെ അഭിപ്രായങ്ങൾ പ്രകടമാക്കുകയാണ് അദ്ദേഹം. സക്കറിയ / ശിവതീർത്ഥ ക്രൈസ്തവ സഭയിലെ പ്രശ്നങ്ങൾക്ക് കാരണം? ഏതു മതത്തിന്റെ കാര്യമെടുത്താലും കാലക്രമേണ അധികാരവും സമ്പത്തും വർധിക്കുന്നു. അതോടെ അടിസ്ഥാന ആശയങ്ങളിൽ വെള്ളം ചേർക്കപ്പെടും. വെള്ളം ചേർക്കപ്പെടാതെ സമ്പത്ത് ഉണ്ടാവില്ല എന്നതാണ് വസ്തുത. യേശു നഗ്നപാദനായിരുന്നു. എന്നാൽ യേശുവിനെപ്പോലെ ആർക്കും ഇന്ന് ജീവിക്കാനാവില്ല. ലാളിത്യം, എളിമ, ദാരിദ്ര്യം എന്നിവയായിരുന്നു ക്രൈസ്തവതയുടെ More
 
ലോകത്ത് ക്രിസ്തുമതം ഏറ്റവുമധികം തഴച്ചുവളരുന്നത് കേരളത്തിൽ: സക്കറിയ

തീവ്രദേശീയതയ്ക്കെതിരെയും മതതീവ്രവാദത്തിനെതിരെയും തന്‍റെ അക്ഷരങ്ങളിലൂടെ എന്നും ശബ്ദം ഉയർത്തിയിട്ടുള്ള എഴുത്തുകാരനാണ് പോൾ സക്കറിയ. കേരളത്തിലെ കത്തോലിക്ക സഭയ്ക്കുള്ളിലെ പ്രശ്നങ്ങളെക്കുറിച്ച് തന്‍റെ അഭിപ്രായങ്ങൾ പ്രകടമാക്കുകയാണ് അദ്ദേഹം.

സക്കറിയ / ശിവതീർത്ഥ

ക്രൈസ്തവ സഭയിലെ പ്രശ്നങ്ങൾക്ക് കാരണം?

ഏതു മതത്തിന്‍റെ കാര്യമെടുത്താലും കാലക്രമേണ അധികാരവും സമ്പത്തും വർധിക്കുന്നു. അതോടെ അടിസ്ഥാന ആശയങ്ങളിൽ വെള്ളം ചേർക്കപ്പെടും. വെള്ളം ചേർക്കപ്പെടാതെ സമ്പത്ത് ഉണ്ടാവില്ല എന്നതാണ് വസ്തുത. യേശു നഗ്നപാദനായിരുന്നു. എന്നാൽ യേശുവിനെപ്പോലെ ആർക്കും ഇന്ന് ജീവിക്കാനാവില്ല. ലാളിത്യം, എളിമ, ദാരിദ്ര്യം എന്നിവയായിരുന്നു ക്രൈസ്തവതയുടെ അടയാളം.ക്രിസ്തീയമതത്തെ രാജകീയമതമായി അംഗീകരിച്ചതോടെ അതിന്‍റെ അന്തഃസത്ത അവസാനിച്ചു. പണവും അധികാരവും വന്നതോടെ മതം വളർന്നു. വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലേക്ക് സഭയുടെ സ്ഥാപനവത്ക്കരണം വ്യാപിച്ചു. അപരിമിത വളർച്ചയിലേക്ക് ആഗ്രഹം വളർന്നപ്പോൾ സഭ എന്നത് ഒരു കോർപ്പറേറ്റ് ഹൗസിന് സമാനമായി. ഇതിന്‍റെ പൊട്ടിത്തെറികളാണ് ഇപ്പോൾ പുറത്തു കാണുന്നത്. സിസ്റ്റർ ലൂസിയുടെ കാര്യമെടുത്താൽ പോലും ബിഷപ്പ് ഫ്രാങ്കോ പഞ്ചാബിൽ നടത്തിയ വിദ്യാഭ്യാസ സാമ്രാജ്യത്തിൽ നിന്നുണ്ടായ പൊട്ടിത്തെറിയാണ് പ്രശ്നങ്ങളുടെ മൂല കാരണം.

കേരളത്തിൽ മാത്രമാണോ സഭ ഇത്രത്തോളം കലുഷിതം?

യൂറോപ്പിൽ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ക്രിസ്തുമതം അപനിർമാണം ചെയ്യപ്പെട്ടിരുന്നു. ദൈവത്തിനോ മതത്തിനോ യുദ്ധത്തിൽനിന്ന് തങ്ങളെ രക്ഷിക്കാൻ കഴിയില്ലെന്ന ബോധ്യമാവാം ഇതിന് കാരണം. അതുകൊണ്ട് തന്നെ മതത്തിനുള്ളിലെ കാര്യങ്ങൾ അവിടെ ഒരു വിഷയമല്ല. കേരളത്തിലാവട്ടെ മതത്തിനുള്ളിലെ വിഷയങ്ങൾക്ക് കൂടുതൽ വാർത്താപ്രാധാന്യം ലഭിക്കുന്നു. മാർപാപ്പ പറഞ്ഞാൽപ്പോലും കേരളത്തിൽ ആരും കേൾക്കുന്ന മട്ടുണ്ടെന്ന് തോന്നുന്നില്ല. ലോകത്തിൽതന്നെ ക്രിസ്തുമതം ഏറ്റവുമധികം തഴച്ചുവളരുന്നത് കേരളത്തിലാണെന്നാണ് മനസിലാക്കുന്നത്.

മതത്തിനുള്ളിൽ ഫാസിസമുണ്ടോ?

ഒട്ടേറെ ചട്ടങ്ങളും നിബന്ധനകളുമുള്ള മതമാണ് ക്രിസ്തുമതം. ചട്ടങ്ങൾക്ക് വഴങ്ങുന്നത് ഓരോ വിശ്വാസിയുടെയും തീരുമാനമാണ്.എത്രത്തോളം വഴങ്ങാൻ നമ്മൾ തയാറാവുന്നോ അത്രത്തോളം വഴയ്ക്കാൻ സഭയും നോക്കും. ശരാശരി ക്രിസ്ത്യാനിക്ക് ഒരിക്കലും മതം വിട്ടുപോകുന്നതിനെക്കുറിച്ച് ചിന്തിക്കാനാവില്ല. അവന് വിവാഹത്തിനും മാമോദിസയ്ക്കും സംസ്ക്കാരച്ചടങ്ങുകൾക്കും മതം നിർബന്ധമാണ്. ഇത് സാമൂഹ്യ ആഡംബരത്തിന്‍റെ ഭാഗം കൂടിയാണ്. എത്ര ഫാസിസ്റ്റായാലും ആളുകൾ സഭയ്ക്ക് കീഴ്പ്പെടുന്നു. അതാണ് മതത്തിന്‍റെ വിജയം.

സഭയ്ക്കുള്ളിലെ അനീതി അവസാനിക്കുമോ?

സഭയെ അടിമുടി മാറ്റേണ്ട സമയം അതിക്രമിച്ചു. കാലത്തിനൊത്ത മാറ്റം മാത്രമാണ് സഭയിൽ കാണുന്നത്. നഗ്നപാദനായിരുന്ന യേശുവിനെ ആരാധിക്കാൻ ഫൈവ് സ്റ്റാർ പള്ളികളാണ് പണികഴിപ്പിക്കുന്നത്. ഇതിന് ഓരോ വിശ്വാസിയും കൂട്ടുനിൽക്കുന്നു. ഏറ്റവും വലിയ പള്ളി എന്ന വികാരത്തിലേക്ക് വിശ്വാസി കൂടി എത്തുന്നതോടെ അവിടെ പണക്കൊഴുപ്പും ആധിപത്യവും ഉടലെടുക്കുന്നു.