Movie prime

കോവിഡ്-19: ‘Hi’ അയയ്ക്കൂ, ലോകാരോഗ്യ സംഘടന വാട്സാപ്പിൽ വിവരങ്ങൾ നൽകും

കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ വാട്സാപ് വഴി പൊതു ജനങ്ങളിലേക്ക് വിവരങ്ങൾ അറിയിക്കുന്നതിന് സൗകര്യമൊരുക്കുകയാണ് ലോകാരോഗ്യ സംഘടന. കൊറോണ വൈറസിനെക്കുറിച്ചുള്ള പൊതുജനങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് പുതിയ പദ്ധതി. നിലവിൽ ഇംഗ്ലീഷ് ഭാഷ സഹായം മാത്രമേ ലഭിക്കുകയുള്ളുവെങ്കിലും അറബി, സ്പാനിഷ്,ചൈനീസ്, ഫ്രഞ്ച്, റഷ്യൻ ഭാഷകളിൽ ഉടൻ ലഭ്യമാകും. ലോകാരോഗ്യ സംഘടനയുടെ അറിയിപ്പുകളും വിവരങ്ങളും ലഭിക്കുന്നതിന് +41 79 893 1892 എന്ന നമ്പർ നിങ്ങളുടെ കോൺടാക്സിലേക്ക് സേവ് ചെയ്യുക. പിന്നീട് ഈ More
 
കോവിഡ്-19: ‘Hi’ അയയ്ക്കൂ, ലോകാരോഗ്യ സംഘടന വാട്സാപ്പിൽ വിവരങ്ങൾ നൽകും

കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ വാട്സാപ് വഴി പൊതു ജനങ്ങളിലേക്ക് വിവരങ്ങൾ അറിയിക്കുന്നതിന് സൗകര്യമൊരുക്കുകയാണ് ലോകാരോഗ്യ സംഘടന. കൊറോണ വൈറസിനെക്കുറിച്ചുള്ള പൊതുജനങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് പുതിയ പദ്ധതി.

നിലവിൽ ഇംഗ്ലീഷ് ഭാഷ സഹായം മാത്രമേ ലഭിക്കുകയുള്ളുവെങ്കിലും അറബി, സ്പാനിഷ്,ചൈനീസ്, ഫ്രഞ്ച്, റഷ്യൻ ഭാഷകളിൽ ഉടൻ ലഭ്യമാകും.

ലോകാരോഗ്യ സംഘടനയുടെ അറിയിപ്പുകളും വിവരങ്ങളും ലഭിക്കുന്നതിന് +41 79 893 1892 എന്ന നമ്പർ നിങ്ങളുടെ കോൺടാക്സിലേക്ക് സേവ് ചെയ്യുക. പിന്നീട് ഈ നമ്പരിലേക്ക് ‘Hi’ എന്ന് സന്ദേശം അയക്കുക. ഇതോടെ ലോകാരോഗ്യ സംഘടനയുടെ സന്ദേശങ്ങളും വിവരങ്ങളും അറിയിപ്പുകളും ദിവസം തോറും നിങ്ങളുടെ നമ്പരിലേക്ക് എത്തും.

ഇമോജികളും അക്കങ്ങളും വഴിയാണ് വിവരങ്ങൾ ലഭിക്കുക.ഉദാഹരണത്തിന് ‘1’ ടൈപ്പ് ചെയ്ത് സെന്റ് ചെയ്താൽ നിലവിൽ റിപ്പോർട്ട്‌ ചെയ്ത കേസുകളുടെ എണ്ണം നമുക്ക് ലഭിക്കും. ‘2’ അല്ലെങ്കിൽ തംപ്സ് അപ്പ്‌ ഇമോജി അയയ്ച്ചാൽ എങ്ങനെ സ്വയം സംരക്ഷണം നടത്തണം എന്ന മെസ്സേജ് തിരികെ ലഭിക്കും.

ലോകാരോഗ്യ സംഘടന, യൂണിസെഫ്, യുഎൻ‌ഡി‌പി എന്നിവയുമായി സഹകരിച്ച് ഒരു പ്രത്യേക കൊറോണ വൈറസ് ഇൻഫർമേഷൻ ഹബ്ബ് നേരത്തെ തന്നെ വാട്സാപ്പിൽ രൂപകൽപ്പന ചെയ്തിരുന്നു. മഹാമരിയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായാണ് വാട്സാപ്പ് ഇത്തരത്തിൽ ഒരു പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.
കൊറോണ വൈറസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും whatsapp.com/coronavirus എന്ന യുആർഎല്ലിലും ലഭ്യമാകും.

കടപ്പാട്: ഹാക്കർലൈഫ്.കോം, ലോകാരോഗ്യ സംഘടന