Movie prime

ആമിർ ഖാന്റെ ജീവനക്കാർക്ക് കോവിഡ് ടെസ്റ്റ് പോസിറ്റീവ്

പ്രശസ്ത ബോളിവുഡ് താരം ആമിർ ഖാന്റെ ജീവനക്കാരിൽ ചിലർക്ക് കോവിഡ് 19 പോസറ്റീവായതായി താരം അറിയിച്ചു. തുടർന്ന് താൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ കോവിഡ് പരിശോധനയ്ക്ക് വിധേയേമായെന്നും എല്ലാവരുടെയും ഫലങ്ങൾ നെഗറ്റീവാണെന്നും ആമിർ ഖാൻ തന്റെ ട്വിറ്ററിലൂടെ അറിയിച്ചു. എന്നാൽ താരത്തിന്റെ അമ്മ ഇതുവരെ പരിശോധനയ്ക്ക് വിധേയമായിട്ടില്ല. അമ്മയ്ക്ക് പരിശോധന നടത്തുമ്പോൾ ഫലം നെഗറ്റീവ് അകാൻ എല്ലാവരും പ്രാർത്ഥിക്കണമെന്ന് അദ്ദേഹം തന്റെ പോസ്റ്റിലൂടെ അഭ്യർത്ഥിക്കുന്നു. ട്വിറ്ററിലെ ആമിർ ഖാന്റെ കുറിപ്പ് ഇങ്ങനെ,” എന്റെ ചില ജീവനക്കാർക്ക് കോവിഡ് More
 
ആമിർ ഖാന്റെ ജീവനക്കാർക്ക് കോവിഡ് ടെസ്റ്റ് പോസിറ്റീവ്

പ്രശസ്ത ബോളിവുഡ് താരം ആമിർ ഖാന്റെ ജീവനക്കാരിൽ ചിലർക്ക് കോവിഡ് 19 പോസറ്റീവായതായി താരം അറിയിച്ചു. തുടർന്ന് താൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ കോവിഡ് പരിശോധനയ്ക്ക് വിധേയേമായെന്നും എല്ലാവരുടെയും ഫലങ്ങൾ നെഗറ്റീവാണെന്നും ആമിർ ഖാൻ തന്റെ ട്വിറ്ററിലൂടെ അറിയിച്ചു. എന്നാൽ താരത്തിന്റെ അമ്മ ഇതുവരെ പരിശോധനയ്ക്ക് വിധേയമായിട്ടില്ല. അമ്മയ്ക്ക് പരിശോധന നടത്തുമ്പോൾ ഫലം നെഗറ്റീവ് അകാൻ എല്ലാവരും പ്രാർത്ഥിക്കണമെന്ന് അദ്ദേഹം തന്റെ പോസ്റ്റിലൂടെ അഭ്യർത്ഥിക്കുന്നു.

ട്വിറ്ററിലെ ആമിർ ഖാന്റെ കുറിപ്പ് ഇങ്ങനെ,” എന്റെ ചില ജീവനക്കാർക്ക് കോവിഡ് 19 പോസിറ്റീവായതായി നിങ്ങളെ അറിയിക്കുകയാണ്. അറിഞ്ഞ ഉടൻ തന്നെ അവർ എല്ലാവരും ക്വാറന്റൈൻ ചെയ്തു. അവർക്ക് കൃത്യമായിട്ടും കാര്യക്ഷമതയോടുകൂടി മെഡിക്കൽ സൗകര്യം മുംബൈ കോര്‍പ്പറേഷന്‍ അധികൃതർ ഒരുക്കി കൊടുത്തു . അവരെ നന്നായി പരിപാലിച്ചതിനും ആ പരിസരം മുഴുവൻ അണുനാശിനി തളിച്ച് ശുദ്ധികരിച്ചതിനും മുംബൈ കോര്‍പ്പറേഷന്‍ അധികൃതർക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ എല്ലാവരും കോവിഡ് പരിശോധനയ്ക്ക് വിധേയമായി ഞങ്ങളുടെ ഫലം നെഗറ്റീവാണ്. ഇപ്പോൾ ഏറ്റവും ഒടുവിൽ എന്റെ അമ്മയെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കാൻ കൊണ്ട് പോകുകയാണ്. അമ്മയുടെ ഫലം നെഗറ്റീവാക്കാൻ നിങ്ങൾ എല്ലാവരും ദയവായി പ്രാർത്ഥിക്കുക,” എന്ന് കുറിപ്പിൽ താരം പറയുന്നു

” ഞങ്ങളെ സഹായിച്ചതിന്, പ്രൊഫഷണലായും കരുതലോടെയും പെരുമാറിയതിന് മുംബൈ കോർപറേഷനോട് ഒരിക്കൽ കൂടി നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കൂടാതെ കോകിലബെൻ ഹോസ്പിറ്റലിനും അവിടെയുള്ള ഡോക്ടർമാർക്കും നഴ്സുമാർക്കും സ്റ്റാഫുകൾക്കും ഒരു വലിയ നന്ദി. പരിശോധന വേളയിൽ അവർ വളരെ കരുതലും പ്രൊഫഷണലുമായിരുന്നു. ദൈവം അനുഗ്രഹിക്കട്ടെ സുരക്ഷിതരായി തുടരു. സ്നേഹം.. ആമിർ. ” .

ആമിർ ഖാൻ ഭാര്യ കിരൺ റാവു, മകൻ ആസാദ് റാവു ഖാൻ എന്നിവരോടൊപ്പം മുംബൈ വസതിയിലാണ് താമസം. ലോക്ക്ഡൺ സമയത്ത് മകൾ ഐറ ഖാനും കുടുംബത്തോടപ്പം കഴിയാൻ എത്തി.എല്ലാവരും ഒരുമിച്ച് വീട്ടിലുള്ള സമയത്തെ നിരവധി ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു.