Movie prime

കൊറോണ ബാധിതരുടെ സഞ്ചാരപാത അറിയുവാനായി കേന്ദ്രസർക്കാർ ആപ്പ് തയ്യാറാക്കുന്നു

കൊറോണ വൈറസ് ബാധിതരായ ആളുകളെ അവരുടെ സ്മാർട്ഫോൺ ലൊക്കേഷൻ ഉപയോഗിച്ച് പിന്തുടരുന്നതിനും കോറോണ വൈറസിന്റെ സമൂഹ വ്യാപനം തടയുന്നതിനുമായി ‘കോവിൻ-20’ എന്ന പേരിൽ പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ന്യൂസ് 18ന്റെ റിപ്പോർട്ട് പ്രകാരം ആപ്പ് ഇപ്പോൾ ബീറ്റ ടെസ്റ്റിങ്ങിലാണ്. ആപ്പ് ആൻഡ്രോയിഡിലും ഐഓഎസിലും ലഭ്യമാക്കാനാണ് ശ്രമം. സമൂഹ വ്യാപനം തടയുക എന്നതാണ് ആപിന്റെ പ്രധാന ലക്ഷ്യം. ആപ്പിൽ കൊറോണ ടെസ്റ്റിംഗ് ലാബുകൾ, ക്വാറന്റൈ സെന്ററുകൾ, സർക്കാർ പുറത്തിറക്കിയ സുരക്ഷാ മാനദണ്ഡങ്ങൾ, യാത്ര നിർദേശങ്ങൾ, More
 
കൊറോണ ബാധിതരുടെ സഞ്ചാരപാത അറിയുവാനായി കേന്ദ്രസർക്കാർ ആപ്പ് തയ്യാറാക്കുന്നു

കൊറോണ വൈറസ് ബാധിതരായ ആളുകളെ അവരുടെ സ്മാർട്ഫോൺ ലൊക്കേഷൻ ഉപയോഗിച്ച് പിന്തുടരുന്നതിനും കോറോണ വൈറസിന്റെ സമൂഹ വ്യാപനം തടയുന്നതിനുമായി ‘കോവിൻ-20’ എന്ന പേരിൽ പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കാനൊരുങ്ങി കേന്ദ്ര സർക്കാർ.

ന്യൂസ്‌ 18ന്റെ റിപ്പോർട്ട്‌ പ്രകാരം ആപ്പ് ഇപ്പോൾ ബീറ്റ ടെസ്റ്റിങ്ങിലാണ്. ആപ്പ് ആൻഡ്രോയിഡിലും ഐഓഎസിലും ലഭ്യമാക്കാനാണ് ശ്രമം. സമൂഹ വ്യാപനം തടയുക എന്നതാണ് ആപിന്റെ പ്രധാന ലക്ഷ്യം.

ആപ്പിൽ കൊറോണ ടെസ്റ്റിംഗ് ലാബുകൾ, ക്വാറന്റൈ സെന്ററുകൾ, സർക്കാർ പുറത്തിറക്കിയ സുരക്ഷാ മാനദണ്ഡങ്ങൾ, യാത്ര നിർദേശങ്ങൾ, എന്നിവയും ലഭ്യമാണ്.

അടുത്തിടെ ആരോഗ്യ മന്ത്രാലയവും കേന്ദ്ര സർക്കാരും ഫേസ്ബുക്ക് വാട്സാപ്പ് എന്നിവയുടെ സഹായത്തോടെ കോറോണയെ ചെറുക്കൻ ഹെൽപ് ലൈൻ നമ്പർ പുറത്തിറക്കിയിരുന്നു. കൊറോണ വ്യാപനത്തിന്റെ മൂന്നാംഘട്ടത്തിൽ എത്തി നിൽക്കുന്ന ഇന്ത്യ കർശനമായ മുൻകരുതൽ നടപടികളാണ് നടപ്പാക്കിവരുന്നത്.