in

പ്രഭാസിന്റെ നായികയായി ദീപിക എത്തുന്നു

Prabhas

ബാഹുബലി  ഫെയിം പ്രഭാസിന്റെ നായികയായി ബോളിവുഡ് താരസുന്ദരി  ദീപിക പദുകോൺ എത്തുന്നു . തെലുങ്ക്  ചിത്രത്തിലാണ് ഇരുവരും നായികാനായകന്മാരായി  എത്തുന്നത്. നാഗ് അശ്വിനാണ് ചിത്രം സംവിധാനം ചെയ്യുന്നത് . കീർത്തിസുരേഷും  ദുൽഖർ സൽമാനും നായികാനായകന്മാരായി അഭിനയിച്ച മഹാനടിയ്ക്ക് ശേഷം നാഗ് അശ്വിൻ അണിയിച്ചൊരുക്കുന്ന ചിത്രമാണിത്. പേര് പുറത്തു വിടാത്ത ഈ ചിത്രത്തിന്റെ  രചന നിർവഹിച്ചിരിക്കുന്നതും  നാഗ് അശ്വിൻ തന്നെയാണ് . Prabhas

ഈ  പ്രഭാസ്  ചിത്രത്തിനെ ആരാധകർ  വലിയ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. വൈജയന്തി മൂവീസാണ് ചിത്രം നിർമ്മിക്കുന്നത് . സയൻസ് ഫിക്ഷൻ ചിത്രമാണെന്നാണ് അണിയറയിൽ നിന്ന് ലഭിക്കുന്ന വിവരം .  തെലുങ്കിന് പുറമെ മലയാളം , തമിഴ് , ഹിന്ദി എന്നി  ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത് . ചിത്രത്തിന്റെ  ഷൂട്ടിംഗ് അടുത്ത  വര്‍ഷം ആദ്യം ആരംഭിക്കുമെന്നാണ് അണിയറയില്‍ നിന്നുള്ള വിവരം.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

രോഗപ്രതിരോധ ശേഷി, മാനസികാരോഗ്യം എന്നിവയ്‌ക്കായി അശ്വഗന്ധ ചായ

Arundhathi Roy

എത്രമാത്രം ഇടുങ്ങിയ മനസ്സുള്ളവരും ക്രൂരന്മാരും ബുദ്ധിപരമായി ദുർബലരുമായ  ഭരണാധികാരികളാണ് നമ്മെ ഭരിക്കുന്നത്