Movie prime

പ്രമേഹമുള്ള ആളുകൾക്ക് അസ്ഥികൾ ഒടിയാനുള്ള സാധ്യത കൂടുതൽ

Diabetes പ്രമേഹ രോഗികളായ ആളുകൾക്ക് അസ്ഥികള് ഒടിയുവാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകർ കണ്ടെത്തി. ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് ഇടുപ്പെല്ലുകള്, നട്ടെല്ല് ഒടിവുകൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു. Diabetes ടൈപ്പ് 1 പ്രമേഹമുള്ളവരെ അപേക്ഷിച്ച് ടൈപ്പ് 2 പ്രമേഹമുള്ളവർക്കാണ് കൂടുതൽ അപകടസാധ്യതയെന്ന് കണ്ടെത്തലുകളില് പറയുന്നു. “പ്രമേഹം വൃക്ക സംബന്ധമായ പ്രശ്നങ്ങൾ, കാഴ്ചശക്തി നഷ്ടപ്പെടൽ, കാലിലെ പ്രശ്നങ്ങൾ, നാഡികളുടെ തകരാറുകൾ എന്നിവ ഉൾപ്പെടെ നിരവധി സങ്കീർണതകൾക്ക് കാരണമാകും,” യുകെയിലെ ഷെഫീൽഡ് സർവകലാശാലയിലെ പ്രധാന More
 
പ്രമേഹമുള്ള ആളുകൾക്ക്  അസ്ഥികൾ ഒടിയാനുള്ള സാധ്യത കൂടുതൽ

Diabetes

പ്രമേഹ രോഗികളായ ആളുകൾക്ക് അസ്ഥികള്‍ ഒടിയുവാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകർ കണ്ടെത്തി. ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് ഇടുപ്പെല്ലുകള്‍, നട്ടെല്ല് ഒടിവുകൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു. Diabetes

ടൈപ്പ് 1 പ്രമേഹമുള്ളവരെ അപേക്ഷിച്ച് ടൈപ്പ് 2 പ്രമേഹമുള്ളവർക്കാണ് കൂടുതൽ അപകടസാധ്യതയെന്ന് കണ്ടെത്തലുകളില്‍ പറയുന്നു.

“പ്രമേഹം വൃക്ക സംബന്ധമായ പ്രശ്നങ്ങൾ, കാഴ്ചശക്തി നഷ്ടപ്പെടൽ, കാലിലെ പ്രശ്നങ്ങൾ, നാഡികളുടെ തകരാറുകൾ എന്നിവ ഉൾപ്പെടെ നിരവധി സങ്കീർണതകൾക്ക് കാരണമാകും,” യുകെയിലെ ഷെഫീൽഡ് സർവകലാശാലയിലെ പ്രധാന ഗവേഷകനായ ഡോ. ടാറ്റിയാൻ വിലാക്ക പറയുന്നു.

നിലവിൽ മിക്ക പ്രമേഹരോഗികൾക്കും അവരുടെ ഡോക്ടർമാർക്കും പ്രമേഹമുള്ളവർക്ക് അസ്ഥികൾ ഓടിയാനുള്ള അപകട സാധ്യത കൂടുതലാണെന്ന് അറിയില്ല.

“പ്രമേഹരോഗികൾക്കിടയിൽ ഇതിന്റെ അപകടസാധ്യതകളെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, വീഴ്ചകൾ പറ്റാതെ നോക്കുന്നത് വഴി ഒടിവുണ്ടാകാനുള്ള സാധ്യത കുറയുന്നു, ”വിലാക്ക കൂട്ടിച്ചേർത്തു.

ഒടിവുകൾ വളരെ ഗുരുതരമാക്കാം, പ്രത്യേകിച്ച് പ്രായമായവരിൽ . ഇടുപ്പ് ഭാഗങ്ങളിൽ ഉണ്ടാവുന്ന ഒടിവുകൾ രോഗികളെ കൂടുതൽ സങ്കീർണ്ണാവസ്ഥയിൽ എത്തിക്കുന്നു .അത്തരം പ്രശ്‍നങ്ങൾ വലിയ വൈകല്യത്തിന് കാരണമാകും.

യുകെയിൽ പ്രതിവർഷം 76,000 പേർക്ക് വീഴ്ചയിൽ ഇടിപ്പ് എല്ലിന് അപകടം പറ്റുന്നു . ഒടിവുണ്ടായ ഒരു വർഷത്തിനുള്ളിൽ 20 ശതമാനം ആളുകൾ മരിക്കുന്നു . മറ്റുചിലർ ചലനശേഷി പൂർണ്ണമായും വീണ്ടെടുക്കുനാകാതെ കിടപ്പ് രോഗിയായി മാറുന്നു.

പ്രമേഹ രോഗികൾക്ക് ഒടിവുണ്ടാകാനുള്ള സാധ്യത ഡോക്ടർമാർ വിലയിരുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതിന്റെ അപകടസാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്ന ചികിത്സകളെക്കുറിച്ചും, ” ഗവേഷകനായ റിച്ചാർഡ് ഈസ്റ്റൽ തന്റെ ഗവേഷണത്തിൽ എടുത്തു പറയുന്നു..

“കൂടുതൽ അപകടസാധ്യതയുള്ള ആളുകൾക്ക് ഇതിനെ കുറിച്ച് അവബോധം വളർത്തുകയും , അസ്ഥികളുടെ സാന്ദ്രത, അസ്ഥികളുടെ ശക്തി എന്നിവ ഡോക്ടർമാർ പതിവായി വിലയിരുത്തുകയും , മറ്റു പരിശോധനകൾ നടത്തുന്ന അതേ പ്രാധാന്യത്തോടെ ഇവയേയും നോക്കിക്കാണണമെന്ന് ” ഈസ്റ്റൽ അഭിപ്രായപ്പെട്ടു. .