ഇന്നലെ റദ്ദാക്കിയ ദോഹ-തിരുവനന്തപുരം വിമാനം ചൊവ്വാഴ്ച ഇന്ത്യൻ സമയം രാത്രി 7 മണിക്ക് ദോഹയിൽ നിന്ന് പുറപ്പെടും. രാത്രി 12.45 നാണ് തിരുവനന്തപുരത്ത് എത്തുന്നത്.
സാങ്കേതിക പ്രശ്നങ്ങളാണ് യാത്ര റദ്ദാക്കാൻ കാരണമായി പറയുന്നത്. എന്നാൽ ഫ്ലൈറ്റ് റദ്ദാക്കലിനെ സംബന്ധിച്ച് വ്യത്യസ്ത തരത്തിലുള്ള വാർത്തകളാണ് പ്രചരിക്കുന്നത്. സൗജന്യ യാത്ര എന്ന നിലയിൽ ഖത്തറിനെ കബളിപ്പിച്ച് ആനുകൂല്യങ്ങൾ തട്ടിയെടുക്കാനാണ് ഇന്ത്യ ശ്രമിച്ചതെന്നാണ് ആരോപണം.
എക്സിറ്റ് പെർമിറ്റ് കിട്ടിയിട്ടില്ലാത്തവർക്കും മറ്റു തരത്തിൽ യാത്രാ വിലക്കുള്ളവർക്കും അനുമതിയില്ല എന്ന് പ്രത്യേകം അറിയിപ്പുണ്ട്. രോഗികൾ, ഗർഭിണികൾ, വിസ കാലാവധി കഴിഞ്ഞ വർ, ജോലി നഷ്ടമായവർ തുടങ്ങി മുൻഗണനാ വിഭാഗത്തിൽപ്പെട്ട 181 പേരാണ് നാളെ തിരുവനന്തപുരത്ത് എത്തിച്ചേരുന്നത്.