Movie prime

ദോഹ-തിരുവനന്തപുരം വിമാനം എത്തി

181 യാത്രക്കാരുമായി ദോഹ-തിരുവനന്തപുരം വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഇന്ന് പുലർച്ചെ ഒരു മണിക്കാണ് വിമാനം ലാന്റ് ചെയ്തത്. യാത്രക്കാരുടെ ജില്ല/ സംസ്ഥാനം തിരിച്ചുള്ള വിവരം: തിരുവനന്തപുരം – 46, കൊല്ലം-51, പത്തനംതിട്ട – 26, ആലപ്പുഴ- 14, തമിഴ്നാട് 18, മഹാരാഷ്ട്ര – 1, മറ്റ് ജില്ലകളിൽ നിന്ന് -25 . വിമാനത്താവളത്തിൽ യാത്രക്കാർക്ക് വിശദമായ ആരോഗ്യ പരിശോധന നടത്തി. ആർക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. രോഗം ബാധിച്ചയാളുമായി വിദേശത്തു വച്ച് സമ്പർക്കമുണ്ടായ ഒരു യാത്രക്കാരനെയും പൂർണ ഗർഭിണിയായ More
 
ദോഹ-തിരുവനന്തപുരം വിമാനം എത്തി

181 യാത്രക്കാരുമായി ദോഹ-തിരുവനന്തപുരം വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഇന്ന് പുലർച്ചെ ഒരു മണിക്കാണ് വിമാനം ലാന്റ് ചെയ്തത്. യാത്രക്കാരുടെ ജില്ല/ സംസ്ഥാനം തിരിച്ചുള്ള വിവരം:
തിരുവനന്തപുരം – 46, കൊല്ലം-51, പത്തനംതിട്ട – 26, ആലപ്പുഴ- 14, തമിഴ്നാട് 18, മഹാരാഷ്ട്ര – 1, മറ്റ് ജില്ലകളിൽ നിന്ന് -25 .

വിമാനത്താവളത്തിൽ യാത്രക്കാർക്ക് വിശദമായ ആരോഗ്യ പരിശോധന നടത്തി. ആർക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. രോഗം ബാധിച്ചയാളുമായി വിദേശത്തു വച്ച് സമ്പർക്കമുണ്ടായ ഒരു യാത്രക്കാരനെയും പൂർണ ഗർഭിണിയായ ഒരു സ്ത്രീയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിവിധജില്ലകളിലേക്ക് യാത്രക്കാരെ എത്തിക്കുന്നതിന് കെ.എസ്.ആർ.ടി .സി. ബസുകൾ ഏർപ്പെടുത്തിയിരുന്നു.