in

രക്തദാഹികള്‍ക്കും ശവംതീനികള്‍ക്കും ഇടയിലാണ് നാം ജീവിക്കുന്നത്, രാഷ്ട്രീയത്തിൻ്റെ ക്രിമിനൽവൽക്കരണത്തിനെതിരെ ഡോ. ആസാദിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

dr azad

കോട്ടയത്ത് ആര്‍ എസ് എസ് തോക്കു നിര്‍മിക്കുമ്പോള്‍, വെഞ്ഞാറമ്മൂടില്‍ കോണ്‍ഗ്രസ് വാളുകള്‍ പ്രയോഗിക്കുമ്പോള്‍ കതിരൂരില്‍ സി പി എം ബോംബുകള്‍
നിര്‍മിക്കുമ്പോള്‍ നാം രാഷ്ട്രീയത്തിലെ ഹിംസാടനം നേരില്‍ കാണുകയാണ്. ഇവരാണ് സമാധാനത്തിന്റെ വെള്ളപ്രാവുകളുമായി വേദികളിലും ചാനല്‍ ചര്‍ച്ചകളിലും നിറഞ്ഞു നില്‍ക്കുന്നത്! എല്ലാവരും ശാന്തിയുടെയും വികസനത്തിന്റെയും ഗിരിപ്രഭാഷകരാണ് ! dr azad

ആര്‍ എസ് എസ്സിനു വലിയ സ്വാധീനമുള്ള കോട്ടയം പള്ളിക്കത്തോടു പ്രദേശത്ത് അഞ്ചു മാസം മുമ്പ് നടന്ന തോക്കു നിര്‍മാണവും വില്‍പ്പനയും വെറും പ്രാദേശിക വാര്‍ത്തയായി അവസാനിച്ചുവോ? പൊലീസ് അന്വേഷണം എവിടെയെത്തി? കുറ്റപത്രം നല്‍കിയോ? നിയമവിരുദ്ധവും രാജ്യദ്രോഹപരവുമായ ആ ഭീകര പ്രവര്‍ത്തനം ഏതു നിയമപ്രകാരമാണ് കേരള പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നത്? മാധ്യമങ്ങള്‍ ഒന്നും പറഞ്ഞു കണ്ടില്ല.

ഇതിപ്പോള്‍ ഓര്‍ത്തത് മറ്റൊരു വാര്‍ത്ത കണ്ടതിനാലാണ്. കണ്ണൂര്‍ ജില്ലയിലെ കതിരൂരില്‍ ബോംബു
നിര്‍മാണത്തിനിടെ സ്ഫോടനമുണ്ടായി. പരിക്കു പറ്റിയവര്‍ ആശുപത്രിയിലാണ്. അതു സംബന്ധിച്ച വിശദമായ വാര്‍ത്തകള്‍ പുറത്തു വരുന്നില്ല. പന്ത്രണ്ടോ പതിമൂന്നോ സ്റ്റീല്‍ ബോംബുകള്‍ പൊലീസ് കണ്ടെടുത്തതായും വാര്‍ത്തയുണ്ട്.

കോട്ടയത്ത് ആര്‍ എസ് എസ് തോക്കു നിര്‍മിക്കുമ്പോള്‍, വെഞ്ഞാറമ്മൂടില്‍ കോണ്‍ഗ്രസ് വാളുകള്‍ പ്രയോഗിക്കുമ്പോള്‍ കതിരൂരില്‍ സി പി എം ബോംബുകള്‍ നിര്‍മിക്കുമ്പോള്‍ നാം രാഷ്ട്രീയത്തിലെ ഹിംസാടനം നേരില്‍ കാണുകയാണ്. ഇവരാണ് സമാധാനത്തിന്റെ വെള്ളപ്രാവുകളുമായി വേദികളിലും ചാനല്‍ ചര്‍ച്ചകളിലും നിറഞ്ഞു നില്‍ക്കുന്നത്! എല്ലാവരും ശാന്തിയുടെയും വികസനത്തിന്റെയും ഗിരിപ്രഭാഷകരാണ്!

”പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ആശയത്തിനു പകരം ആയുധം എടുക്കാന്‍ തുടങ്ങിയാല്‍ ഇവിടെ മനുഷ്യ ജീവിതം അസാധ്യമാവു”മെന്ന് എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും മുന്നറിയിപ്പു നല്‍കിയിട്ട് മണിക്കൂറുകളേ ആയുള്ളു. നാം രക്തദാഹികള്‍ക്കും ശവംതീനികള്‍ക്കും ഇടയിലാണ് ജീവിക്കുന്നത്. ആയുധങ്ങള്‍ നിര്‍മിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്ന ആരെയും സഹിക്കാന്‍ നമുക്കു ബാധ്യതയില്ല.

കോട്ടയത്തെ തോക്കു നിര്‍മാണവും കതിരൂരിലെ ബോംബു നിര്‍മാണവും ഗൗരവപൂര്‍വം അന്വേഷിക്കണം. സംസ്ഥാന ഏജന്‍സികളോ ദേശീയഏജന്‍സികളോ അതു നിര്‍വ്വഹിക്കട്ടെ. ആയുധമത്സരങ്ങള്‍ക്കും ചോരചൊരിച്ചിലുകള്‍ക്കും ഇടയില്‍നിന്നു ജനങ്ങളെ രക്ഷപ്പെടുത്തണം. വാസ്തവം തമസ്കരിക്കാനോ നിസ്സാരമാക്കാനോ മാധ്യമങ്ങള്‍ ശ്രമിക്കരുത്. പള്ളിക്കത്തോടും കതിരൂരും എന്തു നടപടിയുണ്ടായെന്ന് ജനങ്ങള്‍ അറിയട്ടെ.

ആര്‍ എസ് എസ്സിനു വലിയ സ്വാധീനമുള്ള കോട്ടയം പള്ളിക്കത്തോടു പ്രദേശത്ത് അഞ്ചു മാസം മുമ്പ് നടന്ന തോക്കു നിര്‍മ്മാണവും…

Posted by ഡോ. ആസാദ് on Saturday, 5 September 2020

 

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

എൽപി സ്കൂളിൽ വെച്ചു തന്നെ പഠിപ്പു നിർത്തേണ്ടി വന്നേനെ; അധ്യാപക ദിനത്തിൽ ഫേസ്ബുക്കിലൂടെ ഓർമകൾ പങ്കുവെച്ച് മുഖ്യമന്ത്രി

sameera

സിനിമ ഒരു പാമ്പും കോണിയും കളിയാണ്: സമീറ റെഡ്ഡി