Movie prime

ഫേസ്ബുക്ക് ഫ്രണ്ട് ലിസ്റ്റിൽ ശുദ്ധീകരണ പ്രക്രിയയുമായി ഡോ. ബിജു

Biju വ്യക്തിപരമായി അറിയാവുന്നവരെയും സിനിമ, രാഷ്ട്രീയം, സമൂഹം തുടങ്ങിയ ഇടങ്ങളിൽ കൃത്യമായ അഭിപ്രായങ്ങൾ ഉള്ളവരെയും ആണ് ഫ്രണ്ട് ലിസ്റ്റിൽ നിലനിർത്തുന്നതെന്നും മത തീവ്രവാദികൾ, തീവ്ര ദേശീയതാ വാദികൾ, സംഘികൾ, രാഷ്ട്രീയ നേതാക്കളുടെയും സിനിമാ താരങ്ങളുടെയും ഫാൻസ്, ഒന്നിലും അഭിപ്രായമില്ലാത്ത നിഷ്കളങ്കർ, ദളിത് വിരുദ്ധർ, തങ്ങളുടേതല്ലാത്ത രാഷ്ട്രീയ നിലപാടുകളോട് അസഹിഷ്ണുത പുലർത്തുന്ന തീവ്ര രാഷ്ട്രീയ വിശ്വാസികൾ തുടങ്ങി ചില വിഭാഗം ആളുകളെ പൂർണമായും ഒഴിവാക്കുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ഡോ. ബിജു പറയുന്നു. Biju ഡോ. ബിജുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് More
 
ഫേസ്ബുക്ക് ഫ്രണ്ട് ലിസ്റ്റിൽ ശുദ്ധീകരണ പ്രക്രിയയുമായി ഡോ. ബിജു

Biju

വ്യക്തിപരമായി അറിയാവുന്നവരെയും സിനിമ, രാഷ്ട്രീയം, സമൂഹം തുടങ്ങിയ ഇടങ്ങളിൽ കൃത്യമായ അഭിപ്രായങ്ങൾ ഉള്ളവരെയും ആണ് ഫ്രണ്ട് ലിസ്റ്റിൽ നിലനിർത്തുന്നതെന്നും മത തീവ്രവാദികൾ, തീവ്ര ദേശീയതാ വാദികൾ, സംഘികൾ, രാഷ്ട്രീയ നേതാക്കളുടെയും സിനിമാ താരങ്ങളുടെയും ഫാൻസ്, ഒന്നിലും അഭിപ്രായമില്ലാത്ത നിഷ്കളങ്കർ, ദളിത് വിരുദ്ധർ, തങ്ങളുടേതല്ലാത്ത രാഷ്ട്രീയ നിലപാടുകളോട് അസഹിഷ്ണുത പുലർത്തുന്ന തീവ്ര രാഷ്ട്രീയ വിശ്വാസികൾ തുടങ്ങി ചില വിഭാഗം ആളുകളെ പൂർണമായും ഒഴിവാക്കുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ഡോ. ബിജു പറയുന്നു. Biju

ഡോ. ബിജുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ രൂപത്തിൽ വായിക്കാം.

……………

ഫേസ്‌ബുക്ക് ഫ്രണ്ട് ലിസ്റ്റ് ഒരു ശുദ്ധീകരണ പ്രക്രിയയിൽ ആണ്. വളരെ മുൻപ് ആരംഭിച്ച പ്രൊഫൈൽ ആയത് കൊണ്ട് ആളുകളുടെ ഫ്രണ്ട് റിക്വസ്റ്റ് അക്സപ്റ്റു ചെയ്തപ്പോൾ കൂടുതലായി ശ്രദ്ധിച്ചിരുന്നില്ല. അതിന്റെ അപകടം ഈയിടെയായി വല്ലാതെ കൂടുന്നു. അതുകൊണ്ട് ഫ്രണ്ട് ലിസ്റ്റ്‌ ഒന്നു വെട്ടിച്ചുരുക്കാം എന്ന് കരുതുന്നു.

വ്യക്തിപരമായി അറിയാവുന്നവരെയും സിനിമ, രാഷ്ട്രീയം, സമൂഹം എന്ന ഇടങ്ങളിൽ കൃത്യമായ അഭിപ്രായങ്ങൾ ഉള്ളവരെയും ആണ് ഫ്രണ്ട് ലിസ്റ്റിൽ ഇഷ്ടപ്പെടുന്നത്. ചില ആളുകളെ പൂർണ്ണമായും ഒഴിവാക്കുകയാണ്.

1. മത തീവ്രവാദികൾ, തീവ്ര ദേശീയതാ വാദികൾ.

2. രാഷ്ട്രീയ നേതാക്കളോട് അന്ധ ഭക്തി ഉള്ള ഫാൻസ്.

3. സിനിമാതാരങ്ങളുടെയും സംവിധായകരുടെയും അന്ധരായ ഫാൻസ്.

4. സ്വതന്ത്ര ആർട്ട് ഹൗസ് സിനിമകളെ പുച്ഛമുള്ള ബുദ്ധിജീവി എഴുത്തുകാർ, സിനിമാ പ്രവർത്തകർ, നിരൂപകർ.

5. ഒന്നിലും അഭിപ്രായം ഇല്ലാത്ത നിഷ്കളങ്കർ.

6. ലോകത്തുള്ള ഏത് കഥയും വിശ്വസിച്ചു ആർപ്പു വിളിക്കുന്ന ശുദ്ധമനസ്കർ.

7. ഇതര മനുഷ്യന്മാരോട് അസഹിഷ്ണുത ഉള്ള സംഘികൾ.

8. ഇതര രാഷ്ട്രീയ വിശ്വാസികളോട് അസഹിഷ്ണുത ഉള്ള ഏത് പാർട്ടിയിലും പെട്ട തീവ്ര രാഷ്ട്രീയ വിശ്വാസികൾ.

9. ദളിത് വിരുദ്ധത അലങ്കാരമായി കരുതുന്നവർ.

10. പ്രിവിലേജ്ഡ് ആയ ആളുകളിലും വിഷയങ്ങളിലും മാത്രം ഇടപെടുന്നവർ…

ഒരു 2000 ൽ താഴെ മാത്രം ആളുകൾ എഫ് ബി ഫ്രണ്ട് ലിസ്റ്റിൽ മതിയാകും എന്ന് തോന്നുന്നു….ഏതാനും ദിവസങ്ങളിൽ കിട്ടുന്ന സമയം ഒരു ശുചീകരണ പ്രക്രിയയിൽ ഏർപ്പെടാം എന്ന് കരുതുന്നു…