Movie prime

ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ശിശുദിനമെന്ന് തോമസ് ഐസക്ക്

മാജിക് പ്ലാനറ്റിലെ ഡിഫറൻ്റ് ആർട്ട് സെൻ്ററിൽ ചെലവഴിച്ചതിനെപ്പറ്റി ധനമന്ത്രി ഡോ. തോമസ് ഐസക്ക് എഴുതുന്നു. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ശിശുദിനം എന്നാണ് അദ്ദേഹം ഇന്നലത്തെ അനുഭവങ്ങളെ വിശേഷിപ്പിക്കുന്നത് . ഏഴു വേദികളിലായി സർഗാത്മകതയുടെ വിഭിന്ന മേഖലകളിൽ പാട്ടും ഡാൻസുമെല്ലാം അരങ്ങേറുന്നു. നാല്പത് ശതമാനത്തോളം വൈകല്യമുള്ള നൂറോളം കുട്ടികളാണ് അവരുടെ പോരായ്മകൾ മറന്ന് ആടുകയും പാടുകയും വിവിധ കലാപ്രകടനകളിൽ മുഴുകി തങ്ങളുടെ പരിമിതികളെ മറികടന്നും മുന്നേറുന്നത്. ഈ കൊച്ചുകുട്ടികളെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയെങ്കിലും മാജിക് പ്ലാനറ്റ് സന്ദർശിക്കണം എന്ന അഭ്യർഥനയോടെയാണ് തോമസ് ഐസക്കിന്റെ ഫേസ് ബുക്ക് പോസ്റ്റ് More
 
ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ശിശുദിനമെന്ന് തോമസ് ഐസക്ക്

മാജിക് പ്ലാനറ്റിലെ ഡിഫറൻ്റ് ആർട്ട് സെൻ്ററിൽ ചെലവഴിച്ചതിനെപ്പറ്റി ധനമന്ത്രി ഡോ. തോമസ് ഐസക്ക് എഴുതുന്നു. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ശിശുദിനം എന്നാണ് അദ്ദേഹം ഇന്നലത്തെ അനുഭവങ്ങളെ വിശേഷിപ്പിക്കുന്നത് . ഏഴു വേദികളിലായി സർഗാത്മകതയുടെ വിഭിന്ന മേഖലകളിൽ പാട്ടും ഡാൻസുമെല്ലാം അരങ്ങേറുന്നു. നാല്പത് ശതമാനത്തോളം വൈകല്യമുള്ള നൂറോളം കുട്ടികളാണ് അവരുടെ പോരായ്മകൾ മറന്ന് ആടുകയും പാടുകയും വിവിധ കലാപ്രകടനകളിൽ മുഴുകി തങ്ങളുടെ പരിമിതികളെ മറികടന്നും മുന്നേറുന്നത്. ഈ കൊച്ചുകുട്ടികളെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയെങ്കിലും മാജിക് പ്ലാനറ്റ് സന്ദർശിക്കണം എന്ന അഭ്യർഥനയോടെയാണ് തോമസ് ഐസക്കിന്റെ ഫേസ് ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്

ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ശിശുദിനം ഇന്നായിരുന്നു. 100 ഭിന്നശേഷിക്കാരായ കുട്ടികലാകാരൻമാരോടൊപ്പം മാജിക് പ്ലാനറ്റിലെ ഡിഫറൻ്റ് ആർട്ട് സെൻ്ററിൽ ചെലവഴിച്ചു. കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് കഴിവിൻ്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്തവരാണ് ഈ 100 കുട്ടികൾ. ഏതാണ്ട് ഒരു മാസത്തിലേറെയായി ഇവരിൽ പലരും ഇവിടെയുണ്ട്. പരിശീലനം പൂർത്തിയായാൽ ഇവർ സന്ദർശകർക്കുവേണ്ടി സ്ഥിരം കലാപരിപാടികൾ അവതരിപ്പിക്കും. ഇതിനു കുട്ടികൾക്ക് താമസവും ഭക്ഷണവും മാത്രമല്ല, തക്കതായ പ്രതിഫലവും നൽകും. 100 ഭിന്നശേഷിക്കാരുടെ കലാ-തൊഴിൽ പരിശീലനകേന്ദ്രമായി മാറുകയാണ് ഡിഫറൻ്റ് ആർട്ട് സെൻ്റർ.

ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ശിശുദിനമെന്ന് തോമസ് ഐസക്ക്

ഏതെങ്കിലും ഒരു സ്റ്റേജിൽ അല്ല പരിപാടികൾ. കുട്ടികൾക്ക് അവരുടെ സർഗ്ഗാത്മകത പ്രകടിപ്പിക്കാൻ ഏഴ് വേദികളുണ്ട്. ഇതിൽ ഏറ്റവും പ്രധാനം മാജിക്കിനുള്ള ടീം തന്നെ. ഈ ആറംഗ ടീം 1000 സ്റ്റേജുകളിൽ പരിപാടി അവതരിപ്പിച്ചു കഴിഞ്ഞു. അടുത്തയാഴ്ച അബുദാബിയിൽ പരിപാടിക്ക് പോവുകയാണ്. 40 ശതമാനത്തോളം വൈകല്യമുള്ളവരാണെങ്കിലും തികഞ്ഞ പ്രൊഫഷണൽ ചാതുരിയോടുകൂടിയാണ് പരിപാടികൾ അവതരിപ്പിച്ചത്. ഡാൻസ് ടീം തകർത്താടി. ഡൗൺസ് സിൻഡ്രോം ബാധിതനായ വിഷ്ണു ശാസ്ത്രീയ നൃത്തത്തിൽ പരിചയം നേടിയിട്ടുണ്ടെന്നത് വ്യക്തം. മറ്റൊരാൾ ഇടയ്ക്കിടയ്ക്ക് ബ്രേക്ക് ഡാൻസിലേയ്ക്ക് ചുവടുമാറും. ബിത്തോവൻ വീടിനു മുന്നിലെ കൂട്ടപ്പാട്ടും വളരെ ആസ്വാദ്യകരമായി. രാഹുലാണ് നേതാവ്. അപർണ്ണ പാടുക മാത്രമല്ല, മറ്റു കുട്ടികളെയൊക്കെ നിയന്ത്രിച്ചു നിർത്താനും ശ്രമിക്കുന്നുണ്ടായിരുന്നു. റെഡ് ഫോർട്ടിനു മുന്നിൽ കുട്ടികളുടെ നിര. ദേശഭക്തി ഗാനത്തോടൊപ്പം ദേശീയപതാക വീശി മൈമും നടത്തുന്നുണ്ടായിരുന്നു. കുട്ടികളുടെ ഫിലിം ക്ലബ്ബുമുണ്ട്. ചിത്രമൂലയുണ്ട്. ഇവയെല്ലാം ഏതാണ്ട് ഒരു മണിക്കൂർകൊണ്ട് കണ്ടു തീർത്തു.

ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ശിശുദിനമെന്ന് തോമസ് ഐസക്ക്

കുട്ടികളും രക്ഷാകർത്താക്കളുമെല്ലാം കാമിലെ കാസ്കേഡ് എന്ന ഓപ്പൺ എയർ തിയേറ്ററിൽ സമ്മേളിച്ചു. വെള്ളച്ചാട്ടവും പാറക്കെട്ടും മരങ്ങൾ (കൃത്രിമം) ഇവയെല്ലാം ചേർന്ന ഒരു സിനിമാ സെറ്റ് തന്നെ. സിനിമ പ്രദർശിപ്പിക്കാൻ സ്ക്രീനുമുണ്ട്. കുറച്ചു തമാശ വർത്തമാനങ്ങൾ. ആർപ്പുവിളികൾ. ഫോട്ടോ സെഷൻ. പാറപ്പുറത്തു നിന്നും ഇറങ്ങുന്ന തിരക്കിനിടയിൽ ഒരു കുട്ടി എന്നോട് ചോദിച്ചു. മന്ത്രിക്ക് ഒരു ഉമ്മ തരട്ടേ. അവൻ്റെ ഉമ്മ കഴിഞ്ഞപ്പോൾ ഞാൻ ഒരു ഉമ്മ തിരികെ കൊടുക്കണം എന്നതായി ആവശ്യം. അത്രയ്ക്ക് സൗഹൃർദ്ദകരമായിരുന്നു അന്തരീക്ഷം.

മനസ്സിൽ തട്ടിയത് അവിടുത്തെ അന്തരീക്ഷമാണ്. ഒരു വിഷാദാന്തരീക്ഷവും ഇല്ല. എൻ്റെ ഓരോ ചോദ്യത്തിനും ആർത്തുവിളിച്ചാണ് കുട്ടികൾ മറുപടി പറഞ്ഞത്. ഇതു തന്നെ ഏറ്റവും വലിയ നേട്ടം. സാമൂഹ്യസുരക്ഷാ മിഷനിലെ ഡോ. ഷീൽ എന്നോടു പറഞ്ഞത് ശ്രദ്ധേയമായി. ഈ കലാപരിശീലനവും പ്രദർശനവേളയിൽ കാണികളുടെ കൈയ്യടിയും പ്രോത്സാഹനവും കുട്ടികളുടെ ആത്മവിശ്വാസത്തിലും പെരുമാറ്റത്തിലും വളരെ ശ്രദ്ധേയമായ സ്വാധീനം ചെലുത്തുന്നൂവെന്നാണ് അവരുടെ മിഷൻ്റെ കണ്ടെത്തൽ.

ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ശിശുദിനമെന്ന് തോമസ് ഐസക്ക്

മാജിക്ക് പ്ലാനറ്റ് കാണാൻ വരുന്നവർക്കെല്ലാം ഡിഫറൻ്റ് ആർട്ട് സെൻ്ററിലും കയറാം. പ്രത്യേക ഫീസ് ഇല്ല. ഈ കൊച്ചുകുട്ടികളെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയാണെങ്കിലും മാജിക് പ്ലാനറ്റ് സന്ദർശിക്കണമെന്ന് ഞാൻ ശുപാർശ ചെയ്യുകയാണ്. ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിപാലനത്തിന് ഗോപിനാഥ് മുതുകാട് പുതിയൊരു അധ്യായം തുറന്നിരിക്കുകയാണ്.