in

ദുൽഖറിന് ഇന്ന് പിറന്നാൾ; മാസ്സ് ഡയലോഗുമായി പുതിയചിത്രത്തിന്റെ സ്നീക് പീക് 

dulquar

മലയാളത്തിന്റെ  യുവ നടൻ  ദുൽഖർ  സൽമാന്റെ പിറന്നാൾ ദിനത്തിൽ തന്നെ  താരത്തിന്റെ പുതിയ  ചിത്രമായ കുറുപ്പ്  എന്ന ചിത്രത്തിന്റെ   സ്നീക്ക് പീക് പുറത്തിറങ്ങി.  ‘എന്തായാലും ഒരു കാര്യം ഉറപ്പാ, എന്നെ ഇനി ആര് കാണണമെന്ന് ഞാൻ തീരുമാനിക്കും, അത് കാക്കിയാണേലും ശരി ഖദർ ആണെലും ശരി’ എന്ന മാസ് ഡയലോഗുമായാണ് സ്നീക്ക് പീക് പുറത്തിറങ്ങിയിരിക്കുന്നത്. dulquar

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം  സംവിധാനം ചെയ്യുന്നത് ശ്രീനാഥ് രാജേന്ദ്രനാണ് . ദുൽഖർ  സൽമാന്റെ ആദ്യ ചിത്രമായ സെക്കൻഡ് ഷോ സംവിധാനം ചെയ്ത്  ശ്രീനാഥ് രാജേന്ദ്രനാണ്.  35  കോടി മുതൽ മുടക്കിൽ വരുന്ന  ഈ ബിഗ് ബജറ്റ്  ചിത്രം നിർമ്മിക്കുന്നത്  ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ്. മൂത്തോൻ എന്ന ചിത്രത്തിലൂടെ  മലയാള സിനിമ ലോകത്ത് എത്തിയ  ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്.

ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.  കേരളം, അഹമ്മദാബാദ്, ബോംബെ, ദുബൈ, മാംഗ്ളൂർ, മൈസൂർ തുടങ്ങിയ  സ്ഥലങ്ങളാണ് ചിത്രത്തിന്റെ  പ്രധാന ലൊക്കേഷനുകൾ.   ജിതിൻ കെ ജോസാണ് കുറുപ്പിന്റെ  കഥ ഒരുക്കിയിരിക്കുന്നത് . ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ഒന്നിച്ചാണ്‌ .

നിമിഷ് രവിയാണ് ചിത്രത്തിന്  വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.  സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. ചിത്രം പെരുന്നാൾ റിലീസായി തയ്യാറെടുത്തിരുന്നുവെങ്കിലും കോവിഡിന്റെ പശ്ചലതലത്തിൽ  റിലീസ് മാറ്റിവയ്ക്കുകയായിരുന്നു 

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ദുർഗാദേവിയുടെ ചിത്രമുള്ള ട്വീറ്റിൻ്റെ പേരിൽ നെതന്യാഹുവിന്റെ മകൻ  ക്ഷമാപണം നടത്തി

mumbai slum

മുംബൈ ചേരി നിവാസികളിൽ പകുതിയിലേറെ പേർക്കും കോവിഡ് ബാധിച്ചതായി പഠനം