Movie prime

ജാനവിക്ക് കുഞ്ഞ് പിറന്നു

 

തിരുവനന്തപുരം മൃ​ഗശാലയിലെ പെൺപുലി ജാനവിക്ക് കുഞ്ഞു പിറന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി മൃ​ഗശാല അധികൃതർ അറിയിച്ചു. 

വയനാട് പെരുന്തട്ടയിലെ എസ്റ്റേറ്റ് പരിസരത്തുനിന്ന് 2016 നവംബർ മാസത്തിലാണ്  വനംവകുപ്പിന്റെ കെണിയിൽ അകപ്പെട്ട് പെൺപുലി തിരുവനന്തപുരം മൃ​ഗശാലയിൽ എത്തുന്നത്.

ഏകദേശം 12 വയസോളം പ്രായം ഇപ്പോൾ ജാനവിക്ക് ഉണ്ടെന്നാണ് അധികൃതർ പറയുന്നത്.