റോഡ് മുറിച്ചു കടക്കുന്ന കാട്ടാന കൂട്ടത്തിന്റെ വീഡിയോ വൈറലാകുന്നു. ഇന്ത്യൻ ഫോറസ്റ്റ് ഓഫീസറായ പർവീൺ കസ്വാൻ എന്ന ട്വിറ്റർ ഉപയോക്താവാണ് കർണാടകയിലെ കൂർഗ് വന പാതയിലൂടെ ആനക്കൂട്ടം റോഡ് മുറിച്ചു കടക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുപതിനായിരത്തിലധികം പേരാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്.
10ലധികം ആനകളെ വിഡിയോയിൽ കാണാൻ സാധിക്കും..മാത്രമല്ല കൂടെയുള്ള കുട്ടിയാനയെ അവർ എങ്ങനെയാണ് സംരക്ഷിച്ചു കൊണ്ടുപോകുന്നതെന്ന് കാണേണ്ട കാഴ്ചയാണ്. നിരവധി പേരാണ് ട്വീറ്റിന് കമന്റ് ചെയ്തിരിക്കുന്നത്.
The best thing you will watch today. This #elephant family with kids under high security just crossing a road. Big fat family. Forward from Coorg. pic.twitter.com/CFOF57rY5c
— Parveen Kaswan, IFS (@ParveenKaswan) April 4, 2020