Movie prime

വീഡിയോ: ലോകത്തിൽ ഇനി ആകെയുള്ളത് ഒരേയൊരു മരം, അത് കേരളത്തിൽ

Kavilappa വംശ നാശം സംഭവിച്ചു എന്ന് കരുതിയിരുന്ന സപ്പോട്ട കുടുംബത്തിലെ ഇലിപ്പ എന്ന സസ്യ ജെനുസിൽപ്പെട്ട കാവിലപ്പ എന്ന മരമാണ് കൊല്ലം ജില്ലയിൽ നിന്നും കണ്ടെത്തിയത്. പറവൂരിനടുത്ത് കൂനയിൽ ആയിരവല്ലി ക്കാവിൽ ആരാധിച്ചു വന്നിരുന്ന മരം കാവിലപ്പയാണെന്ന് തിരിച്ചറിയുകയായിരുന്നു.Kavilappa പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലെ ശാസ്ത്രജ്ഞരാണ് ഇത് കണ്ടെത്തിയത്. 300 വർഷത്തിലേറെ പഴക്കമുള്ള ഈ മരം ലോകത്തില് അവശേഷിക്കുന്ന ഏക മരമാണ്. 180 വര്ഷത്തിനിപ്പുറമാണ് ഈ മരം കണ്ടെത്തുന്നത്.റോബർട്ട് വൈറ്റ് എന്ന ബ്രിട്ടീഷുകാരൻ 1835 ഇൽ ഈ More
 
വീഡിയോ: ലോകത്തിൽ ഇനി ആകെയുള്ളത് ഒരേയൊരു മരം, അത് കേരളത്തിൽ

Kavilappa

വംശ നാശം സംഭവിച്ചു എന്ന് കരുതിയിരുന്ന സപ്പോട്ട കുടുംബത്തിലെ ഇലിപ്പ എന്ന സസ്യ ജെനുസിൽപ്പെട്ട കാവിലപ്പ എന്ന മരമാണ് കൊല്ലം ജില്ലയിൽ നിന്നും കണ്ടെത്തിയത്. പറവൂരിനടുത്ത് കൂനയിൽ ആയിരവല്ലി ക്കാവിൽ ആരാധിച്ചു വന്നിരുന്ന മരം കാവിലപ്പയാണെന്ന് തിരിച്ചറിയുകയായിരുന്നു.Kavilappa

പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലെ ശാസ്ത്രജ്ഞരാണ് ഇത് കണ്ടെത്തിയത്. 300 വർഷത്തിലേറെ പഴക്കമുള്ള ഈ മരം ലോകത്തില്‍ അവശേഷിക്കുന്ന ഏക മരമാണ്. 180 വര്ഷത്തിനിപ്പുറമാണ് ഈ മരം കണ്ടെത്തുന്നത്.റോബർട്ട് വൈറ്റ് എന്ന ബ്രിട്ടീഷുകാരൻ 1835 ഇൽ ഈ മരം കണ്ടെത്തിയെന്നും തുടർന്ന് ഇവയെക്കുറിച്ച് പഠനങ്ങളൊന്നും നടക്കാത്തതിനാൽ ആരും അറിഞ്ഞിരുന്നില്ലെന്നും ചില രേഖകൾ വ്യക്തമാക്കുന്നുണ്ട്.വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന വൃക്ഷങ്ങളുടെ പട്ടികയിൽ ഈ മരത്തിനും സ്ഥാനമുണ്ട്.

ആയിരവല്ലിക്കാവിൻറെ മുറ്റത്തു സ്ഥിതിചെയ്യുന്ന ഈ മരത്തിനു ഏറെ പ്രത്യേകതകൾ ഉണ്ട്. ശ്വാസകോശ, ദന്ത, വാതരോഗങ്ങൾക്ക് ഉത്തമ ഔഷധമാണ് ഇലിപ്പ.20 മീറ്റർ മാത്രമാണ് വളർച്ചയെങ്കിലും ഒട്ടേറെ ശിഖരങ്ങളും ഉപശിഖരങ്ങളും മധുരമുള്ള പൂക്കളും ഈ മരത്തിന്റെ പ്രത്യേകതയാണ്. ആയിരവല്ലിക്കാവിലെ ഈ മരച്ചുവട്ടിൽ ദേവി പ്രതിഷ്ഠകൾ ഉണ്ട്. ചുറ്റും പാർശ്വഭിത്തികൾ കെട്ടിയാണ് ക്ഷേത ഭരണസമിതി ഈ മരത്തെ സംരക്ഷിച്ചിരിക്കുന്നത്.